Tuesday, 26 September 2017

തിരുവനന്തപുരം ജില്ലയുടെ പ്രാധാന്യം (importance of thiruvananthapuram district)

1941 ജൂലൈ 1 ന് തിരുവനന്തപുരം ജില്ല നിലവിൽ വന്നു. തിരുവനന്തപുരം ജില്ലയുടെ കിഴക്കേ അതിര് സഹ്യപർവതനിരകളാണ്. അറബിക്കടലാണ് പടിഞ്ഞാറെ അതിര്.


  1. കേരളത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റ്, നിയമസഭാമന്ദിരം, രാജ്ഭവന്‍, ക്ലിഫ്ഹൗസ് എന്നിവ തിരുവനന്തപും ജില്ലായിലാണ്.
  2. പ്രതിമകളുടെ നഗരം എന്ന് അറിയപ്പെടുന്ന കേരളത്തിലെ പ്രദേശമാണ് തിരുവനന്തപുരം.
  3. ചന്ദനക്കൂടം മഹോത്സവം കൊണ്ട് പ്രശസ്തമായ ബീമാപള്ളി തിരുവനന്തപുരം ജില്ലയിലാണ്.
  4. ഇംഗ്ലീഷുകാരുടെ ആദ്യ താവളമായ അഞ്ചുതെങ്ങ് തിരുവനന്തപുരം ജില്ലയിലാണ്.
  5. കേരളത്തിലെ സാമൂഹിക പരിഷ്‌ക്കര്‍ത്താവ് ശ്രീനാരായണ ഗുരുവിന്റെ സമാധി സ്ഥലമായ ശിവഗിരി തീര്‍ഥാടന കേന്ദ്രം തിരുവനന്തപുരം ജില്ലയിലാണ്.
  6. കേരളത്തിലെ ആദ്യം വൈദ്യുതികരിച്ച നഗരമാണ് തിരുവനന്തപുരം-1929ന്ത്യയില്‍ ആദ്യം വൈദ്യുതികരിച്ച നഗരം ബാംഗ്ലൂരാണ്-1906)
  7. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ആസ്ഥാനം തിരുവനന്തപുമാണ്.
  8. നെടുമങ്ങാട് പേപ്പാറ വന്യ ജീവി സങ്കേതം തിരുവനന്തപുരത്താണ്.



തിരുവനന്തപുരം ജില്ലയെ സംബന്ധിച്ച ചില അറിവുകൾ


ന.ചോദ്യംഉത്തരം
01
ജില്ല ആസ്ഥാനം
തിരുവനന്തപുരം
02
കേരളത്തിന്റെ തെക്കേയറ്റത്തുള്ള ജില്ല
തിരുവനന്തപുരം
03
പ്രാചീന കാലത്ത് തിരുവനന്തപുരത്തിന്റെ പേര്‌
സ്യാനന്ദൂരപുരം
04
ആധുനിക തിരുവിതംകൂറിന്റെ ശില്പി
മാർത്താണ്ഡവർമ
05
തിരുവനന്തപുരത്ത് നക്ഷത്രബംഗ്ലാവ് (1836) സ്ഥാപിച്ചത് ആര്
സ്വാതിതിരുനാൾ
06
കേരള സർവകലാശാലയുടെ ആസ്ഥാനം എവിടെയാണ്
തിരുവനന്തപുരം
07
കേരളത്തിലെ ആദ്യ സർവകലാശാലയായ, കേരള സർവകലാശാല സ്ഥാപിച്ചത് ഏത് വർഷമാണ്
1937
08
കേരളത്തിലെ ആദ്യ മെഡിക്കൽ കോളേജായ, തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിതമായ വർഷം ഏത്
1951
09
അരിപ്പ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നത് കേരളത്തിലെ ഏത് ജില്ലയിലാണ്
തിരുവനന്തപുരം
10
കേരളത്തിലെ ഏക ബ്രിട്ടീഷ് ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ
തിരുവനന്തപുരം
11
കേരളത്തിലെ ആദ്യത്തെ അമ്മത്തൊട്ടിൽ സ്ഥാപിച്ച സ്ഥലം എവിടെ
തിരുവനന്തപുരം
12
ദക്ഷിണവ്യോമസേനയുടെ ആസ്ഥാനം
തിരുവനന്തപുരം
13
കേരളത്തിലെ ആദ്യത്തെ റെഡിയോ നിലയം
തിരുവനന്തപുരം
14
തിരുവനന്തപുരത്ത് മൃഗശാല സ്ഥാപിച്ചത്
സ്വാതിതിരുനാൾ
15
കേരളത്തിലെ ആദ്യ എഞ്ചിനിയറിംഗ് കോളേജ് തിരുവനന്തപുരത്ത് സ്ഥാപിച്ച വർഷം
1939
16
കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്ന തിരുവനന്തപുരത്തെ സ്ഥലം
നെടുമങ്ങാട്
17
തിരുവനന്തപുരത്ത് നിന്ന് ദൂരദർശൻ സംപ്രേക്ഷണം ആരംഭിച്ച വർഷം
1982
18
തുമ്പ ഇക്വറ്റോറിയൽ ലോഞ്ചിങ്ങ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത് എവിടെ
തിരുവനന്തപുരം
19
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരെന്ത്
നളന്ദ
20
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് (നളന്ദ) സ്ഥിതിചെയ്യുന്നത് എവിടെ
തിരുവനന്തപുരം
21
കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതെന്ന്
1968
22
കേരളത്തിലെ ആദ്യ കോർപറേഷൻ
തിരുവനന്തപുരം
23
കേരളത്തിലെ ആദ്യത്തെ സായാഹ്ന കോടതി
തിരുവനന്തപുരം
24
കേരളത്തിൽ ഏറ്റവും കൂടുതൽ റെയിൽവേ സ്റ്റേഷനുകൾ സ്ഥിതിചെയ്യുന്ന ജില്ല
തിരുവനന്തപുരം
25
കേരളത്തിലെ നെയ്ത്ത് പട്ടണം എന്ന് അറിയപ്പെടുന്ന തിരുവനന്തപുരത്തെ സ്ഥലം
ബാലാരാമപുരം
26
ഇന്ത്യയിലെ ആദ്യത്തെ സോയിൽ മ്യൂസിയം
പാറോട്ടുകോണം
27
യൂണിവേഴ്സിറ്റി സ്റ്റേഡിയം, സെൻട്രൽ സ്റ്റേഡിയം, ചന്ദ്രശേഖരൻനായർ സ്റ്റേഡിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ
തിരുവനന്തപുരം
28
കിളിമാനൂർ കൊട്ടാരം, കവടിയാർ കൊട്ടാരം, കോയിക്കൽ കൊട്ടാരം, കനകക്കുന്ന് കൊട്ടാരം, കുതിരമാളിക എന്നി പ്രധാന കൊട്ടാരങ്ങൾ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏത്
തിരുവനന്തപുരം
29
തിരുവനന്തപുരത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടി  ഏത്
അഗസ്ത്യമല
Published. 26/09/2017
Tuesday
Last edited. __/__/____

No comments:

Post a Comment