Tuesday, 16 May 2017

എന്താണ് ബിറ്റ്കോയിൻ?

Image result for computer hackerഇന്ന് പത്രമാ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണ് "വാനാക്രൈ" വിഭാഗത്തിൽപ്പെട്ട റാൻസംവെയറിൻെറ ആക്രമണം. ഭൂലോകത്തിന് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുമ്പോൾ സമൂഹത്തിൽ ഇത്തരത്തിൽ അരാജകത്വം ഉണ്ടാവും എന്നത് നഗ്നമായ സത്യമാണ്. എല്ലാവരും മനപ്പൂർവ്വം വെള്ളം തൊടാതെ വിഴുങ്ങുന്ന യാഥാർത്ഥ്യവും. എല്ലാ മേഖലയും ഡിജിറ്റൽ വൽക്കരണം നടന്നത് മുതലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ഇലക്ട്രോണിക്ക് വോട്ടിങ് മെഷ്യനിൽ നിന്ന് പേപ്പർ ബാലറ്റിലേക്കും, ഈ-മെയിലിൽ നിന്ന് ഇല്ലൻറിലേക്കും, സ്മാർട്ട് ഫോണിൽ നിന്ന് ട്രംകോളിലേയ്ക്കും, ഓൺലൈൻ ബുക്കിങിൽ നിന്ന് ക്യൂവിലേയ്ക്കും മാറാൻ സമയമായിരിക്കുന്നു എന്ന് പറയാതെ വൈയ്യ.

Image result for computer hackerഡിജിറ്റലൈസേഷൻെറ ഏറ്റവും വൈരൂപമായ മുഖമാണ് "റാൻസംവെയറിൻെറ" ആക്രമണത്തിലൂടെ നാം കണ്ടത്. സാങ്കേതികതയുടെ രാജാക്കന്മാരായ വൻരാജ്യങ്ങളെ പോലും വരച്ച വരയിൽ നിർത്താൻ ഹാക്കന്മാർക്ക് കഴിഞ്ഞു. സൈബർ സുരക്ഷാ കമ്പനിയായ കാസ്പിറസ്കിയുടെ പഠന റിപ്പോർട്ടുകൾ പറയുന്നത് സൈബർ ആക്രമണത്തിൽ ഏറ്റവും അധികം നാഷ നഷ്ടം റഷ്യയ്ക്ക് ആണെന്നാണ്. പിന്നിൽ ചൈനയും രണ്ടാംസ്ഥാനക്കാരായി ഉണ്ട്. ചോർത്തിയ വിവരങ്ങൾ തിരികെ നൽകാൻ മോജന ദ്രവ്യമായി അക്രമികൾ ആവശ്യപ്പെടുന്നത് "ബിറ്റ്കോയിൻ" ആണെന്നതും ശ്രദ്ധേയമാണ്.

എന്താണ് ബിറ്റ്കോയിൻ

Image result for bitcoinപ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008- സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.
ക്രിപ്റ്റോ കറൻസി

Image result for bitcoinക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.

ബിറ്റ്കോയിെൻറ നേട്ടം

Image result for bitcoinബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും.

പ്രചാരം

Image result for bitcoinഅതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013-ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്
പ്രതിസന്ധി

Image result for bitcoinഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞ. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു. 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ്. ഡോളറിന് തുല്യമാണ്.



ചുരുക്കത്തിൽ, അക്രമികളെ തിരിച്ചറിയാത്തതിനാൽ, അദൃശ്യതയിൽ നിന്ന് പടനയിക്കാൻ കഴിയുന്നത് അവർക്ക് ഒരു വിജയമാണ്. ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ഒരെ ഒരു വഴി പുതിയ ഇന്നവേഷൻസ് നിയമം മൂലം നിരോധിക്കുക എന്നതാണ്. മണ്ടത്തരമായി തോനുന്ന ചിന്താഗതി ആണെങ്കിലും, ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും. ഇന്ന് വരെയുള്ള പുതിയ കണ്ടെത്തലുകൾ എല്ലാം മാനവരാശിയുടെ ഉന്മൂലനത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്.

No comments:

Post a Comment