Sunday, 24 September 2017

കേരളത്തില്‍ നിന്നുള്ള ലോക്‌സഭാംഗങ്ങളുടെ പട്ടിക (List of Lok Sabha MPs from Kerala)



ഇന്ത്യന്‍ പാര്‍ലമെന്റ്‌റിന്റെ അധോസഭയായ ലോക്‌സഭയില്‍ കേരളത്തെ പ്രതിനിധീകരിച്ച് 20 അംഗങ്ങളുണ്ട്.

                              ലോക്സഭ


  • രാജ്യത്തെ ലോക്സഭാ നിയോജക മണ്ഡലങ്ങളില്‍ നിന്നു നേരിട്ട് തിരഞ്ഞെടുക്കുന്ന പ്രതിനിധികളാണ് സഭയിലെ അംഗങ്ങള്‍.



  • ജനസംഖ്യാടിസ്ഥാനത്തിലാണ് ഓരോ സംസ്ഥാനങ്ങളിലേയും ലോകസഭാ സീറ്റുകള്‍ നിശ്ചയിക്കപ്പെട്ടിരിക്കുന്നത്.



  • അഞ്ചു വര്‍ഷമാണ് കാലാവധി എങ്കിലും അടിയന്തരാവസ്ഥ കാലത്ത് ലോകസഭയുടെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാം.



  • ലോകസഭയിലെ ഏറ്റവും കൂടിയ അംഗസംഖ്യ 552 ആണ്.



  • 530 പേരെ സംസ്ഥാന നിയോജക മണ്ഡലങ്ങളില്‍ നിന്നും 20 പേരെ കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കുന്നു.



  • രണ്ടു പേരെ ആംഗ്ലോ ഇന്ത്യന്‍ സമുദായത്തില്‍ നിന്ന് ഇന്ത്യന്‍ പ്രസിഡന്റ് നാമനിര്‍ദ്ദേശം ചെയ്യുന്നു.



  • 25 വയസ്സ് കഴിഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും ലോകസഭയിലേക്ക് മത്സരിക്കാം.



  • പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തിലാണ് ലോകസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്.



  • 18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും വോട്ട് ചെയ്യാന്‍ അവകാശമുണ്ട്.



  • രഹസ്യ ബാലറ്റ് സമ്പ്രദായത്തിലൂടെയാണ് സാമജികരെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത്.



 നം.മണ്ഡലം പാര്‍ലമെന്റംഗത്തിന്റെ പേര് രാഷ്ട്രീയ കക്ഷി
01 കാസര്‍ഗോഡ് പി. കരുണാകരന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
02 കണ്ണൂര്‍ പി. കെ. ശ്രീമതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
03 വടകര മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
04 വയനാട് എം.ഐ. ഷാനവാസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
05 കോഴിക്കോട് എം.കെ. രാഘവന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
06 മലപ്പുറം പി.കെ.കുഞ്ഞാലിക്കുട്ടി ഇന്ത്യന്‍ യൂണിയന്‍
മുസ്ലീം ലീഗ്
07 പൊന്നാനി ഇ.ടി. മുഹമ്മദ് ബഷീര്‍ ഇന്ത്യന്‍ യൂണിയന്‍
മുസ്ലീം ലീഗ്
08 പാലക്കാട് എം.ബി. രാജേഷ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
09 ആലത്തൂര്‍ പി.കെ. ബിജു കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
10 തൃശ്ശൂര്‍ സി. എൻ. ജയദേവൻ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ 
11 ചാലക്കുടി വി.ടി ഇന്നസെന്റ് സ്വതന്ത്രന്‍
12 എറണാകുളം കെ.വി. തോമസ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
13 ഇടുക്കി ജോസി ജോർജ്ജ് സ്വതന്ത്രന്‍
14 കോട്ടയം ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം)
15 ആലപ്പുഴ കെ.സി.വേണുഗോപാല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
16 മാവേലിക്കര കൊടിക്കുന്നില്‍ സുരേഷ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
17 പത്തനംതിട്ട ആന്റോ ആന്റണി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്
18 കൊല്ലം എന്‍. കെ. പ്രേമചന്ദ്രൻ റവലൂഷ്നറി സോഷ്യലിസ്റ്റ് പാർട്ടി
19 ആറ്റിങ്ങല്‍ എ. സമ്പത്ത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)
20 തിരുവനന്തപുരം ശശി തരൂര്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്

No comments:

Post a Comment