Saturday, 21 January 2017

വിമർശ്ശനമല്ല രാജ്യദ്രോഹം

               ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു അന്തസ്സുണ്ട്. അത് നമ്മുടെ പൂര്‍വ്വീകര്‍ നേടിത്തന്ന മഹിമയാണ്. അംബേദ്ക്കറും, നെഹ്‌റുവും, പട്ടേലും, രാജേന്ദ്രപ്രസാദും തുടങ്ങി ഒരു പറ്റം നല്ല മനുഷ്യരുടെ പ്രവര്‍ത്തന ഭലമാണ് നമ്മുടെ ആ സ്വകാര്യ അഹങ്കാരം. രാഷ്ട്രീയ പരമായ തീണ്ടലും വ്യക്തിപരമായ ശത്രുതയും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു എങ്കിലും, പാര്‍ളമെന്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ പൊതുവികാരമായി ഉയര്‍ന്നു നിന്നത് രാജ്യത്തിന്റെ വളച്ചമാത്രമായിരുന്നു.

              ചോദ്യ-ഉത്തര വേളകളിലും, ഇടവേളകളിലും രസകരമായ ചര്‍ച്ചയും, ആരോഗ്യ പരമായ സംവാദങ്ങളുമാണ് നടന്നതെന്ന് പലരും വ്യക്തമാക്കിയിട്ടുണ്ട്. നെഹ്‌റു എന്ന രാഷ്ട്ര ശില്പി ജനാധിപത്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരുന്നു പ്രതിപക്ഷ സങ്കല്‍പ്പം. ഒരു പക്ഷെ അദ്ദേഹം ഫാസിസത്തെ പിന്തുണച്ചിരുന്നു എങ്കില്‍ ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ്സും, സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള പാര്‍ട്ടിയും മാത്രമാകുമായിരുന്നു അധികാരം കൈയ്യാളുന്നത്.


                   ഏകാദിപത്യത്തെ എതിര്‍ത്തിരുന്ന നെഹ്‌റുപ്രതിപക്ഷത്തിന്റെ അഭിപ്രായത്തെയും മാനിച്ചിരുന്നു. ഏത് പാര്‍ട്ടിയും തങ്ങളുടെ പാര്‍ളമെന്റേറിയനെ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. കാരണം രാജ്യത്തിന്റെ വളര്‍ച്ച മാത്രമായിരുന്നു എല്ലാവരുടെയും അത്തന്തികമായ ലക്ഷ്യം.

                എന്നാല്‍ ഇന്ന് അതിനെല്ലാം മാറ്റം വന്നു തുങ്ങി. വാതുറക്കാത്ത പ്രധാനമന്ത്രിയും, വാതുറന്നാല്‍ മണ്ടത്തരം മാത്രം പുലമ്പുന്നതുമായ പ്രധാനമന്ത്രിയും രാജ്യത്തുണ്ടായി. മന്‍മോഹന്‍ സിങ്ങ് നല്ല സാമ്പത്തിക വിദഗ്ദനാണ്. ചെയ്യുന്ന കാര്യങ്ങളില്‍ അതീവ ജഗ്രത പുലര്‍ത്തുകയും. ഒപ്പം വിശദമായ പഠനം നടത്തുകയും ചെയ്തിരുന്ന വ്യക്തി.

        ആര്‍ക്കും അദ്ദേഹത്തിന്റെ നയങ്ങളെ പരിഹസ്സിക്കാനോ, തീരുമാനങ്ങളെ വിമര്‍ശ്ശിക്കുവാനോ അവസരം നല്‍കിയിട്ടില്ല. 2004-2014 വരെയുള്ള നീണ്ട 10 വര്‍ഷം ഇന്ത്യ നേടിയ നേട്ടങ്ങളില്‍ എടുത്ത് പറയേണ്ടതാണ് ലോക സാമ്പത്തിത പ്രതിസന്ധി. അമേരിക്ക പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യ ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു. 32 പേരടങ്ങുന്ന സംഘമായി ഒബാമ ഇന്ത്യയിലെത്തി 20 ഓളം കരാറില്‍ ഒപ്പിട്ടതും ആരും മറക്കാനിടയില്ല.





              എന്നാല്‍ ഇന്ന് നമ്മുടെ സാമ്പത്തിക സ്ഥിതി എന്താണ്. 69 വര്‍ഷത്തെ സാമ്പത്തിക മുന്നേറ്റം വെറും 69 സെക്കന്റില്‍ തകര്‍ക്കാന്‍ കഴിഞ്ഞത് അത്ര ചെറിയ കാര്യമല്ല. വലിയ കാര്യം തന്നെയാണ്. കാരണം, ഇന്ദിരാ ഗാന്ധി ആരും അറിയാതെ നടത്തിയ അടിയന്ത്രാവസ്ഥ സൃഷ്ടിച്ച മുറിവുകള്‍ പതിറ്റാണ്ടുകളായിട്ടും ഉണങ്ങിയിട്ടില്ല. അതിലും വലിയ മുറിവാണിതെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിയ ശാസ്ത്രത്തിലെ ബിരുദ പഠനത്തിന്റെ ആവശ്യമില്ല. പകരം ചിന്താശേഷി മാത്രം മതി.

              ചുരുക്കത്തില്‍, ജനാധിപത്യം എന്നാല്‍ ഭരിക്കുന്നവനെ ഭരിക്കപ്പെടുന്നവന് ചോദ്യം ചെയ്യുവാനുള്ള അധികാരമാണ്. അധികാരത്തിന്റെ ഉന്നതങ്ങളില്‍ കടിച്ച് ഞാലുമ്പോള്‍ അഹങ്കരിക്കരുത്, ഭയവും വിനയവും ആയിരിക്കണം മനസ്സില്‍. കാരണം ഓരോ 5 വര്‍ഷവും ജനങ്ങള്‍ക്ക് മാറി ചിന്തിക്കാനുള്ള അവകാശമുണ്ട്. അന്ന് അതിര്‍ത്തിയും, പട്ടാളവും, സീറോ ഡിഗ്രി അന്തരീക്ഷ ഊഷ്മാവും, പാക്കിസ്ഥാനും, പശുവും....... ഓന്നും കാണില്ല. വ്യക്തികള്‍ മാത്രമാണ് തമ്മില്‍ തമ്മില്‍ കാണുക.....

No comments:

Post a Comment