Tuesday 28 February 2017

എഴുതി പൂര്‍ത്തിയാക്കാത്ത പോസ്റ്റ്‌

ബയോ ഡേറ്റയില്‍ female എന്ന് എഴുതിയിട്ട് കാര്യമില്ല........പെണ്ണിനേപ്പോലെ ജീവിക്കണം. എന്നും പറഞ്ഞ് അടുക്കളയില്‍ ഒതുങ്ങണം എന്ന് പറയുന്നില്ല അങ്ങനെ ചിന്തിക്കുന്നും ഇല്ല ഞാന്‍. പ@ിക്കാന്‍ കഴിവുള്ളവര്‍ പ@ിക്കണം, നല്ല തൊഴില്‍ കണ്ടെത്തണം, പുരുഷന്മാര്‍ക്കൊപ്പം ജോലി ചെയ്ത് വളര്‍ച്ച കൈവരിക്കണം എല്ലാം ശരിതന്നെ. എന്നാല്‍ വസ്ത്രം ധരിക്കുമ്പോള്‍ അത്യാവശ്യം മറക്കെണ്ടത് എന്ന് തോനുന്ന ഭാഗം മറക്കണം എന്നുമാത്രമെ പറയുന്നുള്ളു. മാറുമറക്കല്‍ അവകാശം നേടി എടുത്ത സ്ത്രീ സമൂഹമാണ് നമ്മുടെതെന്ന ചരിത്ര ബോധം നാം വിസ്മരിക്കരുത്.

'അമ്മ-പെങ്ങന്‍ന്മാരുടെ ശരീരത്തില്‍ അല്‍പം തുണിമാറിക്കിടന്നാല്‍ നീ നോക്കുമോട' എന്ന് ചോദിക്കുന്ന സമൂഹത്തോട് ലജ്ജതോന്നാതെ തരമില്ല. കാരണം, അമ്മയിലെ മാതൃത്തവും, പെങ്ങളിലെ നിഷ്‌ക്കളങ്കത്തവും ഞങ്ങള്‍ പുരുഷന്‍ന്മര്‍ക്ക് അറിയാം. അതിനപ്പുറത്ത് നിങ്ങളില്‍ (അന്യസ്ത്രീയില്‍) വെമ്പല്‍ക്കൊള്ളുന്ന ദാഹം പ്രദര്‍ശ്ശനത്തില്‍ക്കൂടെ പ്രകടിപ്പിക്കുമ്പോള്‍ വീണുപോകും ഏത് പുരുഷനും. വിശ്വാമിത്രനെ ഞങ്ങള്‍ ഉദ്ദാഹരണമായി സമര്‍പ്പിക്കുന്നു.

ഇന്നലെ വരെ അതി ക്രൂരമായി ലൈംഗീക പീഢനങ്ങള്‍ക്ക് ഇരയായ പെങ്ങന്മാരെ എല്ലാം മോശക്കാരായി ചിത്രീകരിക്കുന്നില്ല. മറിച്ച് ചിലരുടെ ജീവിത രീതിയും, സംസാര രീതിയും, സംസ്‌ക്കാരവും തെറ്റുധാരണകള്‍ക്ക് ഇടയായിട്ടുണ്ട്. ഇന്ന് പത്ര-മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വാര്‍ത്തയാണ് സിനിമ താരത്തിന്റെ കേസ്. അതിന് ഒരു പരുതിവരെ അവരും കാരണക്കാരിയാണ്. പച്ചയായ ലൈംഗിക ചുവ ചേര്‍ന്ന സംഭാഷണം എത്ര അവര്‍ ന്യു ജെന്‍ സിനിമ എന്ന കലാരൂപത്തിലൂടെ പറഞ്ഞിരിക്കുന്നു.





