Tuesday, 31 January 2017

കണ്ണടച്ച് ഇരുട്ടാക്കുന്നവർ

NB:- മുഴുവന്‍ വായിക്കാന്‍ കഴിയുന്നവരെ ഇത് വായിക്കാന്‍ മെനക്കെടാവു കാരണം, അല്ലെല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവില്ല.

2014 മെയ് 27 മുതല്‍ രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് (അല്ല അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടി) പുതിയ പുതിയ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. നാം ഇതുവരെ സത്യമായി കരുതിയിരുന്നതും, പഠിച്ചതുമായ എല്ലാ കാര്യങ്ങളും പൊളിയാണ് എന്ന് സമര്‍ത്തിക്കാനും ചരിത്രത്തിന്റെ ഭാരമാവാനും ശ്രമിക്കുകയാണ് ഇവര്‍. ഭരണത്തിലേറി ആദ്യനാളുകളില്‍ ഗാന്ധിസം തങ്ങളുടെ അടിസ്ഥാന പ്രമാണമാണെന്ന് വരെ പ്രസ്ഥാവനയിറക്കി. ഇതിനു പുറമേ ഗാന്ധിയാന്‍ ആശയങ്ങളെ മലീമസമാക്കും വിധത്തില്‍ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചതും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രപിതാവെന്ന നിലയ്ക്ക് മഹാത്മ ഗാന്ധി ആരുടെയും സ്വകാര്യ സ്വത്ത് അല്ല. രാജ്യത്തെ ജനങ്ങളുടെ പൊതു സ്വത്താണ് അദ്ദേഹം. എന്നാലും ഗാന്ധിയെയും, അംബേദ്ക്കറെയും, സുബാഷ് ച്ന്ദ്ര ബോസിനെയും തുടങ്ങി 1947ന് മുന്‍പ് രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളായിരുന്ന എല്ലാവരെയും BJP ഏറ്റെടുത്തു.

ആ ഏറ്റെടുക്കലിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം ഉണ്ടായിരുന്നുള്ളു. ഏതു വിധേനയും രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ തരം താഴ്ത്തുക. അദ്ദേഹത്തെ മോഷക്കാരനാക്കുക വഴി ചരിത്രത്തില്‍ സ്വാതന്ത്രത്തെ ഒറ്റുകൊടുത്തവര്‍ക്ക് പുണ്യാവളന്മാരാവുക എന്നാതായിരുന്നു ലക്ഷ്യം. ദേശീയ ഗാനം നെഹ്‌റുവിന്റെ ദുരുദ്ദേശ്ശ പ്രകാരം അപരോധിച്ചതാണെന്ന് ആദ്യം പ്രസ്ഥാപനയിറക്കി. പിന്നെ അതിനെ വെള്ളം തൊടാതെ വിഴുങ്ങി. https://www.youtube.com/watch?v=aE0o5DUDcM8     https://www.youtube.com/watch?v=vwOQyVkSsI0 ഇന്ന് ദേശിയ ഗാനം സിനിമ തീയറ്ററിലും കേള്‍പ്പിക്കാന്‍ ഈ ദേശസ്‌നേഹികള്‍ കാണിക്കുന്ന മനസ്സ് നമിക്കാതെ തരമില്ല. ദേശീയ ഗാനത്തിന് ശേഷം BJP കൈവെച്ചത് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയെ ആണ്.

