Friday, 29 September 2017

കോട്ടയം ജില്ലയുടെ പ്രാധാന്യം (importance of Kottayam district)

1949 ജൂലൈ 1 ന് കോട്ടയം ജില്ല രൂപം കൊണ്ടു. കോട്ടയം ജില്ലയുടെ തലസ്ഥാനം കോട്ടയം നഗരമാണ്. മൂന്ന് 'എല്‍'(L)കളുടെ നാട് എന്ന പേരില്‍ പ്രസിദ്ധമാണ് കോട്ടയം. ലെറ്റേഴ്സ്, ലാറ്റക്സ്, ലെയ്ക്ക് (Land of letters, latex and lakes) എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബര്‍ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. സാക്ഷരതയില്‍ മുന്‍പന്തിയിലാണ് ഈ ജില്ല. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളില്‍ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.



 കോട്ടയം ജില്ലയെ സംബന്ധിച്ച ചില അറിവുകള്‍

  • ടി.പി രാമറാവുവാണ് കോട്ടയം പട്ടണത്തിന്റെ സ്ഥാപകൻ

  • കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നും കോട്ടയത്തെ അറിയപ്പെടുന്നു.

  • സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണ് കോട്ടയം

  • റബ്ബർ ഉല്പാദനത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന പ്രദേശമാണ് കോട്ടയം

  • കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജും, ആദ്യത്തെ അച്ചടി ശാലയായ സി.എം.എസ്. പ്രസും കോട്ടയത്താണ്.

  • കോട്ടയം പട്ടണത്തെ അക്ഷര നഗരം എന്നും അറിയപ്പെടുന്നു.

  • ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ.ആർ. നാരായണന്റെ ജന്മദേശം കോട്ടയം ജില്ലയിലെ ഉഴവൂരാണ്.

  • അരുന്ധതിറോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഒഫ് സ്മോൾ തിങ്ങ്സ് എന്ന നോവലിന്റെ പശ്ചാത്തലം കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരമാണ്.

  • കേരളത്തിലെ ഒരു പ്രധാന കായലാണ് കുമരകം

  • ഇന്ത്യയിലെ പ്രധാന കായലോര വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം.

  • കുമരകം വിനോദസഞ്ചാരത്തിന് പുറമേ, പക്ഷിസങ്കേതത്തിനും പ്രസിദ്ധമാണ്.

  • കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറിയായ ട്രാവൻകൂർ സിമന്റ്സ് കോട്ടയം ജില്ലയിലെ നാട്ടകത്താണ്.

  • കോട്ടയം ജില്ലയിലെ ചങ്ങനശ്ശേരിക്കടുത്ത് പെരുന്നയാണ് നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം.

  • കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള സ്ഥലമായ ഇലവീഴാപൂഞ്ചിറ പ്രകർതി മനോഹരമായ സ്ഥലമാണ്.

  • ഏറ്റുമാനൂർ അമ്പലത്തിലെ ഏഴര പൊന്നാന പ്രസിദ്ധമായ ഉത്സവമാണ്.

  • വിശുദ്ധയായ സിസ്റ്റർ അൽഫോൺസാമ്മയുടെ ജന്മസ്ഥലം കോട്ടയത്തെ കുടമാളൂരാണ്.

  • അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഭരണങ്ങാനം പള്ളിയിലാണ്.

  • ശബരിമല തിർത്ഥാടനത്തോട് അനുബന്ധിച്ചുള്ള എരുമേലി പേട്ട തുള്ളൽ നടക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലാണ്.

  • ദക്ഷിണ മൂകാബിക എന്ന് അറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം കോട്ടം ജില്ലയിലാണ്.

  • കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം  സ്ഥിതിചെയ്യുന്നതും കോട്ടയത്താണ്.

  • ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ നാട്ടകം തുറമുഖം സ്ഥിതിചെയ്യുന്നത് കോട്ടയത്താണ്.

  • സർക്കാർ-സ്വകാര്യ മേഖലയിലെ ആദ്യത്തെ തുറമുഖമാണ് നാട്ടകം തുറമുഖം.

  • നിലവിലുള്ളതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ദിനപത്രമായ ദീപികയുടെ ആസ്ഥാനം കോട്ടയമാണ്.

  • ആദ്യ കാലത്ത് ദീപികയുടെ പേര് നസ്രാണി ദീപിക എന്നായിരുന്നു.

  • കേരളത്തിലെ ഏറ്റവും കൂടുതൽ പ്രജാരമുള്ള ദിനപത്രമായ മലയാള മനോരമയുടെ ആസ്ഥാനവും കോട്ടയമാണ്.

Published. 29/09/2017
Friday
Last edited. __/__/____

No comments:

Post a Comment