Tuesday 16 May 2017

എന്താണ് ബിറ്റ്കോയിൻ?

Image result for computer hackerഇന്ന് പത്രമാ മാധ്യമങ്ങൾ ചർച്ച ചെയ്യുന്ന വിഷയമാണ് "വാനാക്രൈ" വിഭാഗത്തിൽപ്പെട്ട റാൻസംവെയറിൻെറ ആക്രമണം. ഭൂലോകത്തിന് കാലഘട്ടത്തിന് അനുസരിച്ച് മാറ്റം വരുമ്പോൾ സമൂഹത്തിൽ ഇത്തരത്തിൽ അരാജകത്വം ഉണ്ടാവും എന്നത് നഗ്നമായ സത്യമാണ്. എല്ലാവരും മനപ്പൂർവ്വം വെള്ളം തൊടാതെ വിഴുങ്ങുന്ന യാഥാർത്ഥ്യവും. എല്ലാ മേഖലയും ഡിജിറ്റൽ വൽക്കരണം നടന്നത് മുതലാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടായിത്തുടങ്ങിയത്. ഇലക്ട്രോണിക്ക് വോട്ടിങ് മെഷ്യനിൽ നിന്ന് പേപ്പർ ബാലറ്റിലേക്കും, ഈ-മെയിലിൽ നിന്ന് ഇല്ലൻറിലേക്കും, സ്മാർട്ട് ഫോണിൽ നിന്ന് ട്രംകോളിലേയ്ക്കും, ഓൺലൈൻ ബുക്കിങിൽ നിന്ന് ക്യൂവിലേയ്ക്കും മാറാൻ സമയമായിരിക്കുന്നു എന്ന് പറയാതെ വൈയ്യ.

Image result for computer hackerഡിജിറ്റലൈസേഷൻെറ ഏറ്റവും വൈരൂപമായ മുഖമാണ് "റാൻസംവെയറിൻെറ" ആക്രമണത്തിലൂടെ നാം കണ്ടത്. സാങ്കേതികതയുടെ രാജാക്കന്മാരായ വൻരാജ്യങ്ങളെ പോലും വരച്ച വരയിൽ നിർത്താൻ ഹാക്കന്മാർക്ക് കഴിഞ്ഞു. സൈബർ സുരക്ഷാ കമ്പനിയായ കാസ്പിറസ്കിയുടെ പഠന റിപ്പോർട്ടുകൾ പറയുന്നത് സൈബർ ആക്രമണത്തിൽ ഏറ്റവും അധികം നാഷ നഷ്ടം റഷ്യയ്ക്ക് ആണെന്നാണ്. പിന്നിൽ ചൈനയും രണ്ടാംസ്ഥാനക്കാരായി ഉണ്ട്. ചോർത്തിയ വിവരങ്ങൾ തിരികെ നൽകാൻ മോജന ദ്രവ്യമായി അക്രമികൾ ആവശ്യപ്പെടുന്നത് "ബിറ്റ്കോയിൻ" ആണെന്നതും ശ്രദ്ധേയമാണ്.

എന്താണ് ബിറ്റ്കോയിൻ

Image result for bitcoinപ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ (Bitcoin). ഇത് ലോഹ നിർമ്മിതമായ നാണയമോ കടലാസ് നോട്ടോ അല്ല. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ അല്ലെങ്കിൽ സോഫ്റ്റ്‌വെയർ കോഡാണ്. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാൽ ഇവയെ 'ക്രിപ്റ്റോ കറൻസി' എന്നും വിളിക്കാറുണ്ട്.