കാവി പതാകയായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതെന്ന് പതാക നിര്‍മ്മാണക്കമ്മിറ്റി തീരുമാനിച്ചിരുന്നതായും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.       https://www.youtube.com/watch?v=vwOQyVkSsI0 എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നതായി ചരിത്രത്തില്‍ ഒരിടത്തും രേഖപ്പെടുത്തുകയോ, കൃത്യമായ തെളിവുകള്‍ കിട്ടുകയോ ചെയ്തിട്ടില്ല. http://moit1993.blogspot.in/2016/01/the-history-of-indian-falg.html      http://moit1993.blogspot.in/2016/01/indian-flag-manufacturing-process.html    ഇവരുടെ അടിസ്ഥാന ആവശ്യം ഇത്രമാത്രമായിരുന്നു, വര്‍ഗ്ഗിയമായി ഹിന്ദുമത വിശ്വാസികളെ ചിന്തിപ്പിക്കുക. എന്നാല്‍ മതേതര കേരളത്തിലും ഇന്ത്യയിലുടെ ഭൂരി ഭാഗ പ്രദേശത്തും ഈ ടെക്‌നിക്ക് വര്‍ക്കൗട്ടായില്ല. മുന്‍പ് ഒരു പാസ്റ്റര്‍ പതാകയെ അപമാനിച്ചതിന് കേസെടുത്ത https://www.youtube.com/watch?v=3XmNalAYcgw  കേരള പോലീസിന് വകുപ്പുകള്‍ അറിയാതെ പോയത് ശശികല ടീച്ചറുടെ ഭാഗ്യമാണ്. http://moit1993.blogspot.in/2016/01/national-flag-related-laws-in-india.html

പിന്നീട് ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന, ചരിത്ര തെളിവുകള്‍ സൂക്ഷിക്കുന്ന ലൈബ്രറിസ്ഥിതി ചെയ്യുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അധികാരത്തിലൂടെ കയറിപ്പറ്റാനും (സവര്‍ക്കറുടെ കത്തിന്റെ ഒറിജിനല്‍ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.) ശ്രമം നടന്നു. വിദ്യാര്‍ത്ഥിയൂണിയാനെ കള്ളക്കേസ്സില്‍ക്കുടുക്കി രാജ്യ ദ്രോഹികളാക്കി അരങ്ങില്‍ കയറിപ്പറ്റാനായായിരുന്നു ശ്രമം. അതിനായി യൂണിവേഴ് സിറ്റിയില്‍ നടന്ന സമരത്തിനിടയില്‍ BJP യുടെ കുട്ടികള്‍ (ABVP പ്രവര്‍ത്തകര്‍) കയറിപ്പറ്റി ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസ് വ്യക്തമായ അന്വഷണം നടത്താതെ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു. അതിലൂടെ ഡല്‍ഹി പോലീസ് പുലിവാലു പിടിച്ചു. http://www.thehindu.com/specials/in-depth/JNU-row-What-is-the-outrage-all-about/article14479799.ece

ശേഷം ഓണത്തെയും, നോട്ടിലെ ഗാന്ധിജിയെയും, കലണ്ടറിലെ രാഷ്ട്രപിതാവിനെയും, സുബാഷ് ചന്ദ്രബോസിനെയും, എല്ലാം വിനിയോഗിച്ചു പല തരത്തില്‍. എന്നാല്‍ എല്ലാം പാളി എന്നു മാത്രമല്ല പലതരത്തിലും സത്യമാക്കുവാന്‍ ശ്രമിച്ച എല്ലാ പ്രസ്ഥാവനകളും വന്‍ തിരിച്ചടിയായും, ട്രോളുകളായും വന്നു. എന്നാലും തളരാതെ പുതിയ കണ്ടെത്തലുമായി എത്തിരിക്കുകയാണ് BJP യുടെ ഹിസ്റ്റോറിയന്‍മാര്. രക്തസാക്ഷി ദിനത്തിലാണ് ഇവരുടെ ഒരുപറ്റം സംശയം അടങ്ങിയ പോസ്റ്റ് വന്നിരിക്കുന്നത്. വായിച്ചപ്പോള്‍ അത്ഭുതവും ദുഃഖവും തോന്നിയ വാക്കുകള്‍. എന്നാല്‍ നിങ്ങള്‍ പറയുന്ന കള്ളത്തെ മറക്കാന്‍ ദൈവം ചില മാര്‍ഗ്ഗങ്ങള്‍ നെറ്റില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരും അറിഞ്ഞില്ല.

