ഇന്ത്യൻ ദേശീയ പതാക
നിർമ്മാണ പ്രക്രിയ
1950-ൽ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യൻ നിലവാര
കാര്യാലയം (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്ഡ്സ്- ബി.ഐ.എസ്) 1951-ൽ ചില
പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആദ്യമായി കൊണ്ടുവന്നു. 1964-ൽ ഇന്ത്യയിൽ
അംഗീകരിക്കപ്പെട്ടിട്ടുള്ള മെട്രിക് സംവിധാനത്തിനു അനുരൂപമായി പുനഃപരിശോധന നടത്തി.
ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് 1968 ഓഗസ്റ്റ് 17 നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു. അളവുകൾ, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം തുടങ്ങി പതാകയുടെ
നിർമ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ
പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ
അങ്ങേയറ്റം കർക്കശമാണ്. പതാകയുടെ നിർമ്മാണത്തിൽ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ
രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിന് ഉപയോഗിക്കാവൂ.
ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ പരുത്തി, പട്ട്, കന്പിളി എന്നിവയാണ്. രണ്ടു
തരത്തിലുള്ള ഖദറാണ് ഉപയോഗിക്കുന്നത്.
ആദ്യത്തേത്,
പതാക നിർമ്മിക്കാനുപയോഗിക്കുന്ന
ഖാദിക്കൊടിയും രണ്ടാമത്തേത് പതാകയെ കൊടിമരത്തോട് ബന്ധിപ്പിക്കുന്ന മഞ്ഞകലർന്ന ചാര
നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണ്.
ഒരു നെയ്ത്തിൽ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണ്
ഖാദികട്ടിത്തുണി നെയ്യുന്നത്. ഒരു നെയ്തിൽ രണ്ടിഴകളുള്ള പരമ്പരാഗതരീതിയിൽ നിന്നു
വ്യത്യസ്തമാണ് ഇത്. ഈ രീതിയിലുള്ള നെയ്ത്ത് അപൂർവ്വമാണ്. ഇന്ത്യയിൽത്തന്നെ ഇതിനു
കഴിയുന്ന നെയ്ത്തുകാർ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററിൽ കൃത്യമായും
150 ഇഴകളും ഒരു തുന്നലിൽ നാല് ഇഴകളും ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രം ഭാരവും വേണമെന്ന് ഈ
മാർഗ്ഗരേഖ അനുശാസിക്കുന്നു.
ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ
രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണ്. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത
പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്.
ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണ സമിതി (Khadi Development and Village Industries Commission (KVIC),
യാണ് ഇന്ത്യയിൽ പതാക നിർമ്മാണ
ശാലകൾക്കുള്ള അനുമതി കൊടുക്കുന്നത്. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം
റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണ്.
ഒരിക്കൽ ഖാദി നെയ്തു കഴിഞ്ഞാൽ അതു ബി.ഐ.എസ് പരിശോധനയ്ക്കു
വിധേയമാക്കും. വളരെ കർശനമായ പരിശോധനകൾക്കു ശേഷം അത് അംഗീകരിക്കപ്പെട്ടാൽ
നിർമ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ച്, യഥാവിധം ചായം
കൊടുക്കുന്നു. നടുവിൽ അശോകചക്രം പാളിമുദ്രണം (screen printing) ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ
തുന്നിച്ചേർക്കുകയോ ചെയ്യുന്നു. അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു
വശത്തുനിന്നും പൂർണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾക്കു് ബി.ഐ.എസിന്റെ അന്തിമാംഗീകാരം
കിട്ടിക്കഴിഞ്ഞാൽ അതു വിൽക്കാനാകും.
ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട്
മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ
മുകളിൽ മഹാരാഷ്ട്ര സർക്കാർ ഉപയോഗിച്ചിരിക്കുന്ന പതാകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ
പതാക.
No comments:
Post a Comment