Saturday 30 September 2017

ഇടുക്കി ജില്ലയുടെ പ്രാധാന്യം (importance of Idukki district)

 ഇടുക്കി ജില്ലയെ സംബന്ധിച്ച ചില അറിവുകള്‍
  • കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കലവറ എന്നറിയപ്പെടുന്ന ജില്ലയാണ് ഇടുക്കി

  • കേരളത്തിൽ ഏറ്റവും കൂടുതൽ വനപ്രദേശമുള്ള ജില്ലയാണ് ഇടുക്കി

  • തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുയായ ആനമുടി സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലാണ്.

  • ഇടുക്കിയിലെ മ്ലാപ്പാറയാണ് ജനസംഖ്യ ഏറ്റവും കുറഞ്ഞ കേരളത്തിലെ ഗ്രാമം.

  • സ്ത്രീപുരുഷാനുപാതവും ജനസാന്ദ്രതയും കുറഞ്ഞ ജില്ലയാണ് ഇടുക്കി.

  • കാറ്റിൽ നിന്ന് കരണ്ടുല്പാദിപ്പിക്കുന്ന രാമക്കൽമേട് ഇടുക്കി ജില്ലയിലാണ്.

  • കേരളത്തിലെ ചന്ദനമരങ്ങൾ കൂട്ടമായി കാണപ്പെടുന്ന ഒരേയൊരു സ്ഥലമായ മറവൂർ ഇടുക്കി ജില്ലയുടെ ഭാഗമാണ്.

  • ഇന്ത്യൻ റെയിൽവേയുടെ പാളം ഇല്ലാത്ത കേരളത്തിലെ ഒരു ജില്ലയാണ് ഇടുക്കി.

  • കേരളത്തിലെ അഞ്ച് ദേശീയോദ്യാനങ്ങളിൽ നാലെണ്ണവും ഇടുക്കി ജില്ലയിലാണ്.

  • ഇന്ത്യയിലെ ഏറ്റവും വലിയ ഏലം ലേല കേന്ദ്രമായ വണ്ടൻമേട് ഇടുക്കി ജില്ലയിലാണ്.

  • തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കുന്ന കുമളി ഇടുക്കി ജില്ലയിലാണ്

  • കിഴക്കിന്റെ കാശ്മീർ എന്നറിയപ്പെടുന്ന മൂന്നാർ ഇടുക്കി ജില്ലയിലാണ്.

  • ചരിത്ര പ്രസിദ്ധമായ മംഗളാദേവി ക്ഷേത്രം കുമളിയിലാണ്.

  • ഉടമസ്ഥാവകാശത്തെ ചൊല്ലി കേരളവും തമിഴ്നാടും തമ്മിൽ തർക്കം നടന്നിട്ടുള്ള ക്ഷേത്രമാണ് മംഗളാദേവി ക്ഷേത്രം.

  • കേരളത്തിലെ ഏറ്റവും വിസ്തീർണമുള്ള താലൂക്കാണ് പീരുമേട്

  • കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുതി നിലയം സ്ഥിതി ചെയ്യുന്നത് ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ്.

  • തിരുവിതാംകൂറിന്റെ ആദ്യത്തെ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ ഇടുക്കി ജില്ലയിലാണ്.

  • കന്നുകാലികളുടെ വംശവർധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോല്പാദനത്തിനുമായി തയാറാക്കിയ ഇന്തോ-സ്വിസ് പദ്ധതി ഇടുക്കി ജില്ലയിലെ മാട്ടുപെട്ടിയിലാണ്.

  • ഇന്ത്യയിലെ ആദ്യത്തെ ആർച്ച് ഡാമാണ് ഇടുക്കി ഡാം

  • കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ലയാണ് ഇടുക്കി.

  • തൊമ്മൻകുത്ത്, തേൻമാരികുത്ത് വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിലാണ്.

  • സ്വന്തമായി വൈദ്യുതി ഉല്പാദിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്ത കേരളത്തിലെ ആദ്യ ഗ്രാമപഞ്ചായത്തായ മാങ്കുളം ഈ ജില്ലയിലാണ്.

  • 12 വർഷത്തിൽ ഒരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞിയുള്ള മൂന്നാർ ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രമാണ്.

  • തേക്കടി വന്യമൃഗ സംരക്ഷണ കേന്ദ്രം ഇടുക്കിയിലാണ്.

  • പാരാഗ്ലൈഡിങ്ങിന് അനുയോജ്യമായ വാഗമൺ ഇടുക്കി ജില്ലയുടെ ഭാഗമാണ്.

  • ഇരവികുളം നാഷണൽ പാർക്ക് ദേവികുളം താലൂക്കിലാണ്.

  • മുല്ലപെരിയാർ ഡാം ഇടുക്കി ജില്ലയിലാണ്.

  • സമ്പൂർണ തേൻ ഉല്പാദനത്തിന് പ്രസിദ്ധമായ ഉടുമ്പന്നൂർ പഞ്ചായത്ത് ഇടുക്കി ജില്ലയിലെ ഒരു പഞ്ചായത്താണ്.


  • കേരളത്തിലെ ആദ്യ ജൈവഗ്രാമമാണ് ഉടുമ്പന്നൂർ പഞ്ചായത്ത്.
  • കേരളത്തിലെ ഏറ്റവും കുറവ് മഴ ലഭിക്കുന്ന ചിന്നാർ (കേരളത്തിലെ മഴ നിഴൽ പ്രദേശം) ഇടുക്കിയിലാണ്


  • കേരളത്തിലെ ആദ്യബാലസൌഹൃദ ജില്ലയാണ് ഇടുക്കി
  • വിനോദസഞ്ചാരത്തിന്റെ സുവർണ ത്രികോണം എന്നു വിളിക്കുന്നത് മൂന്നാർ, ഇടുക്കി, കേക്കടി എന്നീ കേന്ദ്രങ്ങളെയാണ് ഇവ ഇടുക്കിയുടെ ഭാഗമായ പ്രദേശമാണ്.