ദൈവനാമത്തില്‍ പുതിയ പോസ്റ്റും എന്റെ മറുപടിയും തുടരട്ടെ.......

<<<<'ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു.' 1948 ജനുവരിയിലെ അവസാനദിവസം ഇറങ്ങിയ പത്രങ്ങളിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്റെ 606824 സീരിയല്‍ നമ്പറുള്ള ഇറ്റാലിയന്‍ നിര്‍മ്മിത പിസ്റ്റോളില്‍ നിന്നും പോയിന്റ് ബ്‌ളാങ്ക് റേഞ്ചില്‍ ഉതിര്‍ത്ത മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ ജീവനെടുത്തത്.

>>>>ഞാന്‍ പറയുന്നു അന്നത്തെ പത്രത്തിലെ വാര്‍ത്ത 'മഹാത്മ ഗാന്ധി ഡല്‍ഹിയില്‍ വധിക്കപ്പെട്ടു' എന്നായിരുന്നു. അല്ലാതെ താങ്കള്‍ പറയുന്ന പോലെ ആരും 'ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു' എന്ന വാര്‍ത്ത പുറത്തുവിട്ടതായി അറിയില്ല. തെളിവ്:-  https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaqYUykYYH5-KwWFPasztNtPb6mftCj1ApxU_SzwFuaBIgOdbFKjai0uoc2a2b1p5JgbR8sC24C-073Nv-G3EWbcuP2K8VGh82NNvSjI76ljmJbbq4MG-jFImfOZKtSonW7yzBRT6JC5w/s640/OldTimes-2.jpg

<<<<ഗാന്ധിജിക്ക് 4 വെടിയേറ്റുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്തത്
മൂന്ന് വെടിയുണ്ടകള്‍ മൂലം പരിക്കേറ്റ ഗാന്ധിജിയെ മറ്റാരെങ്കിലും കൊലപ്പെടുത്താന്‍ വെടി വെച്ചിരുന്നോ?

>>>>ഞാന്‍ പറയുന്നു ഇത്തരത്തില്‍ വാര്‍ത്ത തരിടത്തും വന്നിട്ടില്ല. തെളിവ്:-     https://www.google.co.in/search?q=mahatma+gandhi+ASSASSINATION&biw=1242&bih=557&source=lnms&tbm=isch&sa=X&ved=0ahUKEwjb_MiezurRAhUmTI8KHT6GBFYQ_AUIBygC#tbm=isch&q=mahatma+gandhi+ASSASSINATION+NEWS+IN+TIMES+OF+INDIA

<<<<അതൊരുപക്ഷേ ചെറിയ പിശകായിരിക്കാം.
കൊല്ലപ്പെട്ട ദിവസത്തെ എഫ്.ഐ.ആറില്‍ എന്താണ് പറയുന്നത്?
അതേ, മൂന്ന് വെടിയുണ്ടകള്‍ തന്നെ!

>>>>എനിക്ക് FIR കാണുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ താങ്കള്‍ തന്നെ പറയുന്നു താഴെ, 'ഇതൊക്കെ ചെറിയ പിശകുകള്‍ ആകണം, ആ കേസിന്റെ ചാര്‍ജ് ഷീറ്റ് പരിശോധിച്ചാല്‍ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ?
ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച ചാര്‍ജ് ഷീറ്റ് നഷ്ടപ്പെട്ടു പോയല്ലോ! അതെ, രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു!' നഷ്ടപ്പെട്ട രേഖകളെ പറ്റി ഇങ്ങനെ പറയാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയും. അതിന് ആദ്യം ഉത്തരം തെരെണ്ടത് ന്യായമായ കാര്യം അല്ലെ???

<<<<ഗാന്ധിജിക്ക് വെടിയേറ്റത് വൈകിട്ട് 5.17-നെങ്കില്‍ അദ്ദേഹം മരിക്കുന്നത് ഒരു മണിക്കൂറിന് ശേഷമാണ്.
പരിക്കേറ്റ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പക്ഷെ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തത് 5.45 നാണ്!
അതെങ്ങനെ?

