ഞാനിപ്പറയുന്ന ചരിത്ര (നാടകം) സംഭവം വെറും കെട്ടുകഥ മാത്രമാണ്. ഈ കഥയിലെ സംഭങ്ങളും, കഥാപാത്രവും വെറും സാങ്കല്പികം മാത്രം. ആരൊടെങ്കിലും സാമ്യമുള്ളതായി തോന്നിയാല്‍ ക്ഷമിക്കുക. കാരണം അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്.
കഥയുടെ (നാടകം) പേര് : കാജാബിഡിയുടെ മണമുള്ള ഹോസ്റ്റല്‍ മുറി.
കഥാ (നാടകത്തിന്റെ) പശ്ചാത്തലം: ഏതൊ ഒരു യൂണിവേഴ്‌സിറ്റി പരിക്ഷയുടെ അന്ന് രാവിലെ 4 അംഗങ്ങളുള്ള ഹോസ്റ്റല്‍ മുറിയില്‍ നടക്കുന്ന സംഭാഷണത്തിന്റെ ആവിഷ്‌ക്കാരമാണ് കാജാബിഡിയുടെ മണമുള്ള ഹോസ്റ്റല്‍ മുറി.
സീന്‍-1
ലെ ഒന്നാമന്‍ : എന്തിനാടെ ഈ കൊച്ചു വെളുപ്പാങ്കാലത്തെ കിടന്ന് ചിലക്കുന്നത്?
ലെ ചങ്ക് റൂമെറ്റ് : അളിയ സമയം 6 മണികഴിഞ്ഞ് 19 മിനിറ്റായി.
ലെ ഒന്നാമന്‍ : ഒ. അതിനാണോ ഇങ്ങനെ കിടന്ന് കാറുന്നെ? എന്ത സംഭവം?
ലെ ചങ്ക് റൂമെറ്റ് : മച്ചാനെ ഇന്ന് പരീക്ഷ.
ലെ ഒന്നാമന്‍ : എന്ന നീ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം എനിക്കുംകൂടെ പറഞ്ഞുത.
ലെ ചങ്ക് റൂമെറ്റ് : The copyright act 1957 came into effect from January 1958. This Act has been amended six times till date since then in 1983, 1984, 1991, 1994, 1999 and 2012. The copyright amendment Act, 2012 is the most substantial. The main reasons for amendments to the copyright act, 1957 include to bring the act in conformity with WCT and WPPT; to protect the music and film industry and address its concerns; to address the concerns of the physically disabled and to protect the interests of the author of any work; Incidental changes; to remove operational facilities; and enforcement of rights.
അളിയ കോപ്പി റൈറ്റ് സംബന്ധിച്ച ഡല്‍ഹിലെ ഹൈക്കേടതിയിലെ കേസിന്റെ നോട്ട് കൈയ്യിലുണ്ടോ?
ലെ ഒന്നാമന്‍ : അടി പൊളി. എന്ത് കേസ്? അത് എപ്പം സംഭവിച്ചു?
ലെ ചങ്ക് റൂമെറ്റ് : പൊന്നളിയ നീ എന്ത ഈ പറയണെ ഇന്ന് പരീക്ഷയ.
ലെ ഒന്നാമന്‍ : എന്ന മോന്‍ പഠിക്ക് ചേട്ടന് ഉറക്കം വരുന്നു.
ലെ ചങ്ക് റൂമെറ്റ് : പോട്ടെ പുല്ല്. (ബുക്ക് കട്ടിലിനടിയില്‍ ഇടുന്നു അവനും കിടക്കുന്നു.)
സീന്‍-2
പിന്നീട് ചേര്‍മാനായ ചങ്ക് റൂമെറ്റിന്റെ ആധുനിക ഹംസം നിലവിളിക്കുന്നു. (പുക്കള്‍......പനിനീര്‍ പുക്കള്‍....) അവനെ നിലക്ക് നിര്‍ത്തുന്ന വ്യക്തി ആണെന്ന് ആ ഭാവത്തില്‍ നിന്നും മനസ്സിലായി.
ലെ ചങ്ക് റൂമെറ്റ് : അതെ..........പഠിക്കുകയായിരുന്നു....ദേ ഇപ്പം ഇറങ്ങും...........നീ എവിടെത്തി.............ശരി......................കാണാം................ഒകെ...............
അളിയ എഴുന്നേല്‍ക്ക് സമയം 9 മണിയായി.
ലെ ഒന്നാമന്‍ : അതിനെന്ത?
ലെ ചങ്ക് റൂമെറ്റ് : 9.30ന് പരീക്ഷയ
സീന്‍-3
ഇരുവരും പത്തായപ്പുരയില്‍ പ്രഭാത കൃത്യത്യം കഴിഞ്ഞ് കാക്കക്കുളിയും നടത്തി റൂമിലെത്തുന്നു. ആ നേരം മറ്റ് രണ്ട് കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. ഒന്ന് റൂമിലെ ആസ്ഥാന നളനും (എന്തുണ്ടാക്കിയാലും നല്ല കൈപ്പുണ്യമ ഓന്), മറ്റത് കോളേജിലെ ഫ്രീക്കനുമാണ്.
4 പേരും സംഗമിക്കുന്ന സമയം കര്‍ട്ടന്‍ വീഴുന്നു
ഇടവേള.............
No comments:
Post a Comment