Published. 30/09/2017
Saturday
Last edited. __/__/____

Friday 29 September 2017

കോട്ടയം ജില്ലയുടെ പ്രാധാന്യം (importance of Kottayam district)

1949 ജൂലൈ 1 ന് കോട്ടയം ജില്ല രൂപം കൊണ്ടു. കോട്ടയം ജില്ലയുടെ തലസ്ഥാനം കോട്ടയം നഗരമാണ്. മൂന്ന് 'എല്‍'(L)കളുടെ നാട് എന്ന പേരില്‍ പ്രസിദ്ധമാണ് കോട്ടയം. ലെറ്റേഴ്സ്, ലാറ്റക്സ്, ലെയ്ക്ക് (Land of letters, latex and lakes) എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബര്‍ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. സാക്ഷരതയില്‍ മുന്‍പന്തിയിലാണ് ഈ ജില്ല. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളില്‍ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.



 കോട്ടയം ജില്ലയെ സംബന്ധിച്ച ചില അറിവുകള്‍

  • ടി.പി രാമറാവുവാണ് കോട്ടയം പട്ടണത്തിന്റെ സ്ഥാപകൻ

  • കേരളത്തിന്റെ അക്ഷര തലസ്ഥാനം എന്നും കോട്ടയത്തെ അറിയപ്പെടുന്നു.

  • സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യത്തെ പട്ടണമാണ് കോട്ടയം

  • റബ്ബർ ഉല്പാദനത്തിൽ മുമ്പന്തിയിൽ നിൽക്കുന്ന പ്രദേശമാണ് കോട്ടയം

  • കേരളത്തിലെ ആദ്യത്തെ കോളേജായ സി.എം.എസ് കോളേജും, ആദ്യത്തെ അച്ചടി ശാലയായ സി.എം.എസ്. പ്രസും കോട്ടയത്താണ്.

  • കോട്ടയം പട്ടണത്തെ അക്ഷര നഗരം എന്നും അറിയപ്പെടുന്നു.

  • ഇന്ത്യൻ പ്രസിഡന്റായിരുന്ന കെ.ആർ. നാരായണന്റെ ജന്മദേശം കോട്ടയം ജില്ലയിലെ ഉഴവൂരാണ്.

  • അരുന്ധതിറോയിക്ക് ബുക്കർ സമ്മാനം നേടിക്കൊടുത്ത ഗോഡ് ഒഫ് സ്മോൾ തിങ്ങ്സ് എന്ന നോവലിന്റെ പശ്ചാത്തലം കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരമാണ്.

  • കേരളത്തിലെ ഒരു പ്രധാന കായലാണ് കുമരകം

  • ഇന്ത്യയിലെ പ്രധാന കായലോര വിനോദസഞ്ചാര കേന്ദ്രമാണ് കുമരകം.

  • കുമരകം വിനോദസഞ്ചാരത്തിന് പുറമേ, പക്ഷിസങ്കേതത്തിനും പ്രസിദ്ധമാണ്.

  • കേരളത്തിലെ ആദ്യ സിമന്റ് ഫാക്ടറിയായ ട്രാവൻകൂർ സിമന്റ്സ് കോട്ടയം ജില്ലയിലെ നാട്ടകത്താണ്.

  • കോട്ടയം ജില്ലയിലെ ചങ്ങനശ്ശേരിക്കടുത്ത് പെരുന്നയാണ് നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം.

  • കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിലുള്ള സ്ഥലമായ ഇലവീഴാപൂഞ്ചിറ പ്രകർതി മനോഹരമായ സ്ഥലമാണ്.

  • ഏറ്റുമാനൂർ അമ്പലത്തിലെ ഏഴര പൊന്നാന പ്രസിദ്ധമായ ഉത്സവമാണ്.

  • വിശുദ്ധയായ സിസ്റ്റർ അൽഫോൺസാമ്മയുടെ ജന്മസ്ഥലം കോട്ടയത്തെ കുടമാളൂരാണ്.

  • അൽഫോൺസാമ്മയുടെ ഭൗതികാവശിഷ്ടങ്ങൾ സൂക്ഷിച്ചിരിക്കുന്നത് ഭരണങ്ങാനം പള്ളിയിലാണ്.

  • ശബരിമല തിർത്ഥാടനത്തോട് അനുബന്ധിച്ചുള്ള എരുമേലി പേട്ട തുള്ളൽ നടക്കുന്നത് കോട്ടയം ജില്ലയിലെ എരുമേലിയിലാണ്.

  • ദക്ഷിണ മൂകാബിക എന്ന് അറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതി ക്ഷേത്രം കോട്ടം ജില്ലയിലാണ്.

  • കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം  സ്ഥിതിചെയ്യുന്നതും കോട്ടയത്താണ്.

  • ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ തുറമുഖമായ നാട്ടകം തുറമുഖം സ്ഥിതിചെയ്യുന്നത് കോട്ടയത്താണ്.

  • സർക്കാർ-സ്വകാര്യ മേഖലയിലെ ആദ്യത്തെ തുറമുഖമാണ് നാട്ടകം തുറമുഖം.

  • നിലവിലുള്ളതിൽ വെച്ച് ഏറ്റവും പഴക്കമുള്ള ദിനപത്രമായ ദീപികയുടെ ആസ്ഥാനം കോട്ടയമാണ്.

