പുരാതനകാലത്ത് ഋഷിനാഗക്കുളം എന്നറിയപ്പെട്ട ദേശമാണ് ഇന്നത്തെ എറണാകുളം. 1958 ഏപ്രിൽ 1 ന് രൂപികൃതമായ എറണാകുളം ജില്ലയുടെ ആസ്ഥാനം കാക്കനാട് ആണ്.
എറണാകുളം ജില്ലയെ സംബന്ധിച്ച ചില അറിവുകള്‍
|
- കേരള
ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ (കിൻഫ്ര)
എറണാകുളത്താണ് സ്ഥിതിചെയ്യുന്നത്
|
- ദക്ഷിണമേഖല
നേവൽ കമാൻഡ് കൊച്ചിയിലാണ്.
|
- ഇന്ത്യയിലെ
ആദ്യത്തെ സമ്പൂർണ സാക്ഷരതാ ജില്ലയാണ് എറണാകുളം
|
- എറണാകുളം
ആദ്യത്തെ സാക്ഷരതാ ജില്ലയായി പ്രഖ്യാപിച്ചത്1990 ഫെബ്രുവരി 4 ന്.
|
- ഇന്ത്യയിലെ
പ്രധാന തുറമുഖങ്ങളിൽ ഒന്നായ കൊച്ചി തുറമുഖം എറണാകുളം ജില്ലയിലാണ്
|
- സർ
റോബർട്ട് ബ്രിസ്റ്റോ ആണ് കൊച്ചി തുറമുഖത്തിന്റെ ശില്പി
|
- ഇന്ത്യയിലെ
ആദ്യ യൂറോപ്യൻ കോട്ടയാണ് പള്ളിപ്പുറം കോട്ട
|
- പെരുമ്പടപ്പ്
സ്വരൂപം എന്നറിയപ്പെട്ടിരുന്നത് കൊച്ചി രാജവംശമായിരുന്നു.
|
- കൊച്ചി
രാജവംശത്തിന്റെ ആസ്ഥാനമായിരുന്നു തൃപ്പൂണിത്തുറ
|
- അറബിക്കടലിന്റെ റാണി എന്നാണ് കൊച്ചിയെ അറിയപ്പെടുന്നത്.
|
- കേരളത്തിന്റെ വ്യാവസായിക തലസ്ഥാനം എന്നും കൊച്ചിയെ
വിശേഷിപ്പിക്കുന്നു.
|
- കൊച്ചി
തുറമുഖത്തിന് ആഴം കൂട്ടാൻ കുഴിച്ചെടുത്ത മണ്ണ്
നിക്ഷേപിച്ചുണ്ടാക്കിയ ദ്വീപാണ് വെല്ലിങ്ടൺ ദ്വീപ്.
|
- കേരളത്തിലെ
ആദ്യ മെട്രോ റെയിൽ പദ്ധതിയാണ് കെച്ചി മെട്രോ.
|
- കേരളത്തിലെ
ഏക മനുഷ്യനിർമ്മിത ദ്വീപാണ് വില്ലിങ്ടൺ ദ്വീപ്.
|
- എറണാകുളം
ജില്ലയിലെ കോടനാട് ആന പരിശീലനത്തിന് പ്രശസ്തമായ കേന്ദ്രമാണ്.
|
- കളമശ്ശേരി
HMT, അമ്പലമുകൾ എണ്ണ ശൂദ്ധികരണശാല, കൊച്ചിലെ മോഡേൺ വുഡ്
ഇൻഡസ്ട്രീസ് എന്നിവ എറണാകുളം ജില്ലയിലാണ്.
|
- ഏറ്റവും
കൂടുതൽ ദേശീയപാതകൾ കടന്നു പോകുന്ന ജില്ലയാണ് എറണാകുളം.
|
- പോർട്ടുഗീസുകാർ
ഇന്ത്യയിൽ ആദ്യം നിർമിച്ച പള്ളി (സെന്റ് ഫ്രാൻസിസ് പള്ളി) ഫോർട്ട് കൊച്ചിയിലാണ്.
|
- തട്ടേക്കാട്
പക്ഷി സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.
|
- ബ്രഹ്മപുരം
ഡീസൽ വൈദ്യുത നിലയം സ്ഥിതി ചെയ്യുന്നത് എറണാകുളം ജില്ലയിലാണ്.
|
- ആലുവയിലുള്ള
ശിവക്ഷേത്രവും ശിവരാത്രി മഹോത്സവവും പ്രശസ്തമാണ്.
|
- ഇന്ത്യയിലെ
ഏറ്റവും പഴക്കമുള്ള ജൂതപ്പള്ളി എറണാകുളത്തെ മട്ടാഞ്ചേരിയിലാണ്.
|
- കേരളത്തിലെ
ജൂതത്തെരുവ് സ്ഥിതിചെയ്യുന്നതും മട്ടാഞ്ചേരിയിലാണ്.
|
- ഇടപ്പള്ളിയിലെ
ചരിത്ര മ്യൂസിയത്തിൽ കേരള ചരിത്രത്തിലെ പ്രധാന സംഭവങ്ങളെ ശില്പങ്ങൾ വഴി
പ്രദർശിപ്പിക്കുന്നു.
|
- അദ്വൈത
പ്രചാരകനായ ആദി ശങ്കരാചാര്യരുടെ ജന്മം കൊണ്ട് പ്രസിദ്ധമായ സ്ഥലമാണ് കാലടി
|
Published. 01/10/2017
Sunday
Last edited. __/__/____
No comments:
Post a Comment