Sunday 7 February 2016

ചരിത്രം രചിക്കാനൊരുങ്ങി
രണ്‍ദീപ്‌ ഹൂഡ

ഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കുവേണ്ടി ത്യാഗമനുഷ്‌ടിക്കുന്ന പല താരങ്ങളെയും നാം കണ്ടിട്ടുണ്ട്‌. 2008ല്‍ തിയേറ്ററുകളിലെത്തിയ ഹംഗര്‍ എന്ന ചിത്രത്തില്‍ ജയില്‍ അധികൃതരുടെ ക്രൂരതയ്‌ക്കെതിരെ 66 ദിവസം നിരാഹാരം കിടന്ന്‌ മരണം വരിക്കുന്ന ബോബി സാന്റോസ്‌ എന്ന കഥാപാത്രത്തിലൂടെ മൈക്കിള്‍ ഫാസ്‌ബെന്റര്‍ ഹോളിവുഡിലൂടെ ലോകത്തെ ഞെട്ടിച്ചിരുന്നു. മെഷിനിസ്‌റ്റ് എന്ന ചിത്രത്തിലൂടെ ക്രിസ്‌റ്റ്യന്‍ ബെയിലും ഒടുവില്‍ റെലെവന്റ്‌ എന്ന ചിത്രത്തിലൂടെ ഡികാപ്രിയോയും ലോകത്തെ ഞെട്ടിച്ചുകൊണ്ടിരുന്നു. ഹോളിവുഡില്‍ മാത്രമല്ല, ഇന്ത്യന്‍ സിനിമയിലും കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്‌ക്കായി കഠിന പ്രയത്നം ചെയ്യുന്നവരെ നമുക്ക്‌ കാണാം. ഈ നിരയിലേക്ക്‌ ഞെട്ടിപ്പിക്കുന്ന മെയ്‌ക്ക് ഓവറുമായി എത്തുകയാണ്‌ ബോളീവുഡില്‍നിന്നും രണ്‍ദീപ്‌ ഹൂഡ.
പുതിയ ചിത്രമായ 'സരബ്‌ജിത്തി'നുവേണ്ടി രണ്‍ദീപ്‌ ശരീര ഭാരം 18 കിലോയാണ്‌ കുറച്ചത്‌. അത്‌ വെറും 28 ദിവസംകൊണ്ട്‌. ഒരു മാസംകൊണ്ട്‌ പ്രാകൃത രൂപം കൈവരിച്ച സരബ്‌ജിത്‌ ലുക്കിലൂടെ ആരാധകരെ ഞെട്ടിപ്പിക്കാനൊരുങ്ങുകയാണ്‌ രണ്‍ദീപ്‌.
പാകിസ്‌താനിലെ കോട്‌ ലോക്‌പഥ്‌ ജയിലില്‍ വധശിക്ഷ കാത്തുകിടന്ന്‌ ഒടുവില്‍ മരണത്തിന്‌ കീഴടങ്ങിയ സരബ്‌ജിത്‌ എന്ന ഇന്ത്യക്കാരന്റെ കഥയാണ്‌ ചിത്രത്തിന്റെ പ്രമേയം. ജയിലില്‍ തുടര്‍ച്ചയായി സഹതടവുകാരുടെ ക്രൂര മര്‍ദനത്തിന്‌ ഇരയായ സരബ്‌ജിത്‌ സിങ്‌ ലാഹോറിലെ ജിന്ന ആശുപത്രിയില്‍ മരണപ്പെടുകയായിരുന്നു.
രണ്‍ദീപ്‌ ഹൂഡ തന്നെ ഞെട്ടിപ്പിച്ചുകളഞ്ഞുവെന്ന്‌ ചിത്രത്തിന്റെ സംവിധായകന്‍ ഒമംഗ്‌ കുമാര്‍ പറയുന്നു. കഥാപാത്രത്തിനുവേണ്ടി നന്നായി ഭാരം കുറയ്‌ക്കേണ്ടത്‌ അത്യാവശ്യമായിരുന്നു. എന്നാല്‍ മിക്ക നടന്മാരും ഇത്‌ സമ്മതിക്കാറില്ല. പക്ഷേ കഥ കേട്ടയുടന്‍ സരബ്‌ജിത്ത്‌ ആകാന്‍ രണ്‍ദീപ്‌ സമ്മതിക്കുകയായിരുന്നു. അത്‌ മാത്രമല്ല, തന്നെപ്പോലും ഞെട്ടിച്ചുകൊണ്ട്‌ വെറും ഒരു മാസംകൊണ്ട്‌ രണ്‍ദീപ്‌ പൂര്‍ണ്ണമായും സരബ്‌ജിത്ത്‌ ആയിക്കഴിഞ്ഞുവെന്നും ഒമംഗ്‌ കുമാര്‍ പറഞ്ഞു. മേയ്‌ 19ന്‌ തിയേറ്ററുകളില്‍ എത്തുന്ന ചിത്രത്തില്‍ സരബ്‌ജിത്തിന്റെ സഹോദരി ദല്‍ബീര്‍ കൗറായി ഐശ്വര്യാ റായിയും തിരശീലയിലെത്തും.⁠⁠⁠⁠

(കടമെടുത്ത പോസ്റ്റ്.)

Friday 5 February 2016

rabindranath tagore's education philosophy in malayalam


charanaswasthyam IDF kerala State committee published book pre-review in malayalm

'ചരണാസ്വാസ്ഥ്യം'
.
ന്ത്യൻ ദലിത് ഫെഡറേഷൻ (ഐ. ഡി. എഫ്) കേരള സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പുസ്തകമാണ്. ശ്രീ കല്ലറ സുകുമാരൻ, ശ്രീ. പേൾ ചിറക്കരോട് എന്നീ രണ്ട് വ്യക്തികളുടെ സ്മരണ പുതുക്കാൻ സുഹൃത്തുക്കൾ എഴുതിയ ലേഖനങ്ങളുടെ ക്രോഡികരിച്ച പതിപ്പാണിത്.
.
ഒരു പത്രപ്രവർത്തന വിദ്യർത്ഥി അറിഞ്ഞിരിക്കാൻ അതിൽ ചില ചരിത്രപ്രാധാന്യ സംഭവങ്ങൾ മാത്രമുള്ളുവെങ്കിലും, നാം ജീവിക്കുന്ന സമൂഹത്തിലെ നാം അറിയാത്ത അല്ലെങ്കിൽ അറിയാതപോയ സംഭവങ്ങളെ വ്യക്തമായി ബോദ്യംവരാൻ 'ചരണാസ്വാസ്ഥ്യം' എന്ന പുസ്തകം സഹായകമാണ്.
.
.
.
2011-ൽ പ്രസിദ്ധികരിച്ച ബുക്ക് 1000 കോപ്പി മാത്രമാണുള്ളത്.
വിശദ വിവരങ്ങൾക്ക്
To,
The Editor
Pallickal Samuel,
I D F General Secretary
Dr. Ambedkar Bhavan, Peerumade
Pin-685 531, Ph-9349 946325