  • ആദ്യ കാലത്ത് ദീപികയുടെ പേര് നസ്രാണി ദീപിക എന്നായിരുന്നു.

  • കേരളത്തിലെ ഏറ്റവും കൂടുതൽ പ്രജാരമുള്ള ദിനപത്രമായ മലയാള മനോരമയുടെ ആസ്ഥാനവും കോട്ടയമാണ്.

Published. 29/09/2017
Friday
Last edited. __/__/____

Thursday 28 September 2017

പതിനാലാം കേരളനിയമസഭയിലെ അംഗങ്ങള്‍ (Fourteenth Assembly Members in Kerala)

കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനാലാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പാണ് 2016 മെയ് 16-നു നടന്നത്. പതിനാലാം കോരള നിയമസഭയില്‍ 140 മണ്ഡലങ്ങളില്‍ 85 സീറ്റ് എല്‍.ഡി.എഫ് (LDF) നേടി. 6 സ്വതന്ത്രര്‍ കൂടി പിന്തുണ നല്‍കിയതോടെ 91 സീറ്റുകളുടെ പിന്തണയോടെ LDF അധികാരത്തിലെത്തി. പതിമൂന്നാം നിയമസഭയിലെ ഭരണകക്ഷിക്ക് 47 സീറ്റുകളെ നിലനിര്‍ത്താന്‍ കഴിഞ്ഞുള്ളു.

ഇത്തവണ കേരള നിയമസഭയില്‍ ആദ്യമായി BJP സ്ഥാനാര്‍ത്ഥി എത്തി. തിരുവനന്തപുരം നേമം മണ്ഡലത്തില്‍ നിന്നുമാണ് ഒ. രാജഗോപാല്‍ MLA ആയത്. ഇത്തവണ വിജയിച്ചതില്‍ എട്ടു വനിത MLA മാര്‍ ഉണ്ട്. അവര്‍ എല്ലാവരും തന്നെ LDF പ്രതിനിധികളുമാണ്. പ്രായത്തില്‍ മൂത്ത നിയമസഭ സാമാജികന്‍ വി.എസ്. അച്യുതാനന്ദന്‍. പ്രായം കുറഞ്ഞ അംഗം മുഹമ്മദ് മുഹ്‌സിന്‍. ഇരുവരും LDF കോട്ടയില്‍ നിന്നും ഉള്ളവരാണ്.


കേരള നിയമസഭയിലെ കക്ഷിനില
  • എല്‍.ഡി.എഫ്- 91

  • യു.ഡി.എഫ്- 41

  • മറ്റുള്ളവർ- 06

  • ബി.ജെ.പി- 1

  • സ്വതന്ത്രന്‍- 1 (പി.സി. ജോര്‍ജ്)


കേരള നിയമസഭയിലെ കക്ഷിനില
ഡയഗ്രാമിൽ

പതിനാലാം കേരള നിയമസഭയിലെ എം.എല്‍.എ-മാരുടെ പട്ടിക (വടക്ക് നിന്ന് തെക്കോട്ടുള്ള മണ്ഡലങ്ങളുടെ ക്രമത്തില്‍)