ന്യു ജെനറേഷന്‍ സിനിമയുടെ കടന്നുവരവ് കേരള സമൂഹത്തില്‍ ഒട്ടനവധി മാറ്റങ്ങള്‍ കൊണ്ടുവന്നു. പണ്ട് ക്യാമ്പസ്സുകളില്‍ പി.പത്മരാജന്റെയും, രജ്ഞിത്തിന്റെയും, സത്യന്‍ സാറിന്റയും ഒക്കെ പ്രണയ ഡയലോഗ് പറഞ്ഞ സ്ഥാനത്ത്. ഇന്ന് കാമിതാക്കളും, ലിംഗ ഭേദമന്ന്യേ സുഹൃത്തുക്കളും, ഹണിബി, അഗ്രി ബേബിസ്, ഡബിള്‍ ബാരല്‍ പോലുള്ള സിനിമയിലെ പച്ചയായ തെറി പറയുകയാണ്. അത്രയ്ക്ക് ന്യു ജെനറേഷന്‍ സിനിമ സമൂഹത്തില്‍ വിഷം വിതച്ചു. സെന്‍സര്‍ ബോര്‍ഡ് നല്‍കുന്ന A സര്‍ട്ടിഫിക്കറ്റ് സിനിമ, പ്രദര്‍ശനത്തിനുള്ള നിയമം പോലും പാലിക്കാതെ ഓണത്തിനും, ക്രിസ്തുമാസ്സിനും, മറ്റ് പ്രധാന അവധി ദിനങ്ങളിലും കുടുംബ ചിത്രം എന്ന ലേബലില്‍ പ്രദര്‍ശ്ശിപ്പിക്കുന്നു.

പറഞ്ഞു വന്നത്, കഴിഞ്ഞ 5 വര്‍ഷം ശാലുവും, സരിതയും വന്ന് അരങ്ങ് തകര്‍ത്തപ്പോള്‍ കേരള രാഷ്ട്രീയത്തിലെ അധികാര സ്ഥാനങ്ങളെ പ്രതിക്കൂട്ടിലാക്കി വികസനം മുരടിപ്പിച്ചു. ഇത്തവണ ലക്ഷ്മി നായരില്‍ തുടങ്ങി, ഭാവനയിലെത്തി. ഇന്ത്യയ്ക്ക് തന്നെ വികസന മാതൃക കാണിച്ച് കൊടുത്ത സംസ്ഥാനത്ത് ഇന്ന് വികസന ചര്‍ച്ചകളില്ല, വികസനത്തിന്, മാറ്റത്തിന് വേണ്ടി ഒന്നും ചെയ്യുന്നില്ല. സധാരണക്കാര്‍ക്ക് സംരക്ഷണം നല്‍കെണ്ട പോലിസ് സേന പൊതുജനത്തിന്റെ കോടികള്‍ മുടക്കി CD അന്വഷിച്ച് നടക്കുകയാണ്. കഴിഞ്ഞ തവണ ലക്ഷങ്ങള്‍ മുടക്കി മാധ്യമങ്ങളും CD തിരഞ്ഞ് പോയിട്ട് കവറുമാത്രം കിട്ടി. സാധാരണക്കാരുടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കാതെ മദ്യലഹരിയില്‍ തുണി അഴിച്ചിട്ട് CD പുറത്താവുന്ന സമയത്ത്. പീഢന കഥപറയുന്ന കേസുകള്‍ക്ക് എത്ര വലിയ VIP ആണങ്കിലും പുല്ലു വില കൊടുക്കാന്‍ ഇനിയെങ്കിലും അതിക്രിതര്‍ ശ്രമിക്കും എന്ന് കരുതാം.


facebook

Tuesday 21 February 2017

MISS MY COLLEGE DAYS

കമ്പനിയുടെ വീഡിയോസ് തിരഞ്ഞപ്പോള്‍ കിട്ടിയ ഒരു ഷോട്ട് ഫിലിമാണിത്...കഴിഞ്ഞുപോയ കലാലയ ജീവിതത്തെ ഓര്‍മ്മിപ്പിച്ച ഒന്ന്....3 വര്‍ഷം ചങ്ങനശ്ശേരി NSS ല്‍ പഠിച്ചപ്പോള്‍ (BA POLITICAL SCIENCE 2011-2014) ഞങ്ങളറിയാതെ ഞങ്ങള്‍ക്കിടയില്‍ വന്നു പെട്ട ഗ്രൂപ്പിസവും, തലയോലപ്പറമ്പ് ദേവസ്വം ബോര്‍ഡ് കോളേജിലെ
 PG പഠനകാലത്ത് പ്ലാനിങ്ങില്‍ മാത്രം ഒതുങ്ങിക്കുടിയ ടൂറും വിസ്മരിപ്പിക്കുന്ന ഒന്ന്......മനസ്സിലെ എല്ലാ കോണുകളെയും തട്ടിയുണര്‍ത്തുന്ന ചെറിയ ആവിഷ്‌ക്കാരം.......കോളേജ് ലൈഫ് മിസ്സ് ചെയ്യുന്നവരുണ്ടെല്‍ തീര്‍ച്ചയായും കാണണം........

