ബയോ ഡേറ്റയില്‍ female എന്ന് എഴുതിയിട്ട് കാര്യമില്ല........പെണ്ണിനേപ്പോലെ ജീവിക്കണം. എന്നും പറഞ്ഞ് അടുക്കളയില്‍ ഒതുങ്ങണം എന്ന് പറയുന്നില്ല അങ്ങനെ ചിന്തിക്കുന്നും ഇല്ല ഞാന്‍. പ@ിക്കാന്‍ കഴിവുള്ളവര്‍ പ@ിക്കണം, നല്ല തൊഴില്‍ കണ്ടെത്തണം, പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്ത് വളര്‍ച്ച കൈവരിക്കണം എല്ലാം ശരിതന്നെ. എന്നാല്‍ വസ്ത്രം ധരിക്കുമ്പോള്‍ അത്യാവശ്യം മറക്കെണ്ടത് എന്ന് തോനുന്ന ഭാഗം മറക്കണം എന്നുമാത്രമെ പറയുന്നുള്ളു. മാറുമറക്കല്‍ അവകാശം നേടി എടുത്ത സ്ത്രീ സമൂഹമാണ് നമ്മുടെതെന്ന ചരിത്ര ബോധം നാം വിസ്മരിക്കരുത്.
'അമ്മ-പെങ്ങന്‍ന്മാരുടെ ശരീരത്തില്‍ അല്‍പം തുണിമാറിക്കിടന്നാല്‍ നീ നോക്കുമോട' എന്ന് ചോദിക്കുന്ന സമൂഹത്തോട് ലജ്ജതോന്നാതെ തരമില്ല. കാരണം, അമ്മയിലെ മാതൃത്തവും, പെങ്ങളിലെ നിഷ്‌ക്കളങ്കത്തവും ഞങ്ങള്‍ പുരുഷന്‍ന്മര്‍ക്ക് അറിയാം. അതിനപ്പുറത്ത് നിങ്ങളില്‍ (അന്യസ്ത്രീയില്‍) വെമ്പല്‍ക്കൊള്ളുന്ന ദാഹം പ്രദര്‍ശ്ശനത്തില്‍ക്കൂടെ പ്രകടിപ്പിക്കുമ്പോള്‍ വീണുപോകും ഏത് പുരുഷനും. വിശ്വാമിത്രനെ ഞങ്ങള്‍ ഉദ്ദാഹരണമായി സമര്‍പ്പിക്കുന്നു.
ഇന്നലെ വരെ അതി ക്രൂരമായി ലൈംഗീക പീഢനങ്ങള്‍ക്ക് ഇരയായ പെങ്ങന്മാരെ എല്ലാം മോശക്കാരായി ചിത്രീകരിക്കുന്നില്ല. മറിച്ച് ചിലരുടെ ജീവിത രീതിയും, സംസാര രീതിയും, സംസ്‌ക്കാരവും തെറ്റുധാരണകള്‍ക്ക് ഇടയായിട്ടുണ്ട്. ഇന്ന് പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്തയാണ് സിനിമ താരത്തിന്റെ കേസ്. അതിന് ഒരു പരുതിവരെ അവരും കാരണക്കാരിയാണ്. പച്ചയായ ലൈംഗിക ചുവ ചേര്‍ന്ന സംഭാഷണം എത്ര അവര്‍ ന്യു ജെന്‍ സിനിമ എന്ന കലാരൂപത്തിലൂടെ പറഞ്ഞിരിക്കുന്നു.
ന്യു ജെനറേഷന്‍ സിനിമയുടെ കടന്നുവരവ് കേരള സമൂഹത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. പണ്ട് ക്യാമ്പസ്സുകളില്‍ പി.പത്മരാജന്റെയും, രജ്ഞിത്തിന്റെയും, സത്യന്‍ സാറിന്റയും ഒക്കെ പ്രണയ ഡയലോഗ് പറഞ്ഞ സ്ഥാനത്ത്. ഇന്ന് കാമിതാക്കളും, ലിംഗ ഭേദമന്ന്യേ സുഹൃത്തുക്കളും, ഹണിബി, അഗ്രി ബേബിസ്, ഡബിള്‍ ബാരല്‍ പോലുള്ള സിനിമയിലെ പച്ചയായ തെറി പറയുകയാണ്. അത്രയ്ക്ക് ന്യു ജെനറേഷന്‍ സിനിമ സമൂഹത്തില്‍ വിഷം വിതച്ചു. സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന A സര്‍ട്ടിഫിക്കറ്റ് സിനിമ, പ്രദര്‍ശനത്തിനുള്ള നിയമം പോലും പാലിക്കാതെ ഓണത്തിനും, ക്രിസ്തുമാസ്സിനും, മറ്റ് പ്രധാന അവധി ദിനങ്ങളിലും കുടുംബ ചിത്രം എന്ന ലേബലില്‍ പ്രദര്‍ശ്ശിപ്പിക്കുന്നു.
പറഞ്ഞു വന്നത്, കഴിഞ്ഞ 5 വര്‍ഷം ശാലുവും, സരിതയും വന്ന് അരങ്ങ് തകര്‍ത്തപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അധികാര സ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കി വികസനം മുരടിപ്പിച്ചു. ഇത്തവണ ലക്ഷ്മി നായരില്‍ തുടങ്ങി, ഭാവനയിലെത്തി. ഇന്ത്യയ്ക്ക് തന്നെ വികസന മാതൃക കാണിച്ച് കൊടുത്ത സംസ്ഥാനത്ത് ഇന്ന് വികസന ചര്‍ച്ചകളില്ല, വികസനത്തിന്, മാറ്റത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. സധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കെണ്ട പോലിസ് സേന പൊതുജനത്തിന്റെ കോടികള്‍ മുടക്കി CD അന്വഷിച്ച് നടക്കുകയാണ്. കഴിഞ്ഞ തവണ ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങളും CD തിരഞ്ഞ് പോയിട്ട് കവറുമാത്രം കിട്ടി. സാധാരണക്കാരുടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ മദ്യലഹരിയില്‍ തുണി അഴിച്ചിട്ട് CD പുറത്താവുന്ന സമയത്ത്. പീഢന കഥപറയുന്ന കേസുകള്‍ക്ക് എത്ര വലിയ VIP ആണങ്കിലും പുല്ലു വില കൊടുക്കാന്‍ ഇനിയെങ്കിലും അതിക്രിതര്‍ ശ്രമിക്കും എന്ന് കരുതാം.
facebook
No comments:
Post a Comment