ഇടുക്കി ജില്ലയെ സംബന്ധിച്ച ചില അറിവുകള്‍
|
- കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ജില്ലയാണ്
ഇടുക്കി
|
- കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ലയാണ് ഇടുക്കി
|
- തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുയായ ആനമുടി സ്ഥിതി ചെയ്യുന്നത്
ഇടുക്കി ജില്ലയിലാണ്.
|
- ഇടുക്കിയിലെ മ്ലാപ്പാറയാണ് ജനസംഖ്യ ഏറ്റവും കുറഞ്ഞ കേരളത്തിലെ ഗ്രാമം.
|
- സ്ത്രീപുരുഷാനുപാതവും ജനസാന്ദ്രതയും കുറഞ്ഞ ജില്ലയാണ് ഇടുക്കി.
|
- കാറ്റിൽ നിന്ന് കരണ്ടുല്പാദിപ്പിക്കുന്ന രാമക്കൽമേട് ഇടുക്കി ജില്ലയിലാണ്.
|
- കേരളത്തിലെ ചന്ദനമരങ്ങൾ കൂട്ടമായി കാണപ്പെടുന്ന ഒരേയൊരു സ്ഥലമായ മറവൂർ
ഇടുക്കി ജില്ലയുടെ ഭാഗമാണ്.
|
- ഇന്ത്യൻ റെയിൽവേയുടെ പാളം ഇല്ലാത്ത കേരളത്തിലെ ഒരു ജില്ലയാണ് ഇടുക്കി.
|
- കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളിൽ നാലെണ്ണവും ഇടുക്കി ജില്ലയിലാണ്.
|
- ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമായ വണ്ടൻമേട് ഇടുക്കി
ജില്ലയിലാണ്.
|
- തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന കുമളി ഇടുക്കി ജില്ലയിലാണ്
|
- കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ ഇടുക്കി
ജില്ലയിലാണ്.
|
- ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം കുമളിയിലാണ്.
|
- ഉടമസ്ഥാവകാശത്തെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ തർക്കം നടന്നിട്ടുള്ള
ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം.
|
- കേരളത്തിലെ ഏറ്റവും വിസ്തീർണമുള്ള താലൂക്കാണ് പീരുമേട്
|
- കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത്
ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ്.
|
- തിരുവിതാംകൂറിന്റെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഇടുക്കി
ജില്ലയിലാണ്.
|
- കന്നുകാലികളുടെ വംശവർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോല്പാദനത്തിനുമായി
തയാറാക്കിയ ഇന്തോ-സ്വിസ് പദ്ധതി ഇടുക്കി ജില്ലയിലെ മാട്ടുപെട്ടിയിലാണ്.
|
- ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് ഇടുക്കി ഡാം
|
- കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ലയാണ് ഇടുക്കി.
|
- തൊമ്മൻകുത്ത്, തേൻമാരികുത്ത് വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിലാണ്.
|
- സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത
കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തായ മാങ്കുളം ഈ ജില്ലയിലാണ്.
|
- 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുള്ള മൂന്നാർ ഇടുക്കിയിലെ
വിനോദസഞ്ചാര കേന്ദ്രമാണ്.
|
- തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം ഇടുക്കിയിലാണ്.
|
- പാരാഗ്ലൈഡിങ്ങിന് അനുയോജ്യമായ വാഗമൺ ഇടുക്കി ജില്ലയുടെ ഭാഗമാണ്.
|
- ഇരവികുളം നാഷണൽ പാർക്ക് ദേവികുളം താലൂക്കിലാണ്.
|
- മുല്ലപെരിയാർ ഡാം ഇടുക്കി ജില്ലയിലാണ്.
|
- സമ്പൂർണ തേൻ ഉല്പാദനത്തിന് പ്രസിദ്ധമായ ഉടുമ്പന്നൂർ പഞ്ചായത്ത് ഇടുക്കി
ജില്ലയിലെ ഒരു പഞ്ചായത്താണ്.
|
- കേരളത്തിലെ ആദ്യ ജൈവഗ്രാമമാണ് ഉടുമ്പന്നൂർ പഞ്ചായത്ത്.
|
- കേരളത്തിലെ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ചിന്നാർ (കേരളത്തിലെ മഴ നിഴൽ പ്രദേശം)
ഇടുക്കിയിലാണ്
|
- കേരളത്തിലെ ആദ്യബാലസൌഹൃദ ജില്ലയാണ് ഇടുക്കി
|
- വിനോദസഞ്ചാരത്തിന്റെ സുവർണ ത്രികോണം എന്നു വിളിക്കുന്നത് മൂന്നാർ, ഇടുക്കി,
കേക്കടി എന്നീ കേന്ദ്രങ്ങളെയാണ് ഇവ ഇടുക്കിയുടെ ഭാഗമായ പ്രദേശമാണ്.
|
No comments:
Post a Comment