ഇടനിലക്കാരോ വിവിധ രാജ്യങ്ങളിലെ കേന്ദ്രബാങ്കുകളോ സർക്കാരുകളോ നിയന്ത്രിക്കാനില്ലാത്ത സ്വതന്ത്ര നാണയം എന്ന ആശയമാണ് ബിറ്റ്കോയിനിലൂടെ യാഥാർത്ഥ്യമായത്. ആഗോള സാമ്പത്തിക, ബാങ്കിങ് തകർച്ചയുടെ നിരാശയിൽ നിന്നാണ് ഡിജിറ്റൽ കറൻസി എന്ന ആശയം രൂപംകൊള്ളുന്നത്. 2008- സതോഷി നകമോട്ടോ ആണ് ബിറ്റ്കോയിൻ അവതരിപ്പിച്ചത്. 'സതോഷി നകമോട്ടോ' എന്നത് ഒരു വ്യക്തിയോ ഒരു സംഘം ഐ.ടി. വിദഗ്ദർ സ്വയം വിശേഷിപ്പിക്കുന്ന പേരോ ആയിരിക്കാമെന്ന് അഭ്യൂഹങ്ങളുണ്ട്. 2016 മേയിൽ ഓസ്ട്രേലിയയിലെ ഐ.ടി. വിദഗ്ദനും വ്യവസായിയുമായ ക്രെയ്ഗ് റൈറ്റ് ബിറ്റ്കോയിന്റെ ഉടമസ്ഥാവകാശ വാദവുമായി രംഗത്തെത്തിയിരുന്നു.
ക്രിപ്റ്റോ കറൻസി

Image result for bitcoinക്രിപ്‌റ്റോകറൻസി എന്നാൽ ഗോപ്യഭാഷാ സാങ്കേതികവിദ്യയായ ക്രിപ്‌റ്റോഗ്രാഫിയിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഭൗതികരൂപമില്ലാത്ത നാണയ സമ്പ്രദായമാണ്. ഇടപാടുകൾ ശരിയാണോ എന്ന് പരിശോധിക്കാനും ഉറപ്പു വരുത്താനും ക്രിപ്‌റ്റോഗ്രാഫിക് സങ്കേതങ്ങൾ ഉപയോഗിക്കുകയും ഇതിലൂടെത്തന്നെ പുതിയ നാണയങ്ങൾ സൃഷ്ടിക്കുകയുമാണ് ഈ നാണയ വ്യവസ്ഥയുടെ അടിസ്ഥാനം.

ബിറ്റ്കോയിെൻറ നേട്ടം

Image result for bitcoinബിറ്റ്കോയിന്റെ ഉപജ്ഞാതാക്കൾ 2.10 കോടി ബിറ്റ്കോയിനുകളാണ് സൃഷ്ടിച്ചത്. ഇവ ഇരുപത് വർഷം കൊണ്ടു പൂർണ്ണമായും ലഭ്യമാക്കുകയും പിന്നീട് പുതിയവ കിട്ടുകയുമില്ലെന്ന് അവർ പറഞ്ഞിരുന്നു. നിലവിലുള്ള ബിറ്റ്കോയിനുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾ മാത്രമേ പിന്നീട് നടക്കുകയുള്ളൂ. സാധാരണ കറൻസികളുടെ മൂല്യം എപ്പോൾ വേണമെങ്കിലും ഇടിയാൻ സാധ്യതയുള്ളപ്പോൾ ബിറ്റ്കോയിന് ആ ഭീഷണിയില്ല. കാരണം അവയുടെ എണ്ണം കൂടുന്നില്ല. സാധാരണ കറൻസി എത്ര വേണമെങ്കിലും അച്ചടിച്ചിറക്കി മൂല്യം കുറയ്ക്കുവാൻ കേന്ദ്രബാങ്കുകൾക്കു സാധിക്കും.

