Saturday, 28 January 2017

we the people of India......

'എനിക്ക് നല്ല ആദര്‍ഷമുള്ളതിനാല്‍ ഞാന്‍ മുസല്‍മാനാണ്.

എനിക്ക് നല്ല സംസ്‌ക്കാരം ഉള്ളതിനാല്‍ ഞാന്‍ ഹിന്ദുവാണ്.

എനിക്ക് നല്ല ആത്മിയ പഠനം ഉള്ളതിനാല്‍ ഞാന്‍ ക്രിസ്ത്യാനിയാണ്.

എനിക്ക് നല്ല മനസ്സുള്ളതിനാല്‍ ഞാന്‍ ബുദ്ധിസ്റ്റാണ്.

ഞാന്‍ നല്ല കലാ ആസ്വാദകനായതിനാല്‍ ജൈനനാണ്.

എന്റെ ആത്മ ധൈര്യം എന്നെ സിക്കുകാരനാക്കുന്നു.

എന്റെ കാര്യത്തില്‍, ഷെഫീഖ് എന്ന പേരുള്ള ഈ ശരീരം സലീം എന്ന വ്യക്തിയുടെയും ഭാര്യയുടെയും ഔദാര്യമാണ്.
ദൈവത്തിനെ പലപേരില്‍ വിളിക്കുന്നതും, ജനിതക വ്യത്യാസവും ഒഴിച്ചാല്‍ നമുക്കെന്താണ് വ്യത്യസ്തമായി ഉള്ളത്.
ചോരയുടെ നിറം ചുവപ്പ്, ശ്വസിക്കുന്നത് ഓക്‌സിജന്‍, കാണുന്നത് കണ്ണുകള്‍ കൊണ്ട്, കേള്‍ക്കുന്നക് കാതിനാല്‍,
സംസാരിക്കുന്നത് തൊണ്ട കൊണ്ട്, നടക്കുന്ന്ത് പാദം കൊണ്ട്, രുചിക്കുന്നത് നാക്കു കൊണ്ട് മണക്കുന്നത് മൂക്ക് കൊണ്ട്.
ആര്‍ക്കും ദൈവം ഒന്നും അധികമായി നല്‍കിയിട്ടില്ല. ജാതിയും, കുലവും, മതവും, കുടുംബവും ഇറ്റില്ലത്തെ പേറ്റാട്ടിയുടെ ദാനമായി കരുതുക.
പരസ്പരം തല്ലിപ്പിരിയാതെ ഒന്നിച്ച് നിന്ന് കെട്ടിപ്പടുക്കാം പുതിയൊരു ഭാരതം.

ജയ് ഹിന്ദ്............

No comments:

Post a Comment