Wednesday, 27 September 2017

കൊല്ലം ജില്ലയുടെ പ്രാധാന്യം (importance of Kollam district)


 കൊല്ലം ജില്ലയെ സംബന്ധിച്ച ചില അറിവുകൾ
  • കൊല്ലം ജില്ലയുടെ വിസ്തീർണം 2,491 ച.കി.മീ.

  • ധാതുമണലിന് പ്രശസ്തമായ ചവറ കൊല്ലം ജില്ലയുടെ ഭാഗമാണ്

  • കേരളത്തിൽ ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്നത് കൊല്ലം ജില്ലയിലാണ്.

  • ബ്രീട്ടിഷ്കാർക്കെതിരെ വേലുത്തമ്പിദളവ നടത്തിയ വിളമ്പര കുണ്ടറവിളമ്പരം എന്ന് അറിയപ്പെടുന്ന്. കുണ്ടറ കൊല്ലം ജില്ലയിലാണ്

  • ദേശിംഗനാട് എന്നും കൊല്ലം അറിയപ്പെട്ടിരുന്നു
  • പ്രാചീന കാലത്ത് തെന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് കൊല്ലം

  • വേണാട് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം

  • വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരത്തിലെ കായലായ അഷ്ടമുടിക്കായൽ കൊല്ലത്താണ്.

  • അഷ്ടമുടിക്കായലിന്റെ തീരത്താണ് കൊല്ലം പട്ടണം സ്ഥിതി ചെയ്യുന്നത്

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ഡാം കൊല്ലം ജില്ലയിലാണ്

  • കല്ലട ഡാം കല്ലടയാറിന് കുറുകെയാണ്.

  • കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കൊല്ലം ജില്ലയിലാണ്

  • ആര്യങ്കാവ് ചുരമാണ് കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നത്

  • പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിന് കുറുകെയാണ്.

  • കേരളത്തിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂർ കൊല്ലം ജില്ലയിലാണ്.

  • കശുമാവ് കൂടുതൽ ഉല്പാദിപ്പിക്കുന്നത് കണ്ണൂരാണെങ്കിലും, കശുവണ്ടി ഫാക്ടറിയുടെ കേന്ദ്രം കൊല്ലമാണ്.

  • മത്സ്യബന്ധനത്തിന് പ്രശസ്തമായ നീണ്ടകര കൊല്ലത്താണ്.

  • 1953-ൽ സ്ഥാപിതമായ ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് നീണ്ടകരയിലാണ്.

  • പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയുടെ ഭാഗമാണ്.

  • ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി കൊല്ലം ജില്ലയിലെ തെന്മലയിലാണ്

  • ഏഷ്യയിലെ ആദ്യ ബട്ടർഫ്ലൈപാർക്ക് തെന്മലയിലാണ്

  • ലോകത്തെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ പട്ടാഴി കൊല്ലം ജില്ലയിലാണ്.

  • ഏറ്റവും കുറച്ച് കടൽ തീരമുള്ള കേരളത്തിലെ ജില്ലയാണ് കെല്ലം.

  • കൊല്ലം ജില്ലയിൽ 37 കി.മീ. ദൂരമാണ് കടൽത്തീരം ഉള്ളത്.

  • ഇളയിടത്ത് സ്വരൂപത്തിന്റെ തലസ്ഥാനം കൊല്ലത്തെ കൊട്ടാരക്കരയിലാണ്

  • കഥകളിയുടെ പ്രാചീന രൂപമായ രാമനാട്ടം വികസിച്ചത് കൊട്ടാരക്കരയിലാണ്.

  • പുനലൂർ പേപ്പർ മിൽസ്, കുണ്ടറ (ചീനക്കളി മണ്ണ്), പൊതു മേഖലാ വ്യവസായ സ്ഥാപനമായ കേരള സിറാമിക്സ് ലിമിറ്റഡ് എന്നിവ കൊല്ലത്താണ് സ്ഥിതിചെയ്യുന്നത്.

  • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം- സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് കൊല്ലത്താണ്.

  • ചുറ്റമ്പലം ഇല്ലാത്ത പരബ്രഹ്മ ക്ഷേത്രമായ ഓച്ചിറ ക്ഷേത്രം കൊല്ലത്താണ്


Published. 26/09/2017
Wednesday
Last edited. __/__/____

No comments:

Post a Comment