>>>>ഇനി FIR നെ പറ്റി പറയാന്‍ അര്‍ഹത ഇല്ലത്ത സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത നോക്കാം. http://images.indianexpress.com/2017/01/nyt-new.jpg ചെറിയ വാര്‍ത്തയില്‍ ഒതുങ്ങിയിരിക്കുന്നു. അതില്‍ ന്യൂയോര്‍ക്ക് ടൈംസ് എന്ന് അല്ലാതെ ഒരു ടൈമും എഴുതിയിട്ടില്ല.

<<<<ഇതൊക്കെ ചെറിയ പിശകുകള്‍ ആകണം, ആ കേസിന്റെ ചാര്‍ജ് ഷീറ്റ് പരിശോധിച്ചാല്‍ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ?
ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച ചാര്‍ജ് ഷീറ്റ് നഷ്ടപ്പെട്ടു പോയല്ലോ! അതെ, രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു!

>>>>നശ്ടത്തെപ്പറ്റി എന്ത് പറയാന്‍. എന്നാലും തപ്പി നോക്കിയാല്‍ കിട്ടും http://www.indialawjournal.org/ilj_pdf/FIR_Historical_Trials.pdf

<<<<ഗാന്ധിജിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ എന്താണ് പറഞ്ഞിരുന്നത്? വെടിയുണ്ടകള്‍ മൂന്നെന്നോ നാലെന്നോ?
ക്ഷമിക്കണം, ഗാന്ധിജിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ല! ആവര്‍ത്തിക്കട്ടേ, പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടേയില്ല...

>>>>കാരണം എന്തായിരിക്കാം എന്ന് അന്വശ്ശിക്കാമായിരുന്നു. http://www.livelaw.in/rti-reply-says-no-postmortem-was-conducted-on-gandhis-body-cic-orders-mha-to-search-again-for-records-relating-to-gandhi-murder/

<<<<പോട്ടേ, ആരാണ് ആ പിസ്തോളിന്റെ ഉടമ?
ക്ഷമിക്കണം, അറിയില്ല., അന്വേഷിച്ചിട്ടില്ല.

>>>>സത്യ സന്തത തെളിയിക്കെണ്ടവര്‍ക്ക് ഇനിയും അവസരം ഉണ്ട് എന്നല്ലാതെ എന്ത് പറയാന്‍. ആദ്യം സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തിന്റെ ദുരൂഹത മറനീക്കി പുറത്തു കൊണ്ടുവരും എന്നിട്ട് ഗാന്ധിയെ വതിച്ച തോക്കും. https://www.quora.com/The-gun-used-to-assassinate-Gandhi-was-under-whose-licence

<<<<ഗാന്ധിജിയെ ഏത് ആശുപത്രിയിലേക്കാണ് വെടിയേറ്റയുടന്‍ കൊണ്ടുപോയത്?
ക്ഷമിക്കണം, 10 കിലോമീറ്ററിനുള്ളില്‍ സെയിന്റ് സ്റ്റീഫന്‍ ആശുപത്രിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബിര്‍ള ഹൌസിന്റെ മുറിയിലാണ് എത്തിച്ചത്. 'അതെന്താ അടുത്തെങ്ങും അന്ന് ഒരു കാര്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ?' എന്ന ചോദ്യം സ്വയം ചോദിക്കുക.

>>>>മൗനം വിദ്വാനു ഭൂഷണം. ഇത്തരത്തിലുള്ള മണ്ടത്തരം പറയുമ്പോള്‍ ഒന്ന് ചിന്തിക്കണം. https://en.wikipedia.org/wiki/Automotive_industry_in_India#History

<<<<ആരാണ് കൊലപാതകിയായ ഗോഡ്സെയെ പിടിച്ചത്?
ടോം റെയ്‌നര്‍ എന്നൊരു അമേരിക്കക്കാരനാണ് ഗോഡ്സെയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്ത്യയില്‍ ആയിടെ മാത്രം എത്തിയ ഒരു അമേരിക്കക്കാരന്‍! അമേരിക്കക്കാരന് ബിര്‍ള വീട്ടില്‍ എന്തുകാര്യം?