Saturday 30 January 2016

national falg use


ദേശീയ
പതാക ഉപയോഗിക്കുവാനുള്ള ശരിയായ കീഴ്വഴക്കങ്ങൾ


2002 ആണ്ടിനു മുൻപു വരെ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ചില നിശ്ചിത ദേശീയ അവധികൾക്കൊഴികെ ദേശീയപതാക പ്രദർശിപ്പിക്കുന്നതിനു വിലക്കുണ്ടായിരുന്നു. സർക്കാർ ആപ്പീസുകളിലും സർക്കാരിലെയും നീതിന്യായവ്യവസ്ഥയിലേയും ചില ഉയർന്ന പദവികളിലുള്ളവർക്കു മാത്രമേ എല്ലാ സമയത്തും പതാക പ്രദർശിപ്പിക്കാൻ അനുവാദമുണ്ടായിരുന്നുള്ളൂ. എന്നാൽ നവീൻ ജിണ്ടാൽ എന്ന ഒരു വ്യവസായി ഇതിനെതിരെ ദില്ലി ഹൈക്കോടതിയിൽ ഒരു പൊതുതാൽപ്പര്യ ഹർജി സമർപ്പിച്ചു. അതിനു ശേഷം ജിണ്ടാൽ തൻറെ ഓഫീസിനു മുകളിൽ ഇന്ത്യൻ പതാക പ്രദർശിപ്പിക്കുകയും ചെയ്തു. ഇതു ദേശീയപതാക നിയമത്തിന്‌ എതിരായതിനാൽ ഈ പതാക കണ്ടുകെട്ടപ്പെടുകയും അദ്ദേഹത്തിനോട്‌ നിയമനടപടികൾക്കു വിധേയനാകാൻ ആവശ്യപ്പെടുകയും ചെയ്തു. ദേശീയപതാകയെ അതിനുചിതമായ രീതിയിൽ പ്രദർശിപ്പിക്കുന്നത്‌ ഒരു ഇന്ത്യൻ പൗരൻ എന്ന നിലയ്ക്ക്‌ തന്റെ അവകാശമാണെന്നും അത്‌ തനിക്കു രാജ്യത്തിനോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണെന്നും ജിണ്ടാൽ വാദിച്ചു. പിന്നീട്‌ ഈ കേസ് സുപ്രീം കോടതിയിലേയ്ക്ക് മാറ്റി. കോടതി ഇന്ത്യൻ സർക്കാറിനോട്‌ ഇതേക്കുറിച്ചു പഠിക്കാനായി ഒരു കമ്മിറ്റി രൂപവത്കരിക്കാൻ ആവശ്യപ്പെട്ടു. ഇതിന്റെയെല്ലാം ഫലമായി 2002 ജനുവരി 26-ന്‌ കേന്ദ്ര മന്ത്രിസഭ ഇന്ത്യയിലെ പൊതുജനങ്ങൾക്ക്‌ ദേശീയപതാകയെ അതിന്റെ അന്തസ്സിനും ബഹുമാന്യതയ്ക്കും കോട്ടം തട്ടാത്ത വിധം പ്രദർശിപ്പിക്കാൻ അനുമതി കൊടുക്കുന്ന നിയമനിർമ്മാണം നടത്തി.

ദേശീയപതാകാനിയമം മന്ത്രിസഭ പാസാക്കിയ ഒന്നല്ലെങ്കിലും, അതിലനുശാസിക്കുന്ന കീഴ്‌വഴക്കങ്ങൾ പതാകയുടെ അന്തസ്സു നിലനിർത്തി. പതാക പരിപാലിക്കപ്പെടേണ്ടതാണെന്നു ദേശീയപതാക പ്രദർശിപ്പിക്കാനുള്ള അവകാശം ആത്യന്തികമായ ഒന്നല്ല മറിച്ചു അർഹിക്കപ്പെട്ടവർക്കുള്ള അവകാശമാണെന്നും അതു ഭരണഘടനാ ആർട്ടിക്കിൾ 51A യോട്‌ ചേർത്തു വായിക്കപ്പെടേണ്ട ഒന്നാണെന്നും, ഇന്ത്യൻ സർക്കാർ v. നവീൻ ജിണ്ടാൽ കേസിന്റെ വിധി ന്യായത്തിൽ അനുശാസിക്കുന്നു.

national flag related laws in india


ഇന്ത്യൻ ദേശീയ
പതാകയുമായി ബന്ധപ്പെട്ട നിയമങ്ങൾ


ദേശീയ പതാകയുമായി ബന്ധപ്പെട്ട ഇന്ത്യയിൽ അനവധി നിയമങ്ങളുണ്ട്. അവ മറ്റ് മതങ്ങളുമായി ചേർന്ന് നിൽക്കുന്നതാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായി പ്രധാനപ്പെട്ടചില നിയമങ്ങൾ.

1. 1950-ലെ എംബ്ബ്ലംസ് ആന്റ് നെയിംസ് (പ്രിവൻഷൻ ഓഫ് ഇം‌പ്രോപ്പർ യൂസ്) ആക്ട്
2.   1971-ലെ ദേശീയമാനത്തോടുള്ള അപമാനങ്ങൾ തടയൽ ആക്ട്
3.   2002-ലെ ഇന്ത്യൻ ഫ്ലാഗ് കോഡ്

ദേശീയപതാകയുമായി ബന്ധപ്പെട്ട അനാദരവുകൾക്ക് ശിക്ഷയായി മൂന്നു വർഷം വരെയുള്ള തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് വിഭാവനം ചെയ്യപ്പെട്ടിട്ടുള്ളത്.