കാരണം, പഴയ കാലത്തെയ്ക്ക് മടങ്ങിപ്പോകനാവില്ല. മറിച്ച് മനസ്സിനെ അവിടേയ്ക്ക് മേയാന്‍ പറഞ്ഞയക്കാനെ കഴിയു........എന്തായലും പരിയാരം മെഡിക്കല്‍ കോളേജിലെ 2010-2015 കലാലയ വര്‍ഷത്തെ പടയാളികള്‍ക്കും, ടമാര്‍ പഠാര്‍ അണിയറ പ്രവര്‍ത്തകര്‍ക്കും എന്റെ ഹൃദം നിറഞ്ഞ നന്ദി.........


Monday 6 February 2017

രാഷ്ട്രീയം ചേർത്ത ദേശ്ശീയത

ഇതിപ്പം എങ്ങനെ പോസ്റ്റിട്ടാലും #ദേശീയ_ഗാനത്തെ അപമാനിക്കലാകും എന്ന് പറയാന്‍ പറഞ്ഞു.........
പാടിപ്പടിച്ചതും, സ്‌കൂള്‍ തലം മുതല്‍ ദിവസവും കൈകാര്യം ചെയ്തതും #ജനഗണമന..... ആയിരുന്നു.
വര്‍ഷത്തിലെ ആനുവേഴ്‌സറിക്ക് മാത്രമാണ് #വന്ദേമാതരം...... പാടിയിരുന്നത്.
ഇനി കോണ്‍ഗ്രസ്സ് ഉപയോഗിക്കുന്ന കൊണ്ട് #ജയ്_ഹിന്ദിനും മാറ്റം വന്നാല്‍ പൂര്‍ത്തിയാവും.
#മുടിഞ്ഞ_രാഷ്ട്രീയം_തുലയട്ടെ

facebook

Saturday 4 February 2017

അദ്ധ്യാപക വിദ്യാര്‍ത്ഥി ബന്ധം (Indian Philosophy)

അദ്ധ്യാപനം നടത്തുമ്പോള്‍ ഗുരുനാഥന്‍, വിദ്യാവ്യസനിയുടെ മുഖത്ത് നോക്കണം എന്നാണ് ഭാരതീയ ധാര്‍മിക ശാസ്ത്രം പറയുന്നത്. എന്നാല്‍ ഇന്ന് മാറില്‍ നോക്കി ശിക്ഷണം നടത്തുമ്പോള്‍ വിദ്യാലയങ്ങള്‍ അശ്ലീല ശാലയാവുന്നു. പ്രശ്‌നങ്ങള്‍ സംഭവിച്ചതിന് ശേഷം അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കൗണ്‍സിലിങ് നല്‍കുന്നതിനെക്കാള്‍ നല്ലത്. പാഠ്യ ഭാരത്ത് ലൈംഗിക വിദ്യാഭ്യാസം ഉള്‍പ്പെടുത്തുന്നതാണ് നല്ലത്. കാര്യങ്ങളുടെ ഗൗരവം മനസ്സിലാക്കി പ്രവര്‍ത്തിക്കുമ്പോഴെ വ്യക്തിത്വ വികസനം ശരിയായ ഗതിയില്‍ നടക്കു.

More                                                                                                                                           facebook

ജിഷയ്ക്ക് നീതി ലഭിച്ചോ?