>>>>ടോം റെയ്‌നറെ പറ്റി പറയുന്ന സത്യങ്ങള്‍ വളരെ പരിതാപകരമാണ്. അങ്ങനൊരാളെപ്പറ്റി എങ്ങും കണ്ടെത്താനായിട്ടില്ല. താങ്കള്‍ വ്യക്തമായ തെളിവ് നല്‍കുകയാണെല്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.

<<<<ഗാന്ധിജി കൊല്ലപ്പെട്ട വൈകിട്ടിന് ശേഷത്തെ പ്രഭാതത്തില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളും 'ഹിന്ദു' തീവ്രവാദമാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു! ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു പ്രചാരണം എങ്ങനെയുണ്ടായി?

>>>>തെറ്റായ പ്രസ്ഥാവന എങ്ങും ഹിന്ദു തീവ്രവാദി എന്നോ തീവ്രവാദമെന്നോ പറഞ്ഞിട്ടില്ല. RSS എന്ന് പറഞ്ഞിരുന്നു ചിലര്‍. സുഹൃത്തെ ഹൈന്ദവം എന്നാല്‍ RSS എന്നല്ല അര്‍ത്ഥം. https://www.google.co.in/search?q=mahatma+gandhi+ASSASSINATION&biw=1242&bih=557&source=lnms&tbm=isch&sa=X&ved=0ahUKEwjb_MiezurRAhUmTI8KHT6GBFYQ_AUIBygC#tbm=isch&q=mahatma+gandhi+ASSASSINATION+NEWS+IN+TIMES+OF+INDIA

<<<<ഗാന്ധിജി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്പാണു ഒപ്പമുണ്ടായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരിച്ചുപോയത്. ആരാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്?






<<<<ഗോഡ്സെ ഗാന്ധിജിയുടെ ചങ്കിലേയ്ക് തുടരെ നിറയൊഴിച്ചുവെന്നാണ് ഒരുമാതിരിപ്പെട്ട എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നിങ്ങള്‍ ഗാന്ധിജിയുടെ മൃതശരീരത്തിന്റെ ലഭ്യമായ ചിത്രങ്ങള്‍ പരിശോധിക്കുക. ഇല്ലാ, മാറില്‍  വെടിയേല്‍ക്കാത്ത ചിത്രങ്ങള്‍ മാത്രമേ കാണാന്‍ കിട്ടൂ.

>>>> http://www.7tint.com/wp-content/uploads/2016/08/Assassination-of-father-of-India-Mahatma-Gandhi.jpg

<<<<അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ കഴുത്ത് മറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്., അത് സ്വാഭാവികമല്ല. തലയ്ക്കും അരയ്ക്ക് മുകളിലും വെടിയേറ്റ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. വളരെ അടുത്ത് നിന്ന് മൂന്നോ അല്ലെങ്കില്‍ നാലോ തവണ വെടിവെച്ചാല്‍ ഇങ്ങനെ സംഭവിക്കുമോ?

>>>> http://www.7tint.com/wp-content/uploads/2016/08/Assassination-of-father-of-India-Mahatma-Gandhi.jpg           http://www.kemmannu.com/uploaded/gandhidead_1346297f.jpg

<<<<വെടിയേറ്റയുടന്‍ 'ഹേ റാം' എന്ന് ഗാന്ധിജി മന്ത്രിച്ചുവന്ന കഥ മെനഞ്ഞത് ആരാണ്? എന്തിനാണ്?

>>>>ഗാന്ധി പിന്നെ എന്താണ് പറഞ്ഞത്???

