പിന്‍കോഡ്:- രാജ്യമൊട്ടാകെയുള്ള തപാലാപ്പീസുകളെ വര്‍ഗ്ഗീകരിക്കാന്‍ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വ്വീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായമാണ് പോസ്റ്റല്‍ ഇന്‍ഡക്‌സ് നമ്പര്‍ അഥവാ പിന്‍കോഡ് (PIN CODE). ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിന്‍കോഡ്. ഉദാഹരണം- 686544.
1972 ഓഗസ്റ്റ് 15-നാണ് ഇന്ത്യയില്‍ പോസ്റ്റ് കോഡ് സമ്പ്രദായം നിലവില്‍ വന്നത്. കേന്ദ്ര കമ്യൂണിക്കേഷന്‍ മിനിസ്ട്രീലെ അസിസ്‌റ്റെന്റ് സെക്രട്ടറിയായ ശ്രീരാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ്. ഇന്ത്യയിലെ ഏറ്റവും വലിയ നാനത്വത്ത്വം വ്യത്യസ്തങ്ങളായ ഭാഷകളാണ്. പലരും സ്വന്തം ഭാഷ ഉപയോഗിച്ച് കത്തുകള്‍ എഴുതുമ്പോള്‍, തപാല്‍ വകുപ്പിലെ
ജീവനക്കാര്‍ക്ക് അത് ക്രോഡികരിക്കാന്‍ പിന്‍ കോഡുകള്‍ വളരെ സഹായകമായിരുന്നു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും 8 പിന്‍ മേഖല കളായി തിരിച്ചിരിക്കുന്നു. ഈ എട്ട് മേഖലകള്‍ക്ക് പുറമേ ഒമ്പതമതായി ഇന്ത്യന്‍ സൈന്യത്തിന്റെ തപാല്‍ കേന്ദ്രവും പ്രവര്‍ത്തിക്കുന്നു. പിന്‍കോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫീസ് ഈ എട്ടു മേഖലകളില്‍ ഏതില്‍ ഉള്‍പ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉള്‍പ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫീസിലേക്കുള്ള തപാല്‍ ഉരുപ്പടികള്‍ വര്‍ഗ്ഗീകരിക്കുന്ന സോര്‍ട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങള്‍ ഒരോ പോസ്റ്റ് ഓഫീസിനേയും പ്രതിനിധീകരിക്കുന്നു. 2013 സെപ്റ്റംബര്‍ 26 ന് സുപ്രീം കോടതിയുടെ പിന്‍ 110201 ആയി പ്രഖ്യാപിച്ചു
പിന്‍ മേഖലകള്‍
1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ്
2 - ഉത്തര്‍ പ്രദേശ്, ഉത്തര്‍ഖണ്ഡ്
3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി
4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ
5 - ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന, യാനം (പുതുച്ചേരിയിലെ ഒരു ജില്ല)
6 - കേരളം, തമിഴ്നാട്, പുതുച്ചേരി (യാനം എന്ന ജില്ല ഒഴികെ), ലക്ഷദ്വീപ്
7 - പശ്ചിമ ബംഗാള്‍, ഒറീസ, ആസാം, സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മണിപ്പൂര്‍, മിസോറം, ത്രിപുര, മേഘാലയ, ആന്തമാന്‍ നിക്കോബാര്‍ ദ്വീപുകള്‍
8 - ബീഹാര്‍, ഝാര്‍ഖണ്ഡ്
9 - സൈനിക തപാലാഫീസ് (APO), ഫീല്‍ഡ് പോസ്റ്റ് ഓഫീസ് (FPO).
പിന്‍ നമ്പറിങ്
പിന്‍ കോഡിലെ ആദ്യത്തെ മൂന്ന് അക്കങ്ങള്‍ ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളെ സൂജിപ്പിക്കുന്നു. മൂന്നാമത്തെ അക്കം കൃത്യമായ അഡ്രസ്സിലെത്തുന്നതിനുള്ള ജില്ലാ തപാല്‍ ആഫീസിനെ കണ്ടെത്താന്‍ സഹായിക്കുന്നതിനാല്‍ അതിനെ സോര്‍ട്ടിങ് ഓഫിസ് എന്ന് പറയുന്നു. ഒരു സംസ്ഥാനത്ത് ഒന്നോ അതില്‍ അധികമോ സോര്‍ട്ടിങ്ങ് ഓഫീസുകള്‍ ഉണ്ടാവും. അതിന് കാരണം അവിടുത്തെ കത്തിടപാടിന്റെ വ്യാപ്തം അനുസരിച്ചാണ് നിലനില്‍ക്കുന്നത്.