indian flag manufacturing process


ഇന്ത്യൻ ദേശീയ പതാക
നിർമ്മാണ പ്രക്രിയ


1950-ൽ ഭാരതം ഒരു റിപ്പബ്ലിക് ആയതിനു ശേഷം, ഇന്ത്യൻ നിലവാര കാര്യാലയം (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാന്ഡ്സ്- ബി.ഐ.എസ്) 1951-ൽ ചില പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ആദ്യമായി കൊണ്ടുവന്നു. 1964-ൽ ഇന്ത്യയിൽ അംഗീകരിക്കപ്പെട്ടിട്ടുള്ള മെട്രിക് സംവിധാനത്തിനു അനുരൂപമായി പുനഃപരിശോധന നടത്തി. ഈ മാർഗ്ഗനിർദ്ദേശങ്ങൾക്ക് 1968 ഓഗസ്റ്റ് 17‌ നു വീണ്ടും ഭേദഗതി വരുത്തുകയും ചെയ്തു. അളവുകൾ, ചായത്തിന്റെ നിറം, നിറങ്ങളുടെ മൂല്യം, തീവ്രത, ഇഴയെണ്ണം തുടങ്ങി പതാകയുടെ നിർമ്മാണത്തിനുതകുന്ന എല്ലാ അവശ്യഘടകങ്ങളെക്കുറിച്ചും ഈ പ്രത്യേകമാർഗ്ഗനിർദ്ദേശങ്ങളിൽ പ്രതിപാദിക്കുന്നുണ്ട്. ഈ മാർഗ്ഗനിർദ്ദേശങ്ങൾ അങ്ങേയറ്റം കർക്കശമാണ്. പതാകയുടെ നിർമ്മാണത്തിൽ വരുത്തുന്ന ഏതു പിഴവും പിഴയോ തടവോ രണ്ടും കൂടിയോ ലഭിക്കാവുന്ന ഗുരുതരമായ കുറ്റകൃത്യമായി കണക്കാക്കപ്പെടുന്നു.
ഖാദിയോ കൈത്തറിത്തുണിയോ മാത്രമേ പതാകനിർമ്മാണത്തിന്‌ ഉപയോഗിക്കാവൂ. ഖാദിയ്ക്കുള്ള അസംസ്കൃത വസ്തുക്കൾ പരുത്തി, പട്ട്, കന്പിളി എന്നിവയാണ്. രണ്ടു തരത്തിലുള്ള ഖദറാണ് ഉപയോഗിക്കുന്നത്.
ആദ്യത്തേത്‌, പതാക നിർമ്മിക്കാനുപയോഗിക്കുന്ന ഖാദിക്കൊടിയും രണ്ടാമത്തേത്‌ പതാകയെ കൊടിമരത്തോട് ബന്ധിപ്പിക്കുന്ന മഞ്ഞകലർന്ന ചാര നിറത്തിലുള്ള ഖാദികട്ടിശ്ശീലയുമാണ്‌.
ഒരു നെയ്ത്തിൽ മൂന്നു ഇഴകളുപയോഗിക്കുന്ന സവിശേഷരീതിയിലാണ് ഖാദികട്ടിത്തുണി നെയ്യുന്നത്. ഒരു നെയ്തിൽ രണ്ടിഴകളുള്ള പരമ്പരാഗതരീതിയിൽ നിന്നു വ്യത്യസ്തമാണ് ഇത്‌. ഈ രീതിയിലുള്ള നെയ്ത്ത് അപൂർവ്വമാണ്‌. ഇന്ത്യയിൽത്തന്നെ ഇതിനു കഴിയുന്ന നെയ്ത്തുകാർ ഒരു ഡസനിലേറെ വരില്ല. ഒരു ചതുരശ്ര സെന്റിമീറ്ററിൽ കൃത്യമായും 150 ഇഴകളും ഒരു തുന്നലിൽ നാല് ഇഴകളും ഒരു ചതുരശ്ര അടിക്കു കൃത്യം 205 ഗ്രം ഭാരവും വേണമെന്ന് ഈ മാർഗ്ഗരേഖ അനുശാസിക്കുന്നു.
ഉത്തരകർണ്ണാടകത്തിലെ ധാർവാഡ്, ബഗൽകോട്ട് എന്നീ ജില്ലകളിലെ രണ്ടു കൈത്തറിശാലകളിൽ നെയ്തുകഴിഞ്ഞ ഖാദി ലഭ്യമാണ്‌. ഇന്ത്യയിലെ ഒരേയൊരു അംഗീകൃത പതാക നിർമ്മാണശാല ഹുബ്ലി ആസ്ഥാനമായാണ് പ്രവർത്തിക്കുന്നത്. ഖാദി വികസന ഗ്രാമീണ വ്യവസായ കാര്യാന്വേഷണ സമിതി‌ (Khadi Development and Village Industries Commission (KVIC), യാണ് ഇന്ത്യയിൽ പതാക നിർമ്മാണ ശാലകൾക്കുള്ള അനുമതി കൊടുക്കുന്നത്‌. മാർഗ്ഗരേഖകൾ ലംഘിക്കുന്ന ശാലകളുടെ അംഗീകാരം റദ്ദാക്കുന്നതിനുള്ള അധികാരം ബി.ഐ.എസ്.-ൽ നിക്ഷിപ്തമാണ്.
ഒരിക്കൽ ഖാദി നെയ്തു കഴിഞ്ഞാൽ അതു ബി.ഐ.എസ് പരിശോധനയ്ക്കു വിധേയമാക്കും. വളരെ കർശനമായ പരിശോധനകൾക്കു ശേഷം അത് അംഗീകരിക്കപ്പെട്ടാൽ നിർമ്മാണശാലയിലേക്കു തിരിച്ചയയ്ക്കും. അവിടെ അതു ശ്വേതീകരിച്ച്‌, യഥാവിധം ചായം കൊടുക്കുന്നു. നടുവിൽ അശോകചക്രം പാളിമുദ്രണം (screen printing) ചെയ്യുകയോ അച്ചുപയോഗിച്ചു പതിക്കുകയോ തുന്നിച്ചേർക്കുകയോ ചെയ്യുന്നു. അശോകചക്രം അനുരൂപമായിരിക്കാനും രണ്ടു വശത്തുനിന്നും പൂർണ്ണമായും ദൃശ്യമായിരിക്കാനും പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്‌. പതാകയിൽ ഉപയോഗിച്ചിട്ടുള്ള നിറങ്ങൾക്കു്‌ ബി.ഐ.എസിന്റെ അന്തിമാംഗീകാരം കിട്ടിക്കഴിഞ്ഞാൽ അതു വിൽക്കാനാകും.

ഓരോ വർഷവും 40 ദശലക്ഷം പതാകകൾ ഇന്ത്യയിൽ വിറ്റുപോകുന്നുണ്ട് മഹാരാഷ്ട്രയുടെ ഭരണസിരാകേന്ദ്രമായ 'മന്ത്രാലയ' മന്ദിരത്തിന്റെ മുകളിൽ മഹാരാഷ്ട്ര സർക്കാർ ഉപയോഗിച്ചിരിക്കുന്ന പതാകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ പതാക.