ഏതൊരു മരണത്തിന് പിന്നിലും ഒരു കാരണം ഉണ്ടാവും. ആ കാരണം മനുഷ്യസഹജമോ, ആരോഗ്യ പരമോ ആവാം. മനുഷ്യ സഹജമായ മരണത്തെ കൊലപാതകം (murder) എന്നും, ആരോഗ്യ പരമായ മരണത്തെ സ്വോഭാവിക മരണ (debt of nature) മെന്നും പറയുന്നു. എല്ലാ മരണത്തെയും ഒന്നല്ലങ്കില്‍ മറ്റൊരു തരത്തില്‍ രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്യാറ് പതിവാണ്. എന്നാല്‍ സമൂഹത്തെ ഏറെ സ്വാധീനിച്ച സംഭവമായിരുന്നു കഴിഞ്ഞ നിയമസഭാ ഇലക്ഷന്‍ സമയത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പെരുമ്പാവൂര്‍ കൊലപാതകം. (നിയമപരമായി പേര് പരാമര്‍ശ്ശിക്കുന്നത് തെറ്റായതിനാലാണ് പെരുമ്പാവൂര്‍ കൊലപാതകം എന്ന് പറയാം. എന്നാല്‍ എല്ലായിടത്തും ഇത്തരത്തില്‍ ഉപയോഗിക്കുന്നത് പ്രായോഗികമാവില്ല. മാത്രവുമല്ല കേരളക്കര മുഴുവന്‍ പേര് വ്യക്തമായ സ്ഥിതിയ്ക്ക് മുടിവെക്കുന്നതില്‍ പ്രസക്തിയുമില്ല.) നിയമ വിദ്യാര്‍ത്ഥിയായ ജിഷ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടത് ഏറെ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. രാഷ്ട്രീയ കേരളം ആ വിഷയത്തെ പലതരത്തില്‍ ചര്‍ച്ചകള്‍ക്ക് കാരണമായി കണ്ടെത്തി. FIR തയ്യാറാക്കുന്നതു മുതല്‍ മൃതശരീരം പോസ്റ്റ് മാര്‍ട്ടം ചെയ്ത് അടക്കിയ (സംസ്‌ക്കരിച്ച) രീതിവരെ ചാനല്‍ ചര്‍ച്ചകള്‍ക്ക് കാരണമായി. ഇത്തരം ചര്‍ച്ചകള്‍ ഒരു പരുതിവരെ അധികൃതരുടെ തെറ്റായ നടപടി ചൂണ്ടിക്കാട്ടുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ അനാവശ്യ ചര്‍ച്ചകള്‍ വെറും നേരം പോക്കിന് മാത്രമുള്ള തട്ടിപ്പായിത്തീര്‍ന്നു. ഇടതും വലതും പരസ്പരം ചെളിവാരി എറിഞ്ഞപ്പോള്‍ മുന്നാം മുന്നണികള്‍ ലാക്ക് മുതലാക്കി പ്രജരണങ്ങള്‍ നടത്തി. മനുഷ്യ കുലജാതയായ പെങ്ങള്‍ എന്ന നിലയ്ക്ക് ഏത് പുരുഷനും ആ മരണവാര്‍ത്ത താങ്ങാവുന്നതിനും അപ്പുറമായിരുന്നു. എന്നാല്‍ പലസമയത്തും പെണ്‍കുട്ടിയുടെ മതാവും, സഹോദരിയും, അച്ഛനും മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പെട്ട് പല പ്രസ്ഥാപനകളും നടത്തിയത് സംശയങ്ങള്‍ക്കിടയാക്കി. അന്വഷണത്തില്‍ ദുരുഹതയുണ്ടന്നായിരുന്നു പലരുടെയും വാദം. ചിലര്‍ ജനപ്രതിനിധികളെ കടന്നാക്രമണത്തിനിരയാക്കി. മറ്റു ചിലര്‍ അവരുടെ കുടുംബ പശ്ചാത്തലവും മരണവും തമ്മില്‍ ബന്ധിപ്പിച്ചു. പ്രശ്‌നം കേരളത്തിലെ യുവതലമുറ ഏറ്റെടുത്തത് ദേശീയ ശ്രദ്ധപിടിച്ചുപറ്റുന്നതിന് കാരണമായി. UDF ഗവണ്‍മെന്റിന്റെ നിലനില്‍പ്പിനെയും, അന്തസക്തയെയും ചോദ്യം ചെയ്യുന്ന തരത്തില്‍ പ്രശ്‌നങ്ങള്‍ വളര്‍ന്നു. ഇലക്ഷന്‍ സമയം ആയതിനാല്‍ കേസ് DGP യുടെ നേതൃത്തത്തില്‍ അന്വഷണ കമ്മീഷനെ രൂപികരിച്ച് നിയമിച്ചു. പലതരത്തിലും അന്വഷണം വഴിതിരിഞ്ഞു പോകുകയും, അന്വഷണം വഴിനുട്ടുകയും ചെയ്തു. രേഖാചിത്രത്തിലെ പിഴവുകള്‍ പലരിലെയ്ക്കും അന്വഷണസംഘം ഓടിഎത്തുന്നതിന് കാരണമായി. ഓടുക്കം ആസാം സ്വദേശി അമീയൂര്‍ ഉള്‍-ഇസ്ലാം എന്ന ആളെ പോലീസ് കണ്ടെത്തി. പെണ്‍കുട്ടിയുടെ സഹോദരിയും, ബേക്കറി ജീവനക്കാരിയുമായ ദീപയുടെ രഹസ്യ ജീവിതമാണ് കൊലപാതകത്തിന് കാരണമായത്. എന്ന് തുടക്കം മുതല്‍ അന്വഷണ സംഘം വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടിയുടെ മാതാവ് രാജലക്ഷ്മി ചാനലുകള്‍ക്ക് മുമ്പില്‍ വിതുമ്പിയപ്പോള്‍, അബത്തത്തില്‍ പറഞ്ഞ വാക്കുകള്‍ അന്വഷണ സഘത്തിന്റെ കണ്ടെത്തലുകളെ സാധൂകരിക്കാന്‍ ഇടയായി. ഈ കുടുംബത്തിന്റെ ജീവിത സാഹജര്യം മനസ്സിലാക്കി പലരും സഹായിക്കാന്‍ സന്മനസ്സ് കാണിച്ചു. അന്നത്തെ എറണാകുളം ജില്ലാ കളക്ടര്‍ രാജമാണിക്യം മുന്‍കൈയ്യെടുത്ത് പലരുടെയും സഹായം ഏകികരിക്കാന്‍ ബാങ്കില്‍ അക്വൗണ്ട് കൂടിയിരുന്നു. കളക്ടറുടെയും രാജലക്ഷ്മിയുടെയും പേരില്‍ എടുത്ത സംയുക്ത അക്വൗണ്ടിലാണ് ഗവണ്‍മെന്റിന്റെ അടക്കം സഹായം എത്തിയത്്. 40 ലക്ഷം രൂപയോളം (39,11,308 രൂപ) പലരില്‍നിന്നും അക്വൗണ്ടിലെത്തി. ഇതിനിടെ ഗവണ്‍മെന്റ് ദീപയ്ക്ക് ജോലിയും നല്‍കിയിരുന്നു. എന്നും വിവാദങ്ങള്‍ മാത്രം സൃഷ്ടിച്ച ജിഷ കേസ് ഇന്ന് പത്ര മാധ്യമങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന തരത്തിലാണ്. കളക്ടറുടെയും ജിഷയുടെ അമ്മയുടെയും സംയുക്ത അക്വൗണ്ടില്‍ കിടന്ന രൂപയില്‍ 29 ലക്ഷം പിന്‍വലിച്ചിരിക്കുന്നു. കഴിഞ്ഞവര്‍ഷം (2016 ഡിസംബര്‍ 20) വരെയുള്ള കാലയളവില്‍ പിന്‍വലിച്ചിരിക്കുന്ന (28,75,011 രൂപ) തുകയാണിത്. വിവരാവകാശ നിയമത്തിലൂടെ കണ്ടെത്തിയതാണി ഞെട്ടിക്കുന്ന നാണക്കേട്. തുക പിന്‍വലിച്ചതില്‍ മറഞ്ഞിരിക്കുന്ന ദുരൂഹത മറനീക്കാന്‍ ഇനിയും സര്‍ക്കാര്‍ ചിലവില്‍ അന്വഷണം അനുവാര്യമാണ്. മുന്‍പ് ജിഷയുടെ പിതാവ് പപ്പു സാമ്പത്തിക സഹായത്തില്‍ അവകാശ വാദം ഉന്നയിച്ച് കോടതിയില്‍ എത്തിയിരുന്നു. 