<<<<ഇത്ര പ്രമാദമായ ഒരു കൊലപാതകത്തില്‍ തീര്‍ത്തും പ്രാഥമികമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പോലും എടുക്കാതെ ഈ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ചത് ആരാണ്?
അതുവരെ പ്രബലമായിരുന്നു ഹിന്ദു മഹാസഭയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും ഒതുക്കാന്‍ കരുക്കള്‍ നീക്കിയത് ആരാണ്?

>>>>ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി നാഥുറാം എന്ന വ്യക്തി നടത്തിയ അറുകൊല ആരും രാഷ്ട്രീയമാക്കിയതല്ല. അദ്ദേഹം ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഗമായി നിന്നപ്പോള്‍ ചെയ്ത തെറ്റ് സോഫാവികമായും ആ സംഘടനയെയും ബാദിച്ചു.

<<<<പോസ്റ്റുമോര്‍ട്ടമോ തോക്കിലെ വിരലടയാളമോ സംഭവത്തെ റീക്രിയേറ്റ് ചെയ്ത് ഉറപ്പിക്കുകയോ ചെയ്യാതെ കേസ് കോടതിയിലെത്തിയത് എങ്ങനെയാണ്?

>>>> http://www.indialawjournal.org/archives/volume2/issue_2/nathuram_godse_trial.html

<<<<പിന്നീട് എങ്ങനെയാണ് ഗാന്ധി എന്ന ലേബലില്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന രീതിയില്‍ ഒരു കുടുംബം രാഷ്ട്രീയ ശക്തിയായി മാറിയത് എന്നതുകൂടി ഇതോടെല്ലാം ബന്ധപ്പെടുത്തി ചിന്തിക്കുക.

>>>>രസകരമായ സംശയം. ഫിറോസ് ഗാന്ധി എന്ന ജേര്‍ണലിസ്റ്റിനെ ഇന്ധിര വിവാഹം കഴിച്ചതിലൂടെ ഇന്ധിര മുതലുള്ള വര്‍ക്ക് ഗാന്ധി എന്ന പേര് ലഭിച്ചു.    https://en.wikipedia.org/wiki/Feroze_Gandhi   ഇന്ത്യന്‍ കീഴ്വഴക്കം അനുസരിച്ച് മക്കള്‍ക്ക് അച്ഛന്റെ പരമ്പര്യത്തിനാണ് അവകാശം.

<<<<ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍, സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്..

>>>>എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട് സുഹൃത്തെ നാം കണ്ണു തുറന്ന് നോക്കിയാല്‍ എല്ലാത്തിനും വ്യക്തമായ ഉത്തരം കിട്ടും. പിന്നെ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമം എങ്കില്‍, ചെയ്യുന്നതെല്ലാം വെറും കോമാളിത്തരമായി മാറും. പിന്നെ ഇത്തരം തെറ്റായ ധാരണകള്‍ പ്രജരിപ്പിക്കുമ്പോള്‍ സ്വയം ഒന്ന് ചിന്തിക്കുക കാരണം ചരിത്രം എന്നെങ്കിലും പഠിച്ചവര്‍ പ്രതികരിക്കും. ഒരു ഫോര്‍വേഡ് വാട്‌സ് ആപ്പ് നെസേജ് വായിച്ചപ്പോള്‍  എനിക്ക് തോന്നിയ കൗതുകമാണ് ഈ ലേഖനം. ഇത്തരം എഴുത്തുകള്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് കാരണമാകും എങ്കില്‍ ഞാനും ചര്‍ച്ചയ്ക്ക് തയ്യാര്‍. പകരം രാജ്യ ദ്രോഹിയായി ചിത്രീകരിക്കാനാണെല്‍ എനിക്ക് പകരം മറ്റൊരു ഷെഫീഖ് വരും. കാലചക്രം ഉരുളുമ്പോള്‍ പുതിയ ലോകത്ത് നിങ്ങള്‍ ഒറ്റപ്പെടാതിരിക്കണെല്‍ സത്യം മാത്രം പ്രജരിപ്പിക്കുക.

ജയ് ഹിന്ദ്.

No comments:

Post a Comment