william wordsworth life

വില്യം വേഡ്സ്‌വർത്ത്


(ജനനം-1770 ഏപ്രിൽ 7, മരണം- 1850 ഏപ്രിൽ 23) ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക യുഗത്തിനു തുടക്കംകുറിച്ച മഹാനായ കവിയാണ്. കോളറിജുമായി ചേർന്ന് 1798ൽ പ്രസിദ്ധീകരിച്ച ലിറിക്കൽ ബാലഡ്സ് എന്ന കൃതിയാണ് കാൽപ്പനിക യുഗത്തിനു തുടക്കം കുറിച്ചത്. ദ് പ്രല്യൂഡ്എന്ന കവിത വേഡ്സ്വർത്തിന്റെ ഏറ്റവും മികച്ച കൃതിയായി വിലയിരുത്തപ്പെടുന്നു.
ഇംഗ്ലണ്ടിൻറെ വടക്കുപടിഞ്ഞാറു ഭാഗത്തുള്ള കോക്കർമൗത്ത് എന്ന പ്രകൃതി രമണീയമായ സ്ഥലത്താണ് വഡ്സ്‌വർത്ത് ജനിച്ചത്. അഞ്ചു മക്കളിൽ രണ്ടാമനായ വില്യമിന് എട്ടു വയസുള്ളപ്പോൾ അമ്മയും 13 വയസുള്ളപ്പോൾ അച്ഛനും മരിച്ചു. മാതാപിതാക്കളുടെ മരണം മൂലം ചെറുപ്പത്തിൽ തന്നെയുണ്ടായ ഏകാന്തതാബോധം വേഡ്സ്‌വർത്തിലെ എഴുത്തുകാരനെ തട്ടിയുണർത്തി. ദീർഘകാലം അക്ഷരങ്ങൾക്കൊണ്ട് ജീവിതത്തെ സമ്പന്നമാക്കിയാണ് അദ്ദേഹം മാതാപിതാക്കളുടെ നഷ്ടം നികത്തിയത്.
1787ൽ കേംബ്രിജിലെ സെന്റ് ജോൺസ് കോളജിൽ ചേർന്നു. 1790ൽ ഫ്രഞ്ച് വിപ്ലവത്തിൻറെ നാളുകളിൽ ഫ്രാൻസ് സന്ദർശിച്ച വേഡ്സ്‌വർത്ത് അവിടത്തെ ജനങ്ങളുടെ ജനാധിപത്യാഭിലാഷത്തോട് അനുഭാവം പ്രകടിപ്പിച്ചു. തൊട്ടടുത്ത വർഷം അദ്ദേഹം സാധാരണ വിജയത്തോടെ ബിരുദം നേടി. തുടർന്ന് പിൽക്കാല ജീവിതത്തെ മാറ്റിമറിച്ച യൂറോപ്യൻ പര്യടനം ആരംഭിച്ചു. ഇതിനിടയിൽ അനറ്റ്വലോൺ എന്ന ഫ്രഞ്ച് യുവതിയെ വിവാഹം കഴിച്ചു. പക്ഷേ ബ്രിട്ടണും, ഫ്രാൻസും തമ്മിലുള്ള ശത്രുത ഇവരുടെ വിവാഹജീവിതത്തിനു തടസമായി. കരോളിൻ എന്ന മകളുണ്ടായി അധികമാകും മുൻപ് ഭാര്യയേയും പുത്രിയേയും തനിച്ചാക്കി അദ്ദേഹത്തിന് ഇംഗ്ലണ്ടിലേക്ക് മടങ്ങേണ്ടിവന്നു.
1793ൽ അദ്ദേഹം തന്റെ പ്രഥമ കവിതാ സമാഹാരം പുറത്തിറക്കി.( An Evening Walk and Descriptive Sketches) എന്ന ഈ കവിതാ സമാഹാരത്തിനു പ്രതിഫലമായി ലഭിച്ച 900 പൗണ്ടാണ് വേഡ്സ്‌വർത്തിന്റെ കാവ്യജീവിതത്തിന് അടിത്തറയായത്. സാമുവൽ ടെയ്ലർ കോളറിജിനെ കണ്ടുമുട്ടിയതോടെയാണ് വേഡ്സ്‌വർത്തിന്റെ സാഹിത്യ ജീവിതത്തിൽ ദിശാബോധം വന്നത്.

1797ൽ സഹോദരി ഡൊറോത്തിയോടൊപ്പം സോമർസെറ്റിലേക്കു താമസം മാറ്റിയതോടെ കോളറിജുമായുള്ള സമ്പർക്കം ഏറി. 1798ലാണ് ഇരുവരും ചേർന്ന് ലിറിക്കൽ ബാലഡ്സ് പുറത്തിറക്കിയത്. 1802ൽ ഇതിന്റെ രണ്ടാം പതിപ്പിൽ വേഡ്സ്‌വർത്ത് എഴുതിച്ചേർത്ത മുഖവുര ഇംഗ്ലീഷ് സാഹിത്യത്തിൽ കാൽപ്പനിക പ്രസ്ഥാനത്തിന് വിത്തുപാകി. ഈ ആമുഖ ലേഖനത്തിൽ വേഡ്സ്വർത്ത് കവിതയ്ക്ക് നൽകിയ നിർവചനം "the spontaneous overflow of powerful feelings from emotions recollected in tranquility" എന്നാണ്.

william wordsworth's women shadow

സ്തീ നിഴലാണ്. അടുക്കും തോറും അകലുംഅകലും തോറും അടുക്കും.




