Monday, 25 September 2017

കേരളം അടിസ്ഥാനവിവരങ്ങൾ (Kerala- Basic knowledge)




  • കേരള സംസ്ഥാനം 1956 നവംബറര്‍ ഓന്നിന് (01.11.1956) നിലവില്‍ വന്നു.



  • ഭൂമി ശാസ്ത്രപരമായ സ്ഥാനം: അക്ഷാംശം വടക്ക് 8°17'30' മുതല്‍ 12°47'40' രേഖാംശം കിഴക്ക് 74°51'57' മുതല്‍ 77°24'47'



  • അതിരുകള്‍: പടിഞ്ഞാറ് അറബിക്കടല്‍ തെക്കും കിഴക്കും തമിഴ്‌നാട് സംസ്ഥാനം, വടക്ക് കര്‍ണാടക സംസ്ഥാനം.



  • ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സാക്ഷരതയില്‍ കേരളത്തിന് ഒന്നാംസ്ഥാനവും ജനസാന്ദ്രതയില്‍ മൂന്നാം സ്ഥാനവും ജനസംഖ്യയില്‍ 12ആം സ്ഥാനവും വിസ്തൃതിയില്‍ 21ആം സ്ഥാനവുമാണുള്ളത്.




ന.----
01തലസ്ഥാനംതിരുവനന്തപുരം
02വിസ്തീർണം38,863 ച.കി.മീ.
03തീരപ്രദേശ ദൈർഘ്യം580 കി.മീ
04ജനസംഖ്യ (2011)33,387,677
05ജനസാന്ദ്രത859/ച.കി.മീ
06സ്തീ/പുരുഷ അനുപാതം1084(സ്തീ)/1000(പുരു.)
07സ്തീകൾ (ജനസംഖ്യ)17,366,387
08പുരുഷൻ (ജനസംഖ്യ)38,863 ച.കി.മീ.
09സാക്ഷരത93.91%
10സ്ത്രീ സാക്ഷരത91.98%
11പുരുഷ സാക്ഷരത96.02%
12ആയുർദൈർഘ്യം73.8 വയസ്
13ആയുർദൈർഘ്യം (പുരുഷൻ)71 വയസ്സ്
14ആയുർദൈർഘ്യം (സ്ത്രീ)73.62 വയസ്
15ഭാഷമലയാളം
16ജില്ലകൾ14
17ജില്ലാപഞ്ചായത്തുകൾ14
18കോർപറേഷനുകൾ6
19താലൂക്കുകൾ75
20മുനിസിപ്പാലിറ്റികൾ87
21ബ്ലോക്ക് പഞ്ചായത്തുകൾ152
22ഗ്രാമ പഞ്ചായത്തുകൾ941
23കണ്‍ന്റോണ്‍മെന്റ്‌1 (കണ്ണൂർ)
24വില്ലേജുകൾ1572
25ഔദ്യോഗിക മൃഗംആന
26ഔദ്യോഗിക പക്ഷിവേഴാമ്പൽ
27ഔദ്യോഗിക വൃക്ഷംതെങ്ങ്
28ഔദ്യോഗിക പുഷ്പംകണിക്കൊന്ന
29ഔദ്യോഗിക മത്സ്യംകരിമീൻ
30ഔദ്യോഗിക പാനീയംഇളനീർ
31വിമാനത്താവളങ്ങൾ4
32തുറമുഖങ്ങൾ19
33വിസ്തീർണത്തിൽ വലിയ ജില്ലപാലക്കാട്
34വിസ്തീർണത്തിൽ ചെറിയ ജില്ലആലപ്പുഴ
35ജനസംഖ്യ കൂടിയ ജില്ലമലപ്പുറം
36ജനസംഖ്യ കുറഞ്ഞ ജില്ലവയനാട്
37ദേശീയപാതകൾ8
38ജനസാന്ദ്രത കൂടിയ ജില്ലആലപ്പുഴ
39ജനസാന്ദ്രത കുറഞ്ഞ ജില്ലഇടുക്കി
40ഏറ്റവും വലിയ താലൂക്ക്തളിപ്പറമ്പ്
41ഏറ്റവും ചെറിയ താലൂക്ക്കുന്നത്തൂർ
42സാക്ഷരത കൂടിയ ജില്ല--
43സാക്ഷരത കുറഞ്ഞ ജില്ല--
44ഉയരം കൂടിയ കൊടുമുടിആനമുടി
45കേരളപ്പിറവിയായി ആഘോഷിക്കുന്നത്നവംബർ 1
46നദികൾ44