ജില്ലനിയമസഭാ മണ്ഡലംഎം.എൽ.എപാർട്ടിമുന്നണി
കാസർകോട്മഞ്ചേശ്വരംപി.ബി. അബ്ദുൾ റസാഖ്മുസ്ലീം ലീഗ്യു.ഡി.എഫ്
കാസർകോട്കാസർകോഡ്എൻ.എ. നെല്ലിക്കുന്ന്മുസ്ലീം ലീഗ്യു.ഡി.എഫ്
കാസർകോട്ഉദുമകെ. കുഞ്ഞിരാമൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കാസർകോട്കാഞ്ഞങ്ങാട്ഇ. ചന്ദ്രശേഖരൻസി.പി.ഐ.എൽ.ഡി.എഫ്
കാസർകോട്തൃക്കരിപ്പൂർഎം. രാജഗോപലൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർപയ്യന്നൂർസി. കർഷ്ണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർകല്യാശേരിടി.വി. രാജേഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർതളിപ്പറമ്പ്ജയിംസ് മാത്യുസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർഇരിക്കൂർകെ. സി. ജോസഫ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
കണ്ണൂർഅഴീക്കോട്കെ.എം. ഷാജിമുസ്ലീം ലീഗ്യു.ഡി.എഫ്
കണ്ണൂർകണ്ണൂർരാമചന്ദ്രൻ കടന്നപ്പള്ളികോൺഗ്രസ് (എസ്)എൽ.ഡി.എഫ്
കണ്ണൂർധർമ്മടംപിണറായി വിജയൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർതലശ്ശേരിഎ.എൻ. ഷംസീർസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർകൂത്തുപറമ്പ്കെ.കെ. ശൈലജ ടീച്ചർസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർമട്ടന്നൂർഇ.പി. ജയരാജൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കണ്ണൂർപേരാവൂർസണ്ണി ജോസഫ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
വയനാട്മാനന്തവാടിഒ.ആർ. കേളുസി.പി.ഐ. (എം)എൽ.ഡി.എഫ്
വയനാട്സുർത്താൻ ബത്തേരിഐ.സി. ബാലകൃഷ്ണൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
വയനാട്കൽപ്പറ്റസി.കെ. ശശീന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട്വടകരസി.കെ. നാണുജനതാദൾ- എസ്യു.ഡി.എഫ്
കോഴിക്കോട്കുറ്റ്യാടിപറക്കൽ അബ്ദുള്ളയു.ഡി.എഫ്
കോഴിക്കോട്നാദാപുരംഇ.കെ. വിജയൻസി.പി.ഐഎൽ.ഡി.എഫ്
കോഴിക്കോട്കൊയിലാണ്ടികെ. ദാസൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട്പേരാമ്പ്രടി.പി. രാമകൃഷ്ണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട്ബാലുശേരിപുരുഷൻ കടലുണ്ടിസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട്എലത്തൂർഎ.കെ. ശശീന്ദ്രൻഎൻ.സി.പിഎൽ.ഡി.എഫ്
കോഴിക്കോട്കോഴിക്കോട് നോർത്ത്എ. പ്രദീപ്കുമാർസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട്കോഴിക്കോട് സൗത്ത്എം.കെ. മുനീർമുസ്ലീം ലീഗ്യു.ഡി.എഫ്
കോഴിക്കോട്ബേപ്പൂർവി.കെ.സി. മമ്മദ് കോയസി.പി.ഐ. (എം)എൽ.ഡി.എഫ്
കോഴിക്കോട്കുന്നമംഗലംപി.ടി.എ. റഹീംസി.പി.എം (സ്വത.)എൽ.ഡി.എഫ്
കോഴിക്കോട്കൊടുവള്ളികാരാട്ട് റസാക്ക്സി.പി.എം (സ്വത.)എൽ.ഡി.എഫ്
കോഴിക്കോട്തിരുവമ്പാടിജോർജ്ജ് എം. തോമസ്സി.പി.ഐ. (എം)എൽ.ഡി.എഫ്
മലപ്പുറംകൊണ്ടോട്ടിടി.വി. ഇബ്രാഹിംമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംഏറനാട്പി.കെ. ബഷീർമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംനിലമ്പൂർപി.വി. അൻവർസി.പി.എം (സ്വത.)എൽ.ഡി.എഫ്
മലപ്പുറംവണ്ടൂർഎ.പി. അനിൽകുമാർകോൺഗ്രസ് (ഐ)യു.ഡി.എഫ്
മലപ്പുറംമഞ്ചേരിഎം. ഉമ്മർമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംപെരിന്തൽമണ്ണമഞ്ഞാളാംകുഴി അലിമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംമങ്കടടി.എ. അഹമ്മദ് കബീർമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംമലപ്പുറംപി. ഉബൈദുല്ലമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംവേങ്ങര------
മലപ്പുറംവള്ളിക്കുന്ന്അബ്ദുൽ ഹമീദ് മാസ്റ്റർമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംതിരൂരങ്ങാടിപി.കെ. അബ്ദുറബ്ബ്മുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംതാനൂർവി. അബ്ദുൽറഹ്മാൻസി.പി.എം (സ്വത.)എൽ.ഡി.എഫ്
മലപ്പുറംതാരൂർസി. മമ്മൂട്ടിമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംകോട്ടയ്ക്കൽസയ്യിദ് ആബിദ് ഹുസൈൻ തങ്ങൾമുസ്ലീം ലീഗ്യു.ഡി.എഫ്
മലപ്പുറംതവനൂർകെ.ടി. ജലീൽസി.പി.എം (സ്വത.)എൽ.ഡി.എഫ്
മലപ്പുറംപൊന്നാനിപി. ശ്രീരാമകൃഷ്ണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്തൃത്താലവി.ടി. ബൽറാംകോൺഗ്രസ് (ഐ)യു.ഡി.എഫ്
പാലക്കാട്പട്ടാമ്പിമുഹമ്മദ് മുഹ്സിൻസി.പി.ഐഎൽ.ഡി.എഫ്
പാലക്കാട്ഷൊർണൂർപി.കെ. ശശിസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്ഒറ്റപ്പാലംപി. ഉണ്ണിസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്കോങ്ങാട്കെ.വി. വിജയദാസ്സി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്മണ്ണാർക്കാട്എം. ഷംസുദ്ദീൻമുസ്ലീം ലീഗ്യു.ഡി.എഫ്
പാലക്കാട്മലമ്പുഴവി.എസ്. അച്യുതാനന്ദൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്പാലക്കാട്ഷാഫി പറമ്പിൽകോൺഗ്രസ് (ഐ)യു.ഡി.എഫ്
പാലക്കാട്തരൂർഎ.കെ. ബാലൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പാലക്കാട്ചിറ്റൂർകെ. കൃഷ്ണൻകുട്ടിജനതാദൾ- എസ്എൽ.ഡി.എഫ്
പാലക്കാട്നെന്മാറകെ. ബാബുസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർചേലക്കരയു.ആർ. പ്രദീപ്സി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർകുന്നംകുളംഎ.സി. മൊയ്ദീൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർഗുരുവായൂർകെ.വി. അബ്ദുൾ ഖാദർസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർമണലൂർമുരളി പെരുന്നെല്ലിസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർവടക്കാഞ്ചേരിഅനിൽ അക്കരകോൺഗ്രസ് (ഐ)യു.ഡി.എഫ്