-വില്യം വേഡ്സ്വർത്ത്

Monday 25 January 2016

indian flag's expansion of color

ദേശീയ പതാകയുടെ
പ്രതീകാത്മകത

ന്ത്യയിലെ രാഷ്ട്രീയ സംഘടനയായ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്വാതന്ത്യത്തിനു മുൻപ് 1921-ൽ ചുവപ്പും, പച്ചയും, വെള്ളയും ചേർന്ന ഒരു പതാക ഔദ്യോഗികമായി അംഗീകരിച്ചിരുന്നു. ഈ പതാകയിലെ ചുവപ്പ് ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയേയും, വെള്ള മറ്റ് ചെറിയ ന്യൂനപക്ഷമതവിഭാഗങ്ങളെയേയും ആണ് പ്രതിനിധാനം ചെയ്തിരുന്നത്. ഐർലാൻറിൻറെ ദേശീയപതാകയിലേതു പോലെ വെള്ള രണ്ട് പ്രധാന മതവിഭാഗങ്ങൾ തമ്മിലുള്ള സമാധാനം നിലനിർത്തുന്നതിനു വേണ്ടിയാണ് നില കൊള്ളുന്നത് എന്ന വേറെ ഒരു വാദവും ഉണ്ടായിരുന്നു.1931-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കുങ്കുമം, പച്ച, വെള്ള എന്നീ നിറങ്ങൾ അടങ്ങിയ മദ്ധ്യഭാഗത്തെ വെള്ള നാടയിൽ ഒരു ചർക്ക ആലേഖനം ചെയ്ത മറ്റൊരു പതാക ഔദ്യോഗികപതാകയായി അംഗീകരിച്ചു. ഈ പതാകയ്ക്ക് നേരെത്തെയുള്ള പതാകയെ പോലെ മതങ്ങളുമായി ബന്ധപ്പെട്ട പ്രതിരൂപാത്മകത്വം ഒന്നും കല്‌പിച്ചിരുന്നില്ല.
1947 ഓഗസ്റ്റ് 15-ന് ഇന്ത്യ സ്വതന്ത്രയാകുന്നതിനു കുറച്ചു നാൾ മുൻപ് ഭരണഘടനാസമിതിയുടെ ഒരു പ്രത്യേക സമ്മേളനം ചേർന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പതാക എല്ലാ രാഷ്ട്രീയസംഘടനകൾക്കും മതവിഭാഗങ്ങൾക്കും സമ്മതമായ ചില മാറ്റങ്ങളോടെ കൂടി സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാക ആക്കാൻ തീരുമാനിച്ചു. ഏറ്റവും പ്രധാനപ്പെട്ട മാറ്റം മദ്ധ്യത്തിലുണ്ടായിരുന്ന ചർക്കയ്ക്ക് പകരം അശോകചക്രം വെച്ചു എന്നതാണ്. മുൻപുണ്ടായിരുന്ന പതാകയിലെ നിറങ്ങൾക്ക് വിവിധ മതവിഭാഗങ്ങളുമായി ബന്ധം കല്‌പിച്ചിരുന്നതിനാൽ, പിന്നീട് ഇന്ത്യയുടെ ആദ്യത്തെ ഉപരാഷ്ട്രപതിയായ സർവേപ്പള്ളി രാധാകൃഷ്ണൻ, ഇന്ത്യയുടെ പുതിയ പതാകയ്ക്ക് മതവിഭാഗങ്ങളുമായി ബന്ധം ഇല്ല എന്നും പതാകയിലെ വിവിധ പ്രതിരൂപങ്ങളെ താഴെ കാണുന്ന വിധം നിർവചിക്കുകയും ചെയ്തു.
കുങ്കുമം- ത്യാഗത്തെയും നിഷ്‌പക്ഷതയേയും സൂചിപ്പിക്കുന്നു. നമ്മുടെ നേതാക്കന്മാർ ഐഹിക സമ്പത്ത് നേടുന്നതിൽ താല്‌പര്യം ഇല്ലാത്തവരാണെന്നും അവർ ചെയ്യുന്ന ജോലിയിൽ പൂർണ്ണമായും മുഴുകിയിരിക്കുന്നവരുമാണെന്നും സൂചിപ്പിക്കുന്നു.
വെള്ള- നമ്മുടെ പ്രവൃ‍ത്തിയെ സത്യത്തിന്റെ പാതയിലൂടെ നയിക്കുന്ന വെളിച്ചത്തെ സൂചിപ്പിക്കുന്നു.
പച്ച- നമ്മുടെ ജീവിതം നിലനിർത്തുന്ന പ്രകൃതിയുമായും ഭൂമിയിലെ സസ്യലതാദികളുമായുള്ള ബന്ധത്തേയും സൂചിപ്പിക്കുന്നു.
അശോകചക്രം- ധർമ്മത്തിന്റെ ചക്രമാണ്. സത്യം, ധർമ്മം ഇവ ആയിരിക്കും ഈ പതാകയെ അംഗീകരിക്കുന്ന എല്ലാവരുടേയും മാർഗ്ഗദർശി. ചക്രം ചലനത്തേയും സൂചിപ്പിക്കുന്നു. സ്തംഭനാവസ്ഥയിൽ മരണം ഉള്ളപ്പോൾ ചലനത്തിൽ ജീവൻ ആണ് ഉള്ളത്. ഇന്ത്യ മാറ്റങ്ങളെ തടഞ്ഞു നിർത്താതെ മുൻപോട്ട് പോകണം. ചക്രം ഇങ്ങനെ സമാധാനപരമായ മാറ്റത്തെ ആണ് സൂചിപ്പിക്കുന്നത്.
കുങ്കുമം പരിശുദ്ധിയേയും ആത്മീയതയേയും, വെള്ള സമാധാനത്തേയും സത്യത്തേയും, പച്ച സമൃദ്ധിയേയും ഫലഭൂവിഷ്ടിതയേയും, ചക്രം നീതിയേയും ആണ് സൂചിപ്പിക്കുന്നത് എന്ന് അനൗദ്യോഗികമായ മറ്റൊരു വ്യാഖ്യാനവും ഉണ്ട്. പതാകയിലുള്ള വിവിധ നിറങ്ങൾ ഇന്ത്യയിലെ മതങ്ങളുടെ നാനാത്വമാണ് സൂചിപ്പിക്കുന്നതെന്നും കുങ്കുമം ഹൈന്ദവതയേയും, പച്ച ഇസ്ലാമിനേയും, വെള്ള ജൈനമതം, സിഖ് മതം, ക്രിസ്തുമതം എന്നിവയേയും സൂചിപ്പിക്കുന്നു എന്നും വേറൊരു വ്യാഖ്യാനവുമുണ്ട്.