കേരളത്തില്‍ ആകെ 14 ജില്ലകളുണ്ട്. 1956 നവംബര്‍ 1 ന് കേരള സംസ്ഥാനം രൂപംകൊണ്ട സമയത്ത് തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂര്‍, മലബാര്‍ എന്നീ അഞ്ചു ജില്ലകളാണുണ്ടായിരുന്നത്. മലബാര്‍ ജില്ല വിഭജിച്ച് 1957 ജനുവരി ഒന്നിന് കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് ജില്ലകള്‍ രൂപികരിച്ചു. 1957-ല്‍ ആലപ്പുഴ, 1958-ല്‍ എറണാകുളം, 1969-ല്‍ മലപ്പുറം, 1972-ല്‍ ഇടുക്കി, 1980-ല്‍ വയനാട്, 1982-ല്‍ പത്തനംതിട്ട, 1984-ല്‍ കാസര്‍കോട് എന്നീ ജില്ലകള്‍ രൂപികൃതമായി.

കേരളത്തിലെ മൂന്ന് ജില്ലകളുടെ ആസ്ഥാനം ജില്ലാ നാമത്തില്‍ അല്ല. ഇടുക്കിയുടെ ആസ്ഥാനം പൈനാവ്, എറണാകുളത്തിന്റെ ആസ്ഥാനം കാക്കനാടും (കൊച്ചി), വയനാട് കല്‍പറ്റയുമാണ്.

ന.ജില്ല (ആസ്ഥാനം, വാഹന രജിസ്ട്രേഷൻ കോഡ്)രൂപികൃതമായ വർഷം
01തിരുവനന്തപുരം (തിരുവനന്തപുരം, KL-01)1956 നവംബർ 01
02കൊല്ലം (കൊല്ലം, KL-02)1956 നവംബർ 01
03പത്തനംതിട്ട (പത്തനംതിട്ട, KL-03)1982
04ആലപ്പുഴ (ആലപ്പുഴ, KL-04)1957
05കോട്ടയം (കോട്ടയം, KL-05)1956 നവംബർ 01
06ഇടുക്കി (പൈനാവ്, KL-06)1972
07എറണാകുളം (കാക്കനാട് (കൊച്ചി), KL-07 )1958
08തൃശൂർ (തൃശൂർ,KL-08)1956 നവംബർ 01
09പാലക്കാട് (പാലക്കാട്, KL-09)1957 ജനുവരി 01
10മലപ്പുറം (മലപ്പുറം, KL-10)1969
11കോഴിക്കോട് (കോഴിക്കോട്, KL-11)1957 ജനുവരി 01
12വയനാട് (കൽപ്പറ്റ, KL-12)1980
13കണ്ണൂർ (കണ്ണൂർ, KL-13)1957 ജനുവരി 01
14കാസർകോട് (കാസർകോട്, KL-14)1984
Published. 25/09/2017
Monday
last edited. 26/09/2017
Tuesday


NB:- പലസ്ഥലങ്ങളില്‍ നിന്നായി ക്രോഡികരിച്ച് രേഖപ്പെടുത്തിയ വിവരങ്ങളാണിവ. എന്റെ വിശ്വാസത്തില്‍ പെട്ട് ഞാന്‍ പരിശോധിച്ച ശേഷമാണ് പ്രസിദ്ധീകരിക്കുന്നതെങ്കിലും, ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക തകരാറുകള്‍ വന്നാല്‍ മാനുഷ്യ സഹജമായി കരുതി ദേവ് ചെയ്ത് അറിയിക്കണം എന്നും. തിരുത്ത് ആവശ്യമാണെങ്കില്‍ തിരുത്തുന്നതുമാണ്.

No comments:

Post a Comment