തൃശൂർഒല്ലൂർകെ. രാജൻസി.പി.ഐഎൽ.ഡി.എഫ്
തൃശൂർതൃശ്ശൂർവി.എസ്. സുനിൽ കുമാർസി.പി.ഐഎൽ.ഡി.എഫ്
തൃശൂർനാട്ടികഗീത ഗോപിസി.പി.ഐഎൽ.ഡി.എഫ്
തൃശൂർകയ്പമംഗലംഇ.ടി. ടൈസൻ മാസ്റ്റർസി.പി.ഐഎൽ.ഡി.എഫ്
തൃശൂർഇരിങ്ങാലക്കുടകെ.യു. അരുണൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർപുതുക്കാട്സി. രവീന്ദ്രനാഥ്സി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർചാലക്കുടിബി.ഡി. ദേവസ്സിസി.പി.ഐ. (എം)എൽ.ഡി.എഫ്
തൃശൂർകൊടുങ്ങല്ലൂർവി.ആർ. സുനിൽ കുമാർസി.പി.ഐ. (എം)എൽ.ഡി.എഫ്
എറണാകുളംപെരുമ്പാവൂർഎൽദോസ് കുന്നപ്പിള്ളികോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംഅങ്കമാലിറോജി എം. ജോൺകോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംആലുവഅൻവർ സാദത്ത്കോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംകളമശേരിവി.കെ. ഇബ്രാഹിം കുഞ്ഞ്മുസ്ലീം ലീഗ്യു.ഡി.എഫ്
എറണാകുളംപറവൂർവി.ഡി. സതീശൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംവൈപ്പിൻഎസ്. ശർമ്മസി.പി.ഐ. (എം)എൽ.ഡി.എഫ്
എറണാകുളംകൊച്ചികെ. ജെ. മാക്സിസി.പി.ഐ. (എം)എൽ.ഡി.എഫ്
എറണാകുളംതൃപ്പൂണിത്തുറഎം. സ്വാരാജ്സി.പി.ഐ. (എം)എൽ.ഡി.എഫ്
എറണാകുളംഎറണാകുളംഹൈബി ഈഡൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംതൃക്കാക്കരപി.ടി. തോമസ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംകുന്നത്തുനാട്വി.പി. സജീന്ദ്രൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
എറണാകുളംപിറവംഅനൂപ് ജേക്കബ്കേരള കോൺഗ്രസ് (ജെ)യു.ഡി.എഫ്
എറണാകുളംമൂവാറ്റുപുഴഎൽദോ എബ്രഹാംസി.പി.ഐഎൽ.ഡി.എഫ്
എറണാകുളംകോതമംഗലംആന്റണി ജോൺസി.പി.ഐ. (എം)എൽ.ഡി.എഫ്
ഇടുക്കിദേവികുളംഎസ്. രാജേന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ഇടുക്കിഉടുമ്പൻചോലഎം.എം. മാണിസി.പി.ഐ. (എം)എൽ.ഡി.എഫ്
ഇടുക്കിതൊടുപുഴപി.ജെ ജോസഫ്കേരള കോൺഗ്രസ് (എം)
ഇടുക്കിഇടുക്കിറോഷി അഗസ്റ്റിൻകേരള കോൺഗ്രസ് (എം)
ഇടുക്കിപീരുമേട്ഇ.എസ്. ബിജിമോൾസി.പി.ഐഎൽ.ഡി.എഫ്
കോട്ടയംപാലാകെ.എം. മാണികേരള കോൺഗ്രസ് (എം)
കോട്ടയംകടുത്തുരുത്തിമോൻസ് ജോസഫ്കേരള കോൺഗ്രസ് (എം)
കോട്ടയംവൈക്കംസി.കെ. ആശസി.പി.ഐഎൽ.ഡി.എഫ്
കോട്ടയംഏറ്റുമാനൂർകെ. സുരേഷ് കുറുപ്പ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കോട്ടയംകോട്ടയംതിരുവഞ്ചൂർ രാധാകൃഷ്ണൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
കോട്ടയംപുതുപ്പള്ളിഉമ്മൻ ചാണ്ടികോൺഗ്രസ് (ഐ)യു.ഡി.എഫ്
കോട്ടയംചങ്ങനശ്ശേരിസി.എഫ്. തോമസ്കേരള കോൺഗ്രസ് (എം)
കോട്ടയംകാഞ്ഞിരപ്പള്ളിഎൻ. ജയരാജ്കേരള കോൺഗ്രസ് (എം)
കോട്ടയംപൂഞ്ഞാർപി.സി ജോർജ്ജ്സ്വതന്ത്രൻ
ആലപ്പുഴഅരൂർഎ.എം. ആരിഫ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ആലപ്പുഴചേർത്തലപി. തിലോത്തമൻസി.പി.ഐഎൽ.ഡി.എഫ്
ആലപ്പുഴആലപ്പുഴടി.എം. തോമസ് ഐസക്സി.പി.ഐ. (എം)എൽ.ഡി.എഫ്
ആലപ്പുഴഅമ്പലപ്പുഴജി. സുധാകരൻസി.പി.ഐ. (എം)എൽ.ഡി.എഫ്
ആലപ്പുഴകുട്ടനാട്തോമസ് ചാണ്ടിഎൻ.സി.പിഎൽ.ഡി.എഫ്
ആലപ്പുഴഹരിപ്പാട്രമേശ് ചെന്നിത്തലകോൺഗ്രസ് (ഐ)യു.ഡി.എഫ്
ആലപ്പുഴകായംകുളംഅഡ്വ. യു. പ്രതിഭാഹരിസി.പി.ഐ. (എം)എൽ.ഡി.എഫ്
ആലപ്പുഴമാവേലിക്കരആർ. രാജേഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
ആലപ്പുഴചെങ്ങന്നൂർഅഡ്വ. കെ.കെ. രാമചന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
പത്തനംതിട്ടതിരുവല്ലമാത്യു ടി. തോമസ്ജനതാദൾ- എസ്എൽ.ഡി.എഫ്
പത്തനംതിട്ടറാന്നിരാജു ഏബ്രഹാംസി.പി.ഐ. (എം)എൽ.ഡി.എഫ്
പത്തനംതിട്ടആറന്മുളവീണ ജോർജ്ജ്സി.പി.ഐ. (എം)എൽ.ഡി.എഫ്
പത്തനംതിട്ടകോന്നിഅടൂർ പ്രകാശ്കോൺഗ്രസ് (ഐ)യു.ഡി.എഫ്
പത്തനംതിട്ടഅടൂർചിറ്റയം ഗോപകുമാർസി.പി.ഐഎൽ.ഡി.എഫ്
കൊല്ലംകരുനാഗപ്പള്ളിആർ. രാമചന്ദ്രൻസി.പി.ഐഎൽ.ഡി.എഫ്
കൊല്ലംചവറഎൻ. വിജയൻ പിള്ളസി.എൻ.പി (ഇടത്)എൽ.ഡി.എഫ്
കൊല്ലംകുന്നത്തൂർകോവൂർ കുഞ്ഞുമോൻആർ.എസ്.പി (ലെനിൻ)എൽ.ഡി.എഫ്
കൊല്ലംകൊട്ടാരക്കരപി. അയിഷ പോറ്റിസി.പി.ഐ. (എം)എൽ.ഡി.എഫ്
കൊല്ലംപത്തനാപുരംകെ.ബി. ഗണേഷ് കുമാർകേരള കോൺഗ്രസ് (ജെ)എൽ.ഡി.എഫ്
കൊല്ലംപുനലൂർകെ. രാജുസി.പി.ഐഎൽ.ഡി.എഫ്
കൊല്ലംചടയമംഗലംമുല്ലക്കര രത്നാകരൻസി.പി.ഐഎൽ.ഡി.എഫ്
കൊല്ലംകുണ്ടറജെ. മേഴ്സിക്കുട്ടിയമ്മസി.പി.ഐ. (എം)എൽ.ഡി.എഫ്
കൊല്ലംകൊല്ലംഎം. മുകേഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കൊല്ലംഇരവിപുരംഎം. നൌഷാദ്സി.പി.ഐ. (എം)എൽ.ഡി.എഫ്
കൊല്ലംചാത്തന്നൂർജി.എസ്. ജയലാൽസി.പി.ഐഎൽ.ഡി.എഫ്
തിരുവനന്തപുരംവർക്കലവി. ജോയ്സി.പി.ഐ. (എം)എൽ.ഡി.എഫ്
തിരുവനന്തപുരംആറ്റിങ്ങൽബി. സത്യൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തിരുവനന്തപുരംചിറയിൻകീഴ്വി. ശശിസി.പി.ഐഎൽ.ഡി.എഫ്
തിരുവനന്തപുരംനെടുമങ്ങാട്സി. ദിവാകരൻസി.പി.ഐഎൽ.ഡി.എഫ്
തിരുവനന്തപുരംവാമനപുരംഡി.കെ. മുരളിസി.പി.ഐ. (എം)എൽ.ഡി.എഫ്
തിരുവനന്തപുരംകഴക്കൂട്ടംകടകംപള്ളി സുരേന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തിരുവനന്തപുരംവട്ടിയൂർക്കാവ്കെ. മുരളീധരൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
തിരുവനന്തപുരംതിരുവനന്തപുരംവി.എസ്. ശിവകുമാർകോൺഗ്രസ് (ഐ)യു.ഡി.എഫ്
തിരുവനന്തപുരംനേമംഒ. രാജഗോപാൽബി.ജെ.പിഎൻ.ഡി.എ
തിരുവനന്തപുരംഅരുവിക്കരകെ.എസ്. ശബരിനാഥൻകോൺഗ്രസ് (ഐ)യു.ഡി.എഫ്
തിരുവനന്തപുരംപാറശാലസി.കെ. ഹരീന്ദ്രൻസി.പി.ഐ. (എം)എൽ.ഡി.എഫ്
തിരുവനന്തപുരംകാട്ടാക്കടഐ.ബി. സതീഷ്സി.പി.ഐ. (എം)എൽ.ഡി.എഫ്
തിരുവനന്തപുരംകോവളംഎം. വിൻസന്റ്‌കോൺഗ്രസ് (ഐ)യു.ഡി.എഫ്
തിരുവനന്തപുരംനെയ്യാറ്റിൻകരകെ. അൻസലൻസി.പി.ഐ. (എം)എൽ.ഡി.എഫ്