the history of indian falg

ന്ത്യ തായുടെ
രിത്രം
ബ്രിട്ടീഷ് ഭരണത്തിൽ നിന്നുള്ള മോചനം ലക്ഷ്യമിട്ടുകൊണ്ടുള്ള സ്വാതന്ത്ര്യ സമര പ്രസ്ഥാനം കരുത്താർജ്ജിച്ചപ്പോൾ. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ജനങ്ങളുടെ സ്വാതന്ത്ര്യം എന്ന ആവേശത്തിന് ഊർജ്ജം പകരാൻ ഒരു ദേശീയ പതാക തികച്ചും ആവശ്യമായിതീർന്നു. പലഭാഷയും, സംസ്ക്കാരവും, മതവും, വികാരങ്ങളുമായി കഴിഞ്ഞിരുന്ന ഭാരതിയരെ ഒന്നിപ്പിക്കാൻ വേണ്ടിയായിരുന്നിത്. 1904-ൽ സ്വാമി വിവേകാനന്ദൻറെ ശിഷ്യയായ സിസ്റ്റർ നിവേദിത എന്ന ഐറിഷ് വനിതയാണു ഭാരതത്തിനു ആദ്യമായി ഒരു ദേശീയ പതാക സമ്മാനിച്ചത്. ഈ പതാക പിന്നീട്‌ സിസ്റ്റർ നിവേദിതയുടെ പതാക എന്നറിയപ്പെട്ടുപോന്നു. വെള്ളത്താമരയോടൊപ്പം വജ്രചിഹ്നവും ആലേഖനം ചെയ്തിട്ടുള്ള ചുവപ്പ് സമചതുരപ്പതാകയുടെ ഉള്ളിൽ മഞ്ഞനിറമായിരുന്നു. മാതൃഭൂമിയ്ക്കു വന്ദനം എന്നർത്ഥം വരുന്ന 'വന്ദേ മാതരം' എന്ന ബംഗാളി പദം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. പതാകയിലെ അരുണവർണ്ണം സ്വാതന്ത്ര്യസമരത്തെയും പീതവർണ്ണം വിജയത്തെയും വെള്ളത്താമര പരിശുദ്ധിയെയുമായിരുന്നു പ്രതിനിധീകരിച്ചിരുന്നത്.
ബംഗാൾ വിഭജനത്തിനെതിരെ, 1906 ആഗസ്ത് 7-ന് കൽക്കത്തയിലെ പാഴ്സി ബഗാൻ ചത്വരത്തിൽ‌ നടന്ന പ്രതിഷേധപ്രകടനത്തിൽസചിന്ദ്രപ്രസാദ് ബോസാണ് ആദ്യമായി ഒരു ത്രിവർണ്ണ പതാക നിവർത്തിയത്‌. ആ പതാകയാണ് കൽക്കട്ട പതാക‌ എന്നറിയപ്പെടുന്നത്. മുകളിൽ നിന്നു താഴേയ്ക്കു യഥാക്രമം ഓറഞ്ച്‌, മഞ്ഞ, പച്ച നിറങ്ങളിൽ തുല്യവീതിയുള്ള മൂന്നു തിരശ്ചീനഖണ്ഡങ്ങൾ ചേർന്ന ഒന്നായിരുന്നു അത്‌. ഏറ്റവും താഴെയുള്ള ഖണ്ഡത്തിൽ സൂര്യൻറെ ചിത്രത്തോടൊപ്പം ചന്ദ്രക്കലയും, നടുവിൽ ദേവനാഗരി ലിപിയിൽ 'വന്ദേ മാതരം' എന്നും ഏറ്റവും മുകൾ ഭാഗത്തെ ഖണ്ഡത്തിൽ പാതിവിടർന്ന എട്ടു താമരപ്പൂക്കളും ആലേഖനം ചെയ്തിട്ടുണ്ടായിരുന്നു.
1907 ഓഗസ്റ്റ് 22-ന് ബികാജി കാമ മറ്റൊരു ത്രിവർണ്ണ പതാക ജർമ്മനിയിലെ സ്റ്ററ്റ്ഗർട്ടിൽ  ഉയർത്തി. മേൽഭാഗം ഇസ്ലാമിനെ പ്രതിനിധാനം ചെയ്യുന്ന പച്ചയും നടുവിൽ ഹൈന്ദവതയെയും, ബുദ്ധമതത്തെയും പ്രതിനിധാനം ചെയ്യുന്ന കാവിയും ഏറ്റവും താഴെ ചുവപ്പും നിറങ്ങളായിരുന്നു‌. ബ്രിട്ടീഷ് ഇന്ത്യയുടെ എട്ടു പ്രവിശ്യകളെ പ്രതിനിധാനം ചെയ്യുന്ന എട്ടു താമരകൾ പച്ചപ്പട്ടയിൽ വരിയായി ആലേഖനം ചെയ്യുന്നു. പതാകയുടെ മദ്ധ്യഭാഗത്ത്‌ 'വന്ദേ മാതരം' എന്ന്‌ ദേവനാഗരി ലിപിയിൽ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു. താഴത്തെ ഖണ്ഡത്തിൽ കൊടിമരത്തിനോടടുത്തുള്ള ഭാഗത്തായി ചന്ദ്രക്കലയും അഗ്രഭാഗത്തായി സൂര്യന്റെ ചിത്രവും ആലേഖനം ചെയ്തിട്ടുണ്ട്.
ഭികാജി കാമ, സവർക്കർ, ശ്യാംജികൃഷ്ണ എന്നിവർ സംയുക്തമായി രൂപകല്പന ചെയ്തതാണീ പതാക. ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം, ബർലിൻ സമിതിയിലെ ഇന്ത്യൻ വിപ്ലവകാരികൾ തങ്ങളുടെ പതാകയായി ഉപയോഗിച്ചിരുന്നതിനാൽ ബർലിൻ കമ്മിറ്റി പതാക എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ഒന്നാംലോകമഹായുദ്ധക്കാലത്തു മെസപ്പൊട്ടാമിയയിലും സജീവമായി ഈ പതാക ഉപയോഗിച്ചുപോന്നത്‌.
ബാലഗംഗാധരതിലകും, ആനിബസൻറും ചേർന്ന് 1917-ൽ രൂപം നല്കിയ സ്വയംഭരണ പ്രസ്ഥാനത്തിനു വേണ്ടി സ്വീകരിച്ചത് ചുവപ്പും പച്ചയും ഇടകലർന്നു അഞ്ച് തുല്യഖണ്ഡങ്ങളുള്ള ഒരു പതാകയായിരുന്നു. അതിന്റെ ഇടതുവശത്തു ഏറ്റവും മേലെയായി യൂണിയൻ ജാക്കും സ്ഥാനം പിടിച്ചു. ആ പ്രസ്ഥാനം കൈവരിക്കാൻ ശ്രമിച്ച നിയന്ത്രണാധികാരപദവിയെ അതു സൂചിപ്പിക്കുന്നു. ഏഴു വെള്ള നക്ഷത്രങ്ങൾ, ഹിന്ദുക്കൾ പരിപാവനമായി കരുതുന്ന സപ്തർഷി താരസമൂഹത്തിൻറെ മാതൃകയിൽ ക്രമീകരിച്ചിരുന്ന പതാകയുടെ മുകൾഭാഗത്ത് വെള്ളനിറത്തിൽ ഒരു ചന്ദ്രക്കലയും നക്ഷത്രവും ഉണ്ടായിരുന്നു. യൂണിയൻ ജാക്കിൻറെ സാന്നിദ്ധ്യവും അതിനോടുള്ള വിരക്തിയും കൊണ്ടാവാം ഈ പതാക ഇന്ത്യൻ ജനതയ്ക്കിടയിൽ അത്ര അംഗീകാരം കിട്ടാതെ പോയത്.
1916-ന്റെ ആരംഭഘട്ടത്തിൽ ആന്ധ്രാപ്രദേശിലെ മച്ചലിപട്ടണത്തിൽ നിന്നുള്ള പിംഗലി വെങ്കയ്യ എന്ന വ്യക്തി സർവ്വസമ്മതമായ ഒരു പതാക നിർമ്മിക്കാനുള്ള ശ്രമം തുടങ്ങി. അദ്ദേഹത്തിന്റെ പരിശ്രമങ്ങൾ ഉമർ സോബാനി, എസ്.പി ബൊമൻജി എന്നിവരുടെ ശ്രദ്ധയിൽപ്പെടുകയും അവർ ഇന്ത്യൻ ദേശീയപതാകാ ദൌത്യം ഒന്നിച്ചു ഏറ്റെടുക്കുകയും ചെയ്തു. വെങ്കയ്യ, മഹാത്മാഗാന്ധിയുടെ അംഗീകാരത്തിനായി പതാക സമർപ്പിക്കുകയും ചെയ്തു. ചർക്ക കൂടി പതാകയിൽ ഉൾപ്പെടുത്തണമെന്നു ഗാന്ധിജി നിർദ്ദേശിക്കുകയും ചെയ്തു. ഇന്ത്യയുടെ സാമ്പത്തികനവോത്ഥാനത്തിൻറെ പാവനമായ പ്രതീകമായി ചർക്ക എന്ന ലളിതമായ നൂൽനൂൽക്കൽ യന്ത്രം മാറിക്കഴിഞ്ഞിരുന്നു. അങ്ങനെ, ചുവപ്പും പച്ചയും പശ്ചാത്തലമാക്കി ചർക്ക കൂടി ഉൾപ്പെടുത്തി മറ്റൊരു പതാകയും പിംഗലി വെങ്കയ്യ മുന്നോട്ടു വെച്ചു. എന്നിരുന്നാലും ആ പതാക ഭാരതത്തിന്റെ എല്ലാ മതങ്ങളേയും പ്രതിനിധാനം ചെയ്യുന്നതല്ലെന്നുള്ള അഭിപ്രായമായിരുന്നു ഗാന്ധിജിക്ക്.
മഹാത്മാഗാന്ധിയുടെ ആശങ്ക മാനിച്ചുകൊണ്ട് മറ്റൊരു പതാകയും രൂപകല്പന ചെയ്യുകയുണ്ടായി. ന്യൂനപക്ഷ മതവിഭാഗങ്ങളെ പ്രതിനിധീകരിച്ച് മുകളിൽ വെള്ള.  ഇസ്ലാമിനെ പ്രതിനിധീകരിച്ച് നടുവിൽ പച്ചയും. ഹൈന്ദവതയെ പ്രതിനിധീകരിക്കാൻ താഴെ ചുവപ്പ് എന്നിങ്ങനെയായിരുന്നു പതാകയിലെ നിറവിന്യാസം. ചർക്ക മൂന്നു ഖണ്ഡങ്ങളിലും വരത്തക്ക വിധം ഉൾപ്പെടുത്തിയിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെയുള്ള മറ്റൊരു പ്രധാന സ്വാതന്ത്ര്യസമരത്തിൻറെ പ്രതീകമായി ഐറിഷ് പതാകയോടു സാദൃശ്യമുള്ള രീതിയിലാണു സമാന്തരഖണ്ഡങ്ങൾ പതാകയിലുള്ളത്‌. അഹമ്മദാബാദിൽ നടന്ന കോണ്ഗ്രസ് പാർട്ടി സമ്മേളനത്തിലായിരുന്നു ആദ്യമായി ഈ പതാക ഉപയോഗിച്ചത്. ഇന്ത്യൻ നാഷണൽ കോണ്ഗ്രസ്സിൻറെ ഔദ്യോഗിക പതാകയായി സ്വീകരിച്ചില്ലെങ്കിലും സ്വാതന്ത്ര്യസമരത്തിൽ ഇതു വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.
എങ്കിലും പതാകയുടെ സാമുദായിക വ്യാഖ്യാനത്തിൽ പലരും തൃപ്തരല്ലായിരുന്നു. 1924-ൽ കൽക്കട്ടയിൽ നടന്ന അഖിലേന്ത്യാ സംസ്കൃത കോൺഗ്രസ്സിൽ ഹൈന്ദവ പ്രതീകങ്ങളായി കാവിനിറവും വിഷ്ണുവിൻറെ ആയുധമായ ഗദയും ഉൾപ്പെടുത്തണമെന്ന ആവശ്യം ഉയർന്നു. സിഖുകാരാകട്ടെ, ഒന്നുകിൽ തങ്ങളുടെ പ്രതീകമായി മഞ്ഞനിറം കൂടി പതാകയിൽ ഉൾപ്പെടുത്തുകയോ മതപരമായ പ്രതീകാത്മകത മൊത്തമായും ഉപേക്ഷിക്കുകയോ ചെയ്യണമെന്ന ആവശ്യവുമായി മുന്നോട്ടുവന്നു.
ഈ സംഭവവികാസങ്ങളുടെ വെളിച്ചത്തിലാണ്‌, പ്രശ്നപരിഹാരത്തിനായി 1931 ഏപ്രിൽ 2-ന് കോണ്ഗ്രസ് പ്രവർത്തക സമിതി ഒരു ഏഴംഗ പതാകാ സമിതിയെ നിയോഗിച്ചു. "സാമുദായികാടിസ്ഥാനത്തിൽ നിർവ്വചിക്കപെട്ടിട്ടുള്ള പതാകയിലെ മൂന്നു നിറങ്ങളോടും വിയോജിപ്പു" രേഖപ്പെടുത്തിക്കൊണ്ടു അവതരിപ്പിച്ച പ്രമേയം സമിതി അംഗീകരിച്ചു. ഈ സംവാദങ്ങളുടെ ഫലമായി കുങ്കുമനിറത്തിന്റെ പശ്ചാത്തലത്തിൽ, മുകളിൽ കൊടിമരത്തോടടുത്തുള്ള ഭാഗത്തായി ചർക്ക ആലേഖനം ചെയ്ത, ഒരു പതാകയായിരുന്നു പതാക സമിതി നിർദ്ദേശിച്ചത്. ഒരു സാമുദായികാശയം മാത്രം ഉയർത്തിക്കാട്ടുന്നു എന്ന ധാരണ ഉളവാക്കുന്ന ഈ പതാക കോൺഗ്രസ്സിനു സ്വീകാര്യമായിരുന്നില്ല.
പിന്നീട് 1931-ൽ കറാച്ചിയിൽ കൂടിയ കോൺഗ്രസ് സമിതി പതാകയുടെ കാര്യത്തിൽ ഒരു അന്തിമ തീരുമാനം കൈക്കൊണ്ടു. പിംഗലി വെങ്കയ്യ രൂപകല്പന ചെയ്ത ത്രിവർണ്ണ പതാകയായിരുന്നു അന്നു സ്വീകരിച്ചത്‌. മൂന്നു സമാന്തര ഖണ്ഡങ്ങളിലായി മുകളിൽനിന്നു യഥാക്രമം കുങ്കുമ,ശുഭ്ര,ഹരിത വർണ്ണങ്ങളും നടുവിൽ ചർക്കയും അടങ്ങിയ ഈ പതാക സമിതി അംഗീകരിച്ചു.
കുങ്കുമം ധീരതയുടെയും വെള്ള സത്യത്തിന്റെയും ശാന്തിയുടെയും പച്ച വിശ്വാസത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രതീകങ്ങളാണെന്നും വ്യാഖ്യാനമുണ്ടായി. ചർക്ക ഭാരതത്തിൻറെ സാമ്പത്തിക നവോത്ഥാനത്തിൻറെയും ജനങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും പ്രതീകമായി കരുതി.
അതേ സമയം ഇന്ത്യൻ നാഷണൽ ആർമി (ഐ.എൻ.എ) ഈ പതാകയിൽ ചില്ലറ മാറ്റങ്ങൾ വരുത്തി ഉപയോഗിച്ചു. ചർക്കയ്ക്കു പകരം ചാടിവീഴുന്ന കടുവയും 'ആസാദ് ഹിന്ദ്' എന്നുമായിരുന്നു ഐ.എൻ.എ. പതാകയിൽ ആലേഖനം ചെയ്തിരുന്നത്‌. ഗാന്ധിജിയുടെ അക്രമരാഹിത്യത്തിനു വിപരീതമായുള്ള സുഭാഷ് ചന്ദ്ര ബോസിൻറെ സായുധസമരരീതി ഇതിൽ വെളിവാകുന്നുണ്ട്. ഔദ്യോഗികരൂപത്തിലല്ലെങ്കിലും ഐ.എൻ.എയുടെ പതാക ഇന്ത്യൻ മണ്ണിൽ ഉയർന്നിട്ടുമുണ്ട്. മണിപ്പൂരിൽ സുഭാസ് ചന്ദ്രബോസ് തന്നെയായിരുന്നു ഇതു ഉയർത്തിയതും.
       1947 ആഗസ്റ്റിൽ ഇന്ത്യക്കു സ്വാതന്ത്ര്യം കിട്ടുന്നതിനു കുറച്ചു നാൾ മുന്പു, സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയെപ്പറ്റി ചർച്ച ചെയ്യാൻ ഒരു നിയമനിർമ്മണസഭ രൂപവത്കരിക്കുകയുണ്ടായി. അവർ രാജേന്ദ്രപ്രസാദ് അധ്യക്ഷനും അബ്ദുൾ കലാം ആസാദ്, കെ.എം പണിക്കർ, സരോജിനി നായിഡു, സി. രാജഗോപാലാചാരി, കെ.എം മുൻഷി, ബി.ആർ അംബേദ്കർ എന്നിവർ അംഗങ്ങളായും ഒരു പ്രത്യേക സമിതി രൂപവത്കരിച്ചു. 1947 ജൂൺ 23-ന് രൂപവത്കരിച്ച പതാകാ സമിതി പ്രശ്നം ചർച്ച ചെയ്യുകയും. 1947 ജൂലൈ 14-നു ഒരു തീരുമാനത്തിലെത്തുകയും ചെയ്തു. എല്ലാ കക്ഷികൾക്കും സമുദായങ്ങൾക്കും സ്വീകാര്യമായ രീതിയിൽ ചില സമുചിതമായ മാറ്റങ്ങൾ വരുത്തി ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പതാക ഇന്ത്യയുടെ ദേശീയപതാകയായി സ്വീകരിക്കാമെന്നും തീരുമാനിച്ചു. യാതൊരു സാമുദായികബിംബങ്ങളും പതാകയിൽ അന്തർലീനമായിരിക്കില്ല എന്നും തീരുമാനിക്കുകയുണ്ടായി. സാരനാഥിലെ അശോകസ്തംഭത്തിലെ ധർമ്മചക്രം ചർക്കയുടെ സ്ഥാനത്തു ഉപയോഗിച്ചു കൊണ്ട് ദേശീയപതാകയ്ക്കു അന്തിമരൂപം കൈവന്നു. 1947 ഓഗസ്റ്റ് 15-ന് ഈ പതാക സ്വതന്ത്ര ഇന്ത്യയുടെ ദേശീയപതാകയായി ആദ്യമായി ഉയർന്നു.