10 ലക്ഷം രൂപയും, വീടും നല്‍കിയ കുടുംബത്തെ സന്തര്‍ശ്ശിക്കാനെത്തിയ മുഖ്യമന്ത്രിക്ക് മുമ്പില്‍ രാജലക്ഷ്മി രണ്ടാം നില പണിയാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ടത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കഴിഞ്ഞ ദിവസം പണമിടപാട് സംബന്ധിച്ച തര്‍ക്കത്തിനിടയില്‍ ദീപ, രാജലക്ഷ്മിയെ മര്‍ദ്ദിച്ചിരുന്നു. ഇരുവരുടെയും വാക്കേറ്റവും, കൈയ്യേറ്റവും കഴിഞ്ഞ ദിവസം വനിതാ പോലീസിന് പരിക്കേല്‍ക്കാനും കാരണമായി. ഇതില്‍ നിന്നും വ്യക്തമാവുന്നത് "ആങ്ങള മരിച്ചാലും വേണ്ടില്ല, നാത്തുന്റെ കണ്ണൂര് കണ്ടാല്‍ മതി" എന്ന അവസ്ഥയാണ്. ഞാനിന്നും ഒര്‍ക്കുന്നു, മംഗളത്തില്‍ ജോലി നോക്കുന്ന സമയത്ത് (ജിഷ കേസ് നടക്കുന്ന സമയത്ത്) എന്റെ സുഹൃത്ത് Aleena Mariya Varghese ഒരു പദ്ധതി തയ്യാറാക്കി. സൗമ്യയുടെയും, ജിഷയുടെയും അമ്മമാരെ നേരില്‍ കണ്ട് ഒരു എസ്‌ക്ലൂസീവ് സ്റ്റോറി ചെയ്യാന്‍. അതിനായി പലരുടെയും സഹായം തേടി. സ്റ്റോറി തയ്യാറാക്കാനുള്ള യാത്ര പോകുന്നതിന് മുമ്പേ ചെയ്യേണ്ട ചില ഹോം വര്‍ക്കുകള്‍ ചെയ്തു. എത്ര ശ്രമിച്ചിട്ടും ചില കാര്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേടായി നില്‍ക്കുന്നു. അന്വഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തലും, മെഴിയും, പ്രസ്ഥാവനകളും എല്ലാം കൂടി പൊരുത്തമില്ലായ്മ. അന്ന് അലീന മുമ്പില്‍ കണ്ട പൊരുത്തക്കേടാണ് ഇന്ന് സാംസ്‌കാരിക കേരളം കാണുന്ന നാടകം. ചുരുക്കത്തില്‍ രാഷ്ട്രീയ കേരളം ഇലക്ഷന്‍ സമയത്ത് അമിത പ്രധാന്യം നല്‍കിയതാണ് ഈ കേസ് ഇത്തരത്തില്‍ വളര്‍ന്നത്. സാധാരണ ഗതിയില്‍ അന്വഷണം നടത്തിയിരുന്നെല്‍ ഗവണ്‍മെന്റിന് ലക്ഷങ്ങളുടെ ബാധ്യത ഉണ്ടാവില്ലായിരുന്നു. എന്നാല്‍ കേസിന് നല്‍കിയ അമിത പ്രധാന്യം വിനയായി. ഇനി ഗവണ്‍മെന്റ് ലക്ഷങ്ങള്‍ നഷ്ടപരിഹാരമായി നല്‍കുമ്പോള്‍ അത് കൃത്യമായ കൈകളിലാണോ എത്തുന്നത് എന്ന് നോക്കേണ്ട ബാധ്യതയുണ്ട്. പണത്തിന്റെ അമിതമായ വരവ് ആ കുടുംബത്തെ മോശമായ തരത്തില്‍ ബാധിച്ചു എങ്കില്‍ കേരളക്കരയിലെ 3 കോടി ജനങ്ങളും കാരണക്കാരാണ്. നാം സമരം ചെയ്തതിന്റെയും, അപേക്ഷ നല്‍കിയതിന്റെയും, പലരെയും ക്രൂഷിച്ചതിന്റെയും ഫലമാണ് 40 ലക്ഷത്തില്‍ പാതിയോളം. രാജലക്ഷ്മിയുടെയും, ദീപയുടെയും ചെയ്തികള്‍ ഒരു അടയാളമാണ്. ഇനി മറ്റൊരാളെ സഹായിക്കുമ്പോള്‍ (ഗവണ്‍മെന്റ്) ചുങ്കം നല്‍കുന്നവന്റെ അന്തസ്സിനെ വൃണപ്പെടുത്തുന്ന തരത്തില്‍ ആവരുത്.

facebook