Thursday, 28 September 2017

ആലപ്പുഴ ജില്ലയുടെ പ്രാധാന്യം (importance of Alappuzha district)


അറബിക്കടലിനും, വേമ്പനാട്ടുകായലിനും ഇടയില്‍ ഇടനാടും, തീരപ്രദേശവും അടങ്ങുന്ന ഭൂവിഭാഗമാണ് ആലപ്പുഴ. 1957 ഓഗസ്റ്റ് 17 നായിരുന്നു കേരള സംസ്ഥാനത്ത് ആലപ്പുഴ ജില്ല രൂപം കൊണ്ടത്.


 ആലപ്പുഴ ജില്ലയെ സംബന്ധിച്ച ചില അറിവുകൾ
  • ആലപ്പുഴ ജില്ലയുടെ ആസ്ഥാനം ആലപ്പുഴ തന്നെയാണ്.

  • കൊല്ലം, കോട്ടയം ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ല രൂപികരിച്ചത്

  • ആലപ്പുഴ പട്ടണം സ്ഥാപിച്ചത് ദിവാൻ രാജാകേശവദാസനാണ്.

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ.

  • ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് ആലപ്പുഴ

  • കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ആപ്പുഴ ജില്ലയിലാണ്

  • ആലപ്പുഴ ജില്ലയിലെ താപ വൈദ്യുത നിയലം കായംകുളത്താണ് സ്ഥിതിചെയ്യുന്നത്.

  • കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം നാഫ്തയാണ്.

  • ആലപ്പുഴ ‘’കിഴക്കിന്റെ വെന്നീസ്’’ എന്ന് അറിയപ്പെടുന്നു.

  • പുന്നപ്ര-വയലാർ സമരം (1946) നടന്നത് ആലപ്പുഴയിലാണ്.

  • പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം ആലപ്പുഴ ജില്ലയിലാണ്.

  • കേരളത്തിലെ ആദ്യ കയർ ഗ്രാമമാണ് വയലാർ.

  • പുന്നടമക്കായലിലാണ് പ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്.

  • പുന്നമടക്കായൽ വേമ്പനാട്ടുകായലിന്റെ ഭാഗമാണ്.

  • ജലോത്സവങ്ങളുടെ നാട് എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രദേശമാണ് ആലപ്പുഴ

  • കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്ര മോക്ഷം കൃഷ്ണപുരം കൊട്ടാരത്തിലാണുള്ളത്

  • കേരളത്തിലെ വനപ്രദേശം കുറവുള്ള ജില്ലയാണ് ആലപ്പുഴ.

  • കേരളത്തിലെ പക്ഷി ഗ്രാമമായ നൂറനാട് ആലപ്പുഴയിലാണ്.

  • തിരുവിതാംകൂറിലെ ആദ്യത്തെ തപാലാഫീസ് ആലപ്പുഴയിൽ 1857-ൽ സ്ഥാപിതമായി.

  • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന കുട്ടനാട് ആലപ്പുഴ ജില്ലയിലാണ്.

  • കുട്ടനാട് സനുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതിചെയ്യുന്നു.

  • ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴ ആലപ്പുഴ ജില്ലയിലാണ്.

  • ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനമാണ് അമ്പലപ്പുഴ

  • പരമ്പരാഗത കയർവ്യവസായ കേന്ദ്രമാണ് ആലപ്പുഴ

  • കേരളത്തിൽ ഏറ്റവും കൂടുതൽ കയർ വ്യവസായം ഉള്ളത് ആലപ്പുഴ ജില്ലയിലാണ്.

  • കേരളത്തിലെ കയർ ബോർഡിന്റെ ആസ്ഥാനം ആലപ്പുഴയാണ്

  • വേമ്പനാട്ടു കായലിലെ മനേഹരമായ ദ്വീപാണ് പാതിരാമണൽ.

  • വാഹന രജിസ്ട്രേഷൻ നമ്പറായ KL-04 ആലപ്പുഴയെ പ്രതിനിധീകരിക്കുന്നു.

  • മണ്ണാറശാലക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്.

  • ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്.

  • കേരളത്തിലെ പശ്ചിമതീരത്തെ ആദ്യ ദീപസ്തംഭം (ലൈറ്റ് ഹൗസ്) ആലപ്പുഴയിലാണ്.

  • കേരളത്തിലെ ആദ്യത്തെ ആധുനിക ഫിലിം സ്റ്റുഡിയോയാണ് ഉദയാ സ്റ്റുഡിയോ. ഉദയാ സ്റ്റുഡിയോ ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

  • കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറിയായ ഡാറാസ്മെയിൽ ആൻസ് കോ 1859-ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ജെയിംസ് ഡറയാണ്.

Published. 28/09/2017
Thursday
Last edited. __/__/____

No comments:

Post a Comment