പ്രചാരം

Image result for bitcoinഅതിവേഗം പ്രചാരത്തിലായ ബിറ്റ്കോയിൻ 2013-ൽ ഉയർന്ന മൂല്യമുള്ള കറൻസിയായി തീർന്നു. ആക്കാലത്ത് ഒരു ബിറ്റ്കോയിന് 1000 ഡോളറിലേറെ മൂല്യമുണ്ടായിരുന്നു. ബിറ്റ്കോയിൻ എക്സ്ചേഞ്ചുകളിലൂടെയാണ് ഇവയുടെ വിപണനം നടത്തിയിരുന്നത്
പ്രതിസന്ധി

Image result for bitcoinഓൺലൈൻ സാമ്പത്തിക തട്ടിപ്പിനും ലഹരി വിൽപ്പന, ഭീകരവാദ പ്രവർത്തനങ്ങൾ എന്നിവയ്ക്കു ബിറ്റ്കോയിൻ സഹായകമാകും എന്ന ആശങ്കയാൽ എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകൾ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും ബിറ്റ്കോയിനെ പിന്തുണച്ചിരുന്നില്ല. കേന്ദ്രബാങ്കുകളുടെ എതിർപ്പിനെ തുടർന്ന് ബിറ്റ്കോയിന്റെ വളർച്ചയ്ക്കു വേഗം കുറഞ്ഞ. മൂല്യം 1000 ഡോളറിൽ നിന്ന് പകുതിയായി കുറഞ്ഞു. 08/03/2017 അനുസരിച്ച് ഒരു ബിറ്റ് കോയിൻ 1212 യു.എസ്. ഡോളറിന് തുല്യമാണ്.



ചുരുക്കത്തിൽ, അക്രമികളെ തിരിച്ചറിയാത്തതിനാൽ, അദൃശ്യതയിൽ നിന്ന് പടനയിക്കാൻ കഴിയുന്നത് അവർക്ക് ഒരു വിജയമാണ്. ഇത്തരം പ്രവർത്തനങ്ങളെ ചെറുക്കാനുള്ള ഒരെ ഒരു വഴി പുതിയ ഇന്നവേഷൻസ് നിയമം മൂലം നിരോധിക്കുക എന്നതാണ്. മണ്ടത്തരമായി തോനുന്ന ചിന്താഗതി ആണെങ്കിലും, ഒന്ന് ചിന്തിച്ചാൽ മനസ്സിലാവും. ഇന്ന് വരെയുള്ള പുതിയ കണ്ടെത്തലുകൾ എല്ലാം മാനവരാശിയുടെ ഉന്മൂലനത്തിന് വേണ്ടി ഒരുങ്ങിയിരിക്കുകയാണ്.

Saturday 6 May 2017

World Trade Organization

The World Trade Organization (WTO) is an intergovernmental organization that regulates international trade. The WTO officially commenced on 1 January 1995 under the Marrakesh Agreement, signed by 123 nations on 15 April 1994, replacing the General Agreement on Tariffs and Trade (GATT), which commenced in 1948. The WTO deals with regulation of trade between participating countries by providing a framework for negotiating trade agreements and a dispute resolution process aimed at enforcing participants' adherence to WTO agreements, which are signed by representatives of member governments and ratified by their parliaments. Most of the issues that the WTO focuses on derive from previous trade negotiations, especially from the Uruguay Round (1986–1994).
The WTO is attempting to complete negotiations on the Doha Development Round, which was launched in 2001 with an explicit focus on developing countries. As of June 2012, the future of the Doha Round remained uncertain: the work programme lists 21 subjects in which the original deadline of 1 January 2005 was missed, and the round is still incomplete. The conflict between free trade on industrial goods and services but retention of protectionism on farm subsidies to domestic agricultural sector (requested by developed countries) and the substantiation of fair trade on agricultural products (requested by developing countries) remain the major obstacles. This impasse has made it impossible to launch new WTO negotiations beyond the Doha Development Round. As a result, there have been an increasing number of bilateral free trade agreements between governments. As of July 2012, there were various negotiation groups in the WTO system for the current agricultural trade negotiation which is in the condition of stalemate.
The WTO's current Director-General is Roberto Azevedo, who leads a staff of over 600 people in Geneva, Switzerland. A trade facilitation agreement, part of the Bali Package of decisions, was agreed by all members on 7 December 2013, the first comprehensive agreement in the organization's history.