ആദ്യ2 അക്കങ്ങള്‍ |
വെഹ്ക്കിള്‍ കോഡ് |
പ്രദേശം |
---|---|---|
11 | DL | ഡല്‍ഹി |
12-13 | HR | ഹരിയാന |
14-16 | PB | പഞ്ചാബ് |
17 | HP | ഹിമാജല്‍ പ്രദേശ് |
18-19 | JK | ജമ്മു-കശ്മീര്‍ |
20-28 | UP, UT(UK) | ഉത്തര്‍ പ്രദേശ് & ഉത്തരാഖണ്ഡ് |
30-34 | RJ | രാജസ്ഥാന്‍ |
36-39 | GJ | ഗുജറാത്ത് |
403 | GA | ഗോവ |
40-44 | MH | മഹാരാഷ്ട്ര |
45-48 | MP | മധ്യപ്രദേശ് |
49 | CT (CG) | ഛത്തീസ്ഗഡ് |
50 | TG (TS) | തെലുങ്കാന |
51-53 | AP | ആന്ധ്രാപ്രദേശ് |
56-59 | KA | കര്‍ണാടക |
60-64 | TN | തമിഴ്നാട് |
67-69 | KL | കേരളം |
682 | LD | ലക്ഷദ്വീപ് |
70-74 | WB | പശ്ചിമ ബംഗാള്‍ |
737 | SK | സിക്കിം |
744 | AN | ആന്തമാന്‍ നിക്കോബാര്‍ |
75-76 | OR(OD) | ഒറീസ |
78 | AS | ആസാം |
79 | AR | അരുണാചല്‍ പ്രദേശ് |
793, 794, 783123 | ML | മേഘാലയ |
795 | MN | മണിപ്പൂര്‍ |
796 | MZ | മിസോറം |
797 | NL | നാഗാലാന്‍ഡ് |
798 | NL | നാഗാലാന്‍ഡ് |
799 | TR | ത്രിപുര |
80-85 | BR, JH | ബീഹാര്‍, ഝാര്‍ഖണ്ഡ് |
90-99 | APS | സൈനിക തപാലാല്‍ സര്‍വ്വീസ് |
തപാല്‍ ഉരുപ്പടികളുടെ വിതരണ ശൃംഖലയും, തപാല്‍ വകുപ്പിന്റെ ഘടനയും:- പിന്‍ കോഡിന്റെ അവസാനത്തെ രണ്ട് അക്ക നമ്പറുകള്‍ സൂജിപ്പിക്കുന്നത് കത്തുകള്‍ വിതരണം ചെയ്യുന്ന പോസ്റ്റ് ഓഫിസുകളെയാണ്. പിന്‍ കോഡില്‍ സൂജിപ്പിക്കുന്ന പോലെ തന്നെ തപാല്‍ വകുപ്പില്‍ പല ഓഫീസുകളും ഉണ്ട്. ഏറ്റവും താഴെ തട്ടില്‍ നിലനില്‍ക്കുന്ന തപാല്‍ ഓഫിസാണ് ബ്രാഞ്ച് ഓഫിസ് (BO). പ്രധാനമായും BO നിലനില്‍ക്കുന്നത് ഗ്രാമപ്രദേശങ്ങളിലാണ്. BO യ്ക്ക് മുകളിലായി സബ് ഓഫീസ് (SO) ഉണ്ട്. നഗരപ്രദേശങ്ങളിലാണ് SO നിലനില്‍ക്കുന്നത്. SO യ്ക്ക് മുകളിലായി ഹെഡ് ഓഫീസ് (HO) ഉണ്ട്. പ്രാദേശിക അടിസ്ഥാനത്തിലെ ആദ്യത്തെ പോസ്റ്റല്‍ ഓഫിസാണ് HO യ്ക്ക് മുകളിലുള്ള ജെനറല്‍ പോസ്റ്റ് ഓഫിസ് (GPO) ആണ്.
No comments:
Post a Comment