Wednesday, 20 September 2017

#സെപ്തംബര്‍22കരിദിനം

മറ്റ് രാജ്യങ്ങളെ അപേ്ഷിച്ച് ഇന്ത്യന്‍ ജനാധിപത്യത്തിനുള്ള ഏറ്റവും വലിയ വ്യത്യസ്തത 'അധികാരം ജനങ്ങളില്‍' നിഷിപ്തമാണ് എന്നതാണ്. ഏത് ഗവണ്‍മെന്റിന്റെ തെറ്റായ നയത്തെയും വോട്ടിലൂടെ നേരിടുന്ന സമൂഹമാണ് ഇന്ത്യന്‍ ജനത. നമ്മുടെ അവകാശ ലഭ്യതയ്ക്ക് വേണ്ടി നാം അറ്റകൈ പ്രയോഗം എന്ന നിലയ്ക്ക് സമരങ്ങള്‍ ചെയ്യാറുണ്ട്. അത്തരം സമരങ്ങളില്‍ 99% വും പ്രതൃതിയെ മാലീമസമാക്കുന്ന സമരങ്ങളാണ്. എന്നാല്‍ നമുക്ക് ഒന്ന് മാറി ചിന്തിക്കാം.

നമ്മുടെ പൂര്‍വ്വീകര്‍ അനുഭവിച്ച അഹിംസമാര്‍ഗ്ഗം ലോകത്തിന് തന്നെ ഒരു മാതൃകയാണ്. നമ്മുടെ സമരം ഇത്തരത്തില്‍ ഒന്നായി മാറിയോലോ?

രാജ്യം പലതരം സമരങ്ങള്‍ കണ്ടിട്ടുണ്ട് എന്നാല്‍ ഗവണ്‍മെന്റിനെ മുള്‍ മുനയില്‍ നിര്‍ത്തിയ ചെറിയ വലിയ സമരമായിരുന്നു ഡല്‍ഹിയിലെ 2012 ഡിസംബറില്‍ നടന്ന സമരം (ഡല്‍ഹി കൂട്ട ബലാല്‍സംഖ കേസ്). അന്ന് സമരത്തിന് കാരണമായത് ചെറിയൊരു മുഖപുസ്തക സന്തേഷമായിരുന്നു. ആ സമരത്തിന്റെ പരിണിത ഫലം ഷീല ദീഷിദിന്റെ അധികാര നഷ്ടമായിരുന്നു. ഇന്നത്തെ ഈ സമരം കൊണ്ട് ആരെയും അധികാരത്തില്‍ നിന്ന് പുറത്താക്കലല്ല ഉദ്ദേശ്ശിക്കുന്നത്, മറിച്ച് തെറ്റായ നയം തിരുത്തപ്പെടണം എന്ന് മനസ്സിലാക്കുന്നതിനാണ്.

ഇന്നത്തെ ഈ സമരം എന്ന് പറഞ്ഞാല്‍ സെപ്തംബര്‍ 22 ലെ കരിദിനമാണ്. ആരോ ഒരാള്‍ പ്ലാന്‍ ചെയ്ത സമരം എന്ന് ആരും കരുതി പുശ്ചിച്ച് തള്ളിക്കളയാന്‍ പറ്റുന്ന ഒന്നല്ല ഈ സമരം. ഡീസല്‍, പെട്രോള്‍ വിലകളെ അടിസ്ഥാനമാക്കിയാണ് നമ്മുടെ മാര്‍ക്കറ്റ് നിലനില്‍ക്കുന്നത്.

ഇന്ധന വിലകളില്‍ മുന്നേറ്റം ഉണ്ടാവുമ്പോള്‍ ഗതാഗത വാടകകളും മറ്റും കൂടുന്നു. ഇത്തരത്തിലെ നഷ്ടം നികത്താന്‍ കമ്പനികള്‍ തങ്ങളുടെ പ്രോഡക്ടിന് വില കൂട്ടുന്നു. ഇതുവഴി അവശ്യ സാധനങ്ങള്‍ക്കും, ചില സേവനങ്ങള്‍ക്കും വില വര്‍ദ്ധന ഉണ്ടാവുന്നു. ഇത്തരത്തിലുള്ള വില വര്‍ദ്ദന ഇന്ത്യയിലെ 85% സധാരണക്കാരെ നേരിട്ട് കഷ്ടത്തിലാക്കുന്നു. ഇതൊരു ചെറിയ ഉദ്ദാഹരണമാണ്.

ഗവണ്‍മെന്റിന്റെ അശാസ്ത്രീയ നോട്ട് നിരോധനത്തിന്റെ പരിണിത ഫലം നാം കണ്ടതാണ്. ഇനിയും ഇത്തരം പ്രവര്‍ത്തനത്തിന് കടിഞ്ഞാണിട്ടില്ലെങ്കില്‍ നാം സധാരണക്കാര്‍ കുഴപ്പത്തിലായി തീരും. ആരും ഒന്നും തെജിക്കേണ്ട. ആരും ഒന്നും നഷ്ടപ്പെടുത്തേണ്ട. ആരും തെരുവിലിറങ്ങി അടിച്ച് നിരത്തേണ്ട. പകരം ഒന്ന് മാത്രം ചെയ്യുക.

സെപ്തംബര്‍ 22 ന് കറുത്ത ബാഡ്ജ് ധരിക്കുക, സോഷ്യല്‍ മീഡിയകളില്‍ കറുത്ത ചിത്രം പ്രൊഫൈലാക്കുക, പരമാവധി വണ്ടികള്‍ അന്നേ ദിവസം പെട്രോള്‍/ഡീസല്‍ അടിക്കാതെ ഇരിക്കുക. ഇതൊരു വാര്‍ത്ത ആവുമെന്ന പ്രതിക്ഷ എനിക്കില്ല. എന്നാല്‍ ഇത് എന്നെങ്കിലും ഒരു സംസാര വിഷയം ആയാല്‍ ചര്‍ച്ചകള്‍ ഗവണ്‍മെന്റിനെ കൊണ്ട് നയം മാറ്റത്തിന് കാരണമാക്കും എന്ന പ്രതീക്ഷയാണുള്ളത്.

നാളത്തെ സമൂഹത്തിന് ഇത് ഒരു പ്രചോദനമാകുമെങ്കില്‍ നമുക്ക് മതവും, ജാതിയും, രാഷ്ട്രീയവും, വര്‍ഗ്ഗവും, വര്‍ണ്ണവും, ലീംഗവുമായ എല്ല വ്യത്യാസങ്ങളെയും മാറ്റി നിര്‍ത്തി ഈ അഹിംസസമര മാര്‍ഗ്ഗത്തിന്റെ ഭാരമായിത്തിരാം. നിങ്ങള്‍ക്ക് സമരത്തിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ സന്ദേഷം ഷെയര്‍ ചെയ്ത് എങ്കിലും സമരത്തിന്റെ ഭാഗമാവുക.

ജയ്ഹിന്ദ്
shafeekalapra@gmail.com

#അഹിംസസമരം
#സെപ്തംബര്‍22കരിദിനം

No comments:

Post a Comment