ആലപ്പുഴ ജില്ലയുടെ പ്രാധാന്യം (importance of Alappuzha district)


അറബിക്കടലിനും, വേമ്പനാട്ടുകായലിനും ഇടയില്‍ ഇടനാടും, തീരപ്രദേശവും അടങ്ങുന്ന ഭൂവിഭാഗമാണ് ആലപ്പുഴ. 1957 ഓഗസ്റ്റ് 17 നായിരുന്നു കേരള സംസ്ഥാനത്ത് ആലപ്പുഴ ജില്ല രൂപം കൊണ്ടത്.


 ആലപ്പുഴ ജില്ലയെ സംബന്ധിച്ച ചില അറിവുകൾ
  • ആലപ്പുഴ ജില്ലയുടെ ആസ്ഥാനം ആലപ്പുഴ തന്നെയാണ്.

  • കൊല്ലം, കോട്ടയം ജില്ലകൾ വിഭജിച്ചാണ് ആലപ്പുഴ ജില്ല രൂപികരിച്ചത്

  • ആലപ്പുഴ പട്ടണം സ്ഥാപിച്ചത് ദിവാൻ രാജാകേശവദാസനാണ്.

  • കേരളത്തിലെ ഏറ്റവും ചെറിയ ജില്ലയാണ് ആലപ്പുഴ.

