ഇന്ത്യന്‍ പാര്‍ലമെന്റ്‌റിന്റെ ഉപരിസഭയായ രാജ്യസഭയില്‍ കേരളത്തെ പ്രതിനിധീകരിച്ച് ഒമ്പത് അംഗങ്ങളുണ്ട്.
രാജ്യസഭ
രാജ്യസഭ
- ബ്രിട്ടീഷ് പാര്‍ലമെന്റിലെ പ്രഭുസഭക്ക് സമാനമായാണ് ഇന്ത്യയിലെ രാജ്യസഭ.
- രാജ്യസഭയിലെ പരമാവധി അംഗസംഖ്യ 250 ആയി നിജപ്പെടുത്തിയിരിക്കുന്നു.
- സാമൂഹിക പ്രവര്‍ത്തനം,ശാസ്ത്രം,സാഹിത്യം എന്നീ മണ്ഡലങ്ങളില്‍ മികച്ച സംഭാവന നടത്തിയവരില്‍ നിന്ന് രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന 12 അംഗങ്ങളും ഇതില്‍ പ്പെടും.
- വിവിധ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണപ്രദേശങ്ങളിലേയും നിയമനിര്‍മ്മാണസഭകളിലെ അംഗങ്ങള്‍ സിംഗിള്‍ ട്രാന്‍സ്ഫറബിള്‍ വോട്ട് പ്രകാരം ആറു വര്‍ഷത്തേക്കാണ് രാജ്യസഭാ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.
- ഓരോ രണ്ട് വര്‍ഷം കൂടുമ്പോഴും മൂന്നില്‍ ഒന്ന് ഭാഗം അംഗങ്ങള്‍ ഈ സഭയില്‍ നിന്ന് പിരിഞ്ഞ് പോവും.
- രാജ്യസഭയുടെ അദ്ധ്യക്ഷന്‍ ഉപരാഷ്ട്രപതിയാണ്.
കേരളത്തില്‍ നിന്ന് നിലവില്‍ 10 രാജ്യസഭ അംഗങ്ങള്‍ ഉണ്ട്. ഒമ്പത് അംഗങ്ങളെ കേരള നിയമ നിര്‍മ്മാണ സഭയില്‍ നിന്ന് തിരഞ്ഞെടുത്തതും. മലയാള സിനിമ നടന്‍ സുരേഷ് ഗോപിയെ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്തതുമാണ്.
നം. | പാര്‍ലമെന്റംഗത്തിന്റെ പേര് | രാഷ്ട്രീയ കക്ഷി |
---|---|---|
01 | എം. പി വിരേന്ദ്രകുമാർ | ജനദദൾ (യു) |
02 | എ. കെ ആന്റണി | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
03 | കെ. സോമപ്രസാദ് | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) |
04 | ജോയി എബ്രഹാം | കേരള കോണ്‍ഗ്രസ് (എം) |
05 | പി. ജെ കുര്യൻ | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
06 | സി. പി നരായണൻ | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) |
07 | കെ. കെ രാഗേഷ് | കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്) |
08 | വയലാർ രവി | ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് |
09 | പി. വി അബ്ദുൾ വഹാബ് | ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ് |
10 | സുരേഷ് ഗോപി | പ്രസിഡണ്ട് നാമനിർദ്ദേശം ചെയ്തത് |
No comments:
Post a Comment