Sunday, 15 January 2017

https://www.facebook.com/muhammedshafeekm1/posts/1160702197380541?notif_t=like&notif_id=1484462904123414



ബിനു (Binu Kottayam) സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് ചിറക്കടവ് L.P സ്‌കൂളില്‍ വെച്ചാണ്. അന്ന് ഞാനും സുബാഷ് ചേട്ടനും (Subash James), സ്‌കൂള്‍ മുറ്റത്തെ മുത്തശ്ശി ആഞ്ഞിലിക്ക് 'വൃക്ഷായുര്‍വേദ വിധിപ്രകാരം ചികിത്സ' റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയാതായിരുന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ഞങ്ങളെ, കരുമ്പനടിച്ച മുണ്ടും, നിറം മങ്ങിയ ജുബ്ബയും വേശധാരിയായ വ്യക്തി ക്ഷണിച്ചിരുത്തി.

ഒറ്റക്കാഴ്ചയില്‍ ഒരു അധ്യാപകനാണെന്ന് ആരും പറയില്ല. നമസ്‌ക്കാരം അങ്കിള്‍ എന്നും പറഞ്ഞ്, ഞാന്‍ സ്വയം പരിജയപ്പെടുത്തി. തിരികെ അദ്ദേഹവും

''ഞാന്‍ ബിനു. അധ്യാപകനാണ്.''

പിന്നീട് കുറെ സംസാരങ്ങളുമായി ആത്മ ബന്ധം പുലര്‍ത്തി. (നല്ല വ്യക്തി, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി. എത്ര സംശയം ചോദിച്ചാലും വ്യക്തമായി മറുപടി സൌമ്യമായി പറയും.) ആയുര്‍വേദത്തിന്റെ പ്രസക്തിയും, വൃക്ഷങ്ങള്‍ക്കും ചികിത്സ ഉണ്ടെന്ന പുതിയ അറിവും എനിക്ക് നല്ല അനുഭവമായിരുന്നു. വൃക്ഷത്തെ ചികിത്സിക്കാനും സംരക്ഷിക്കാനും അദ്ദേഹം കാണിക്കുന്ന ജാഗ്രത അദ്ദേഹത്തെ മഹമനുജനാക്കുന്നു. ഗവണ്‍മെന്റ് നല്‍കിയ വനമിത്ര അവാര്‍ഡിന് എന്തു കൊണ്ടും അര്‍ഹന്‍ അദ്ദേഹമാണെന്ന് തോന്നി.

പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ റിപ്പോര്‍ട്ടിനെ പ്രശംസിക്കുകയും തൊടുപുഴയിലെ (ധന്വന്തരി ആയുര്‍വേദയുടെ ഹെഡ് ഓഫീസിലെ) നെല്ലിമരത്തിന് ചികിത്സ നടത്തുന്ന കാര്യം പറയുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങള്‍ കുടെ പോകുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് വളരെ സന്തോശമുണ്ട് എന്റെ അധ്യാപക സുഹൃത്തിനെ കേരളം അംഗീകരിക്കുന്നതിന്.

വിജയാശംസകള്‍ Binu Kottayam

http://www.manoramanews.com/daily-programs/pulervala/Ayurvedic-treatment-conducted-in-125-year-old-Nelly-wood.html

No comments:

Post a Comment