  • ജനസാന്ദ്രതയിൽ രണ്ടാം സ്ഥാനത്തുള്ള ജില്ലയാണ് ആലപ്പുഴ

  • കേരളത്തിലെ ആദ്യത്തെ താപവൈദ്യുത നിലയം ആപ്പുഴ ജില്ലയിലാണ്

  • ആലപ്പുഴ ജില്ലയിലെ താപ വൈദ്യുത നിയലം കായംകുളത്താണ് സ്ഥിതിചെയ്യുന്നത്.

  • കായംകുളം താപനിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനം നാഫ്തയാണ്.

  • ആലപ്പുഴ ‘’കിഴക്കിന്റെ വെന്നീസ്’’ എന്ന് അറിയപ്പെടുന്നു.

  • പുന്നപ്ര-വയലാർ സമരം (1946) നടന്നത് ആലപ്പുഴയിലാണ്.

  • പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപം ആലപ്പുഴ ജില്ലയിലാണ്.

  • കേരളത്തിലെ ആദ്യ കയർ ഗ്രാമമാണ് വയലാർ.

  • പുന്നടമക്കായലിലാണ് പ്രസിദ്ധമായ നെഹ്റുട്രോഫി വള്ളംകളി നടക്കുന്നത്.

  • പുന്നമടക്കായൽ വേമ്പനാട്ടുകായലിന്റെ ഭാഗമാണ്.

  • ജലോത്സവങ്ങളുടെ നാട് എന്ന പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പ്രദേശമാണ് ആലപ്പുഴ

  • കേരളത്തിലെ ഏറ്റവും വലിയ ചുമർചിത്രമായ ഗജേന്ദ്ര മോക്ഷം കൃഷ്ണപുരം കൊട്ടാരത്തിലാണുള്ളത്

  • കേരളത്തിലെ വനപ്രദേശം കുറവുള്ള ജില്ലയാണ് ആലപ്പുഴ.

  • കേരളത്തിലെ പക്ഷി ഗ്രാമമായ നൂറനാട് ആലപ്പുഴയിലാണ്.

  • തിരുവിതാംകൂറിലെ ആദ്യത്തെ തപാലാഫീസ് ആലപ്പുഴയിൽ 1857-ൽ സ്ഥാപിതമായി.

  • പമ്പയുടെ ദാനം എന്നറിയപ്പെടുന്ന കുട്ടനാട് ആലപ്പുഴ ജില്ലയിലാണ്.

  • കുട്ടനാട് സനുദ്രനിരപ്പിൽ നിന്നും താഴെയായി സ്ഥിതിചെയ്യുന്നു.

  • ചെമ്പകശ്ശേരി രാജ്യത്തിന്റെ ആസ്ഥാനമായിരുന്ന അമ്പലപ്പുഴ ആലപ്പുഴ ജില്ലയിലാണ്.

  • ആലപ്പുഴയുടെ സാംസ്ക്കാരിക തലസ്ഥാനമാണ് അമ്പലപ്പുഴ

  • പരമ്പരാഗത കയർവ്യവസായ കേന്ദ്രമാണ് ആലപ്പുഴ

  • കേരളത്തിൽ ഏറ്റവും കൂടുതൽ കയർ വ്യവസായം ഉള്ളത് ആലപ്പുഴ ജില്ലയിലാണ്.

  • കേരളത്തിലെ കയർ ബോർഡിന്റെ ആസ്ഥാനം ആലപ്പുഴയാണ്

  • വേമ്പനാട്ടു കായലിലെ മനേഹരമായ ദ്വീപാണ് പാതിരാമണൽ.

  • വാഹന രജിസ്ട്രേഷൻ നമ്പറായ KL-04 ആലപ്പുഴയെ പ്രതിനിധീകരിക്കുന്നു.

  • മണ്ണാറശാലക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്.

  • ദക്ഷിണ ഗുരുവായൂർ എന്നറിയപ്പെടുന്ന അമ്പലപ്പുഴ ക്ഷേത്രം ആലപ്പുഴ ജില്ലയിലാണ്.

  • കേരളത്തിലെ പശ്ചിമതീരത്തെ ആദ്യ ദീപസ്തംഭം (ലൈറ്റ് ഹൗസ്) ആലപ്പുഴയിലാണ്.

  • കേരളത്തിലെ ആദ്യത്തെ ആധുനിക ഫിലിം സ്റ്റുഡിയോയാണ് ഉദയാ സ്റ്റുഡിയോ. ഉദയാ സ്റ്റുഡിയോ ആലപ്പുഴയിലാണ് സ്ഥിതി ചെയ്യുന്നത്.

  • കേരളത്തിലെ ആദ്യത്തെ കയർ ഫാക്ടറിയായ ഡാറാസ്മെയിൽ ആൻസ് കോ 1859-ൽ ആലപ്പുഴയിൽ സ്ഥാപിച്ചത് ജെയിംസ് ഡറയാണ്.

Published. 28/09/2017
Thursday
Last edited. __/__/____

Wednesday 27 September 2017

നയതന്ത്രത്തിന്റെ പുത്തൻ മേച്ചിപ്പുറം (Diplomatic interaction)

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ ഡി-ലിറ്റ് സ്വീകരിച്ച ശേഷം ആ മഹാന്‍ ഇരട്ടച്ചങ്കന് വാക്ക് കൊടുത്തു, ഷാര്‍ജ ജയിലില്‍ കഴിയുന്ന മലയാളികളെ മോജിപ്പിക്കും എന്ന്. ഇനി അതിന്റെയും ക്രെഡിറ്റ് കേന്ദ്രം തങ്ങളുടെ നയതന്ത്രത്തിന്റെ വിജയകഥയാക്കുമോ ആവോ!!!