Sunday 24 January 2016

             ഇന്ത്യയുടെ ദേശീയ പതാക


ന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് ഇന്ത്യൻ നാഷ്ണൽ കോണ്ഗ്രസ് ഉപയോഗിച്ചിരുന്ന പതാകയിൽ വിവിധ പരിണാമങ്ങൾ വരുത്തി സ്വാതന്ത്ര്യത്തിനു ശേഷം ഉപയോഗിച്ചു തുടങ്ങിയതാണ് ഇന്ത്യയുടെ ദേശീയ പതാക (Indian National Flag). ഇതിനെ ത്രിവർണ്ണപതാക എന്നും അറിയപ്പെടുന്നു. 1947 ജൂലൈ 22-ന് കൂടിയ ഭരണഘടനാ സമിതിയുടെ പ്രത്യേക സമ്മേളനമാണ് ഇന്ത്യയുടെ ദേശീയ പതാക ഇന്നുള്ള രൂപത്തിൽ അംഗീകരിച്ചത്. സ്വയംഭരണ ഇന്ത്യയുടെ ദേശീയപതാകയായി 1947 ഓഗസ്റ്റ് 15 മുതൽ 1950 ജനുവരി 26 വരേയും, അതിനുശേഷം സ്വതന്ത്ര ഇന്ത്യയുടേയും ദേശീയ പതാകയായി ഈ പതാക മാറി.
പതാകയിൽ തിരശ്ചീനമായി മുകളിൽ കേസരി (കടും കാവി), നടുക്ക് വെള്ളയും, താഴെ പച്ചയും നിറങ്ങളാണ് ഉള്ളത്. മദ്ധ്യത്തിലായി നാവികനീല നിറത്തിൽ 24 ആരങ്ങൾ ഉള്ള അശോക ചക്രവും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വെള്ള നാടയുടെ വീതിയുടെ മുക്കാൽ ഭാഗമാണ് അശോകചക്രത്തിന്റെ വ്യാസം. പതാകയുടെ വീതിയുടേയും നീളത്തിന്റേയും അനുപാതം 2:3 ആണ്. ദേശീയ പതാക ഇന്ത്യൻ കരസേനയുടെ യുദ്ധപതാകയും കൂടിയാണ്. ദിവസേനയുള്ള സേനാവിന്യാസത്തിനും പതാക ഉപയോഗിക്കുന്നു.

ദേശീയ പതാക രൂപകല്‌പന ചെയ്തത് പിംഗലി വെങ്കയ്യ ആണ് . പതാക ഖാദി കൊണ്ട് മാത്രമേ നിർമ്മിക്കാവൂ എന്ന് പതാകയുടെ ഔദ്യോഗിക നിയമങ്ങൾ അനുശാസിക്കുന്നു. പതാകയുടെ പ്രദർശനവും ഉപയോഗവും ഇന്ത്യൻ പതാക നിയമം ഉപയോഗിച്ച് കർശനമായി നടപ്പാക്കപ്പെടുന്നു.