കൊല്ലം ജില്ലയുടെ പ്രാധാന്യം (importance of Kollam district)


 കൊല്ലം ജില്ലയെ സംബന്ധിച്ച ചില അറിവുകൾ
  • കൊല്ലം ജില്ലയുടെ വിസ്തീർണം 2,491 ച.കി.മീ.

  • ധാതുമണലിന് പ്രശസ്തമായ ചവറ കൊല്ലം ജില്ലയുടെ ഭാഗമാണ്

  • കേരളത്തിൽ ഏറ്റവും കൂടുതൽ എള്ള് ഉല്പാദിപ്പിക്കുന്നത് കൊല്ലം ജില്ലയിലാണ്.

  • ബ്രീട്ടിഷ്കാർക്കെതിരെ വേലുത്തമ്പിദളവ നടത്തിയ വിളമ്പര കുണ്ടറവിളമ്പരം എന്ന് അറിയപ്പെടുന്ന്. കുണ്ടറ കൊല്ലം ജില്ലയിലാണ്

  • ദേശിംഗനാട് എന്നും കൊല്ലം അറിയപ്പെട്ടിരുന്നു
  • പ്രാചീന കാലത്ത് തെന്‍വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലമാണ് കൊല്ലം

  • വേണാട് രാജവംശത്തിന്റെ തലസ്ഥാനമായിരുന്നു കൊല്ലം

  • വലിപ്പത്തിൽ രണ്ടാം സ്ഥാനത്തുള്ള കേരത്തിലെ കായലായ അഷ്ടമുടിക്കായൽ കൊല്ലത്താണ്.

  • അഷ്ടമുടിക്കായലിന്റെ തീരത്താണ് കൊല്ലം പട്ടണം സ്ഥിതി ചെയ്യുന്നത്

  • കേരളത്തിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയായ കല്ലട ഡാം കൊല്ലം ജില്ലയിലാണ്

  • കല്ലട ഡാം കല്ലടയാറിന് കുറുകെയാണ്.

  • കേരളത്തിലെ ഏറ്റവും വലിയ പ്രകൃതി ദത്ത ശുദ്ധജല തടാകമായ ശാസ്താംകോട്ട കായൽ കൊല്ലം ജില്ലയിലാണ്

  • ആര്യങ്കാവ് ചുരമാണ് കൊല്ലത്തെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്നത്

  • പുനലൂരിലെ പ്രശസ്തമായ തൂക്കുപാലം കല്ലടയാറിന് കുറുകെയാണ്.

  • കേരളത്തിലെ ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന പുനലൂർ കൊല്ലം ജില്ലയിലാണ്.

  • കശുമാവ് കൂടുതൽ ഉല്പാദിപ്പിക്കുന്നത് കണ്ണൂരാണെങ്കിലും, കശുവണ്ടി ഫാക്ടറിയുടെ കേന്ദ്രം കൊല്ലമാണ്.

  • മത്സ്യബന്ധനത്തിന് പ്രശസ്തമായ നീണ്ടകര കൊല്ലത്താണ്.

  • 1953-ൽ സ്ഥാപിതമായ ഇന്തോ-നോർവീജിയൻ ഫിഷറീസ് പ്രോജക്ട് നീണ്ടകരയിലാണ്.

  • പാലരുവി വെള്ളച്ചാട്ടം കൊല്ലം ജില്ലയുടെ ഭാഗമാണ്.

  • ഇന്ത്യയിലെ ആദ്യ ഇക്കോ ടൂറിസം പദ്ധതി കൊല്ലം ജില്ലയിലെ തെന്മലയിലാണ്

  • ഏഷ്യയിലെ ആദ്യ ബട്ടർഫ്ലൈപാർക്ക് തെന്മലയിലാണ്

  • ലോകത്തെ ഏറ്റവും നീളമുള്ള മുള കണ്ടെത്തിയ പട്ടാഴി കൊല്ലം ജില്ലയിലാണ്.

  • ഏറ്റവും കുറച്ച് കടൽ തീരമുള്ള കേരളത്തിലെ ജില്ലയാണ് കെല്ലം.

  • കൊല്ലം ജില്ലയിൽ 37 കി.മീ. ദൂരമാണ് കടൽത്തീരം ഉള്ളത്.

  • ഇളയിടത്ത് സ്വരൂപത്തിന്റെ തലസ്ഥാനം കൊല്ലത്തെ കൊട്ടാരക്കരയിലാണ്

  • കഥകളിയുടെ പ്രാചീന രൂപമായ രാമനാട്ടം വികസിച്ചത് കൊട്ടാരക്കരയിലാണ്.

  • പുനലൂർ പേപ്പർ മിൽസ്, കുണ്ടറ (ചീനക്കളി മണ്ണ്), പൊതു മേഖലാ വ്യവസായ സ്ഥാപനമായ കേരള സിറാമിക്സ് ലിമിറ്റഡ് എന്നിവ കൊല്ലത്താണ് സ്ഥിതിചെയ്യുന്നത്.

  • ഇന്ത്യയിലെ ആദ്യ പോലീസ് മ്യൂസിയം- സർദാർ വല്ലഭായ് പട്ടേൽ പോലീസ് മ്യൂസിയം സ്ഥിതിചെയ്യുന്നത് കൊല്ലത്താണ്.

  • ചുറ്റമ്പലം ഇല്ലാത്ത പരബ്രഹ്മ ക്ഷേത്രമായ ഓച്ചിറ ക്ഷേത്രം കൊല്ലത്താണ്


Published. 26/09/2017
Wednesday
Last edited. __/__/____