About WTO
  • The World Trade Organization came into being in 1995.
  • WTO is the successor to the General Agreement on Tariffs and Trade (GATT) established in the wake of the Second World War.
  • So while the WTO is still young, the multilateral trading system that was originally set up under GATT is well over 50 years old
    • Total trade in 2000 was 22-times the level of 1950.
    • GATT and the WTO have helped to create a strong and prosperous trading system contributing to unprecedented growth.
  • The system was developed through a series of trade negotiations, or rounds, held under GATT.
  • The last round — the 1986-94 Uruguay Round led to the WTO’s creation.
  • In 2000, new talks started on agriculture and services. These have now been incorporated into a broader agenda launched at the 4th WTO Ministerial Conference in Doha, Qatar
  • The work programme, the Doha Development Agenda (DDA), adds negotiations and other work on non-agricultural tariffs, trade and environment
Principles of WTO
  • Non-discrimination. It has two major components: the most favoured nation (MFN) rule, and the national treatment policy.
  • Desire to limit the scope of free-riding that may arise because of the MFN rule, and a desire to obtain better access to foreign markets.
  • The tariff commitments made by WTO members in a multilateral trade negotiation and on accession are binding, they can be changed only after negotiating with trading partner.
  • The WTO members are required to publish their trade regulations, to maintain institutions allowing for the review of administrative decisions affecting trade
  • In specific circumstances, governments are able to restrict trade. 

Tenth Ministerial Conference, Nairobi
  • India has been a WTO member since 1 January 1995 and a member of GATT since 8 July 1948.
  • All the decisions at WTO are taken through concensus so every country including India has good say in WTO's decision making.
  • Tenth Ministerial Conference of the World Trade Organization, held in Nairobi, Kenya
  • It comprises six Ministerial Decisions on agriculture, cotton and issues related to least-developed countries (LDCs).
  • The Ministerial Decision relating to Cotton does not prohibit subsidies to the cotton sector and India can continue to provide domestic support to cotton, as per the existing WTO rules and commitments.
  • The Ministerial Decision relating to export competition stipulates that export subsidies to the cotton sector will be eliminated by developed countries immediately and by developing countries with effect from 1 January 2017.
  • Presently export subsidies can be provided by only a few members, mainly developed countries, who had been giving such subsidies and had scheduled the same following the Uruguay Round of trade negotiations.
  • WTO Members decided to engage constructively to negotiate and make all concerted efforts to agree and adopt a permanent solution on the issue of public stockholding for food security purposes.
  • India negotiated a Ministerial Decision which recognizes that developing countries will have the right to have recourse to an agricultural Special Saf

Monday 1 May 2017

"ഇന്ന് ഞാന്‍ നാളെ നീ"

കുറെ നാളുകളായി ഞാന്‍ നവമാധ്യമങ്ങളില്‍ നിന്നും വിട്ടു നില്‍ക്കുന്നു. അതിന് കാരണം എന്റെ ആറ്റിറ്റ്യൂഡാണ്. എന്താണെന്നു വെച്ചാല്‍, സമൂഹത്തിലെ അനാജാരത്തെ എതിര്‍ക്കുന്നത് ചിലപ്പോള്‍ ആരെയെങ്കിലും വേദനിപ്പിച്ചാല്‍, അത് അവരുടെ മനസ്സില്‍ 'ഞാന്‍ തീവ്രവാദിയാവുന്നതിന്' കാരണമാവും. എനിക്ക് രാഷ്ട്രീയമായ കാഴ്ചപ്പാടില്ല. എന്നിരുന്നാലും കോളേജ് വിദ്യാഭ്യാസ കാലത്ത് കമ്മ്യൂണിസത്തില്‍ ആക്രഷ്ടനായിരുന്നു. SFI യെ പ്രതിനിധികരിച്ച് കോളേജ് മാഗസ്സിനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്, പലതവണ. ഇന്ന് എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ "അംബേദ്ക്കറിസത്തിലും" ആത്മീയ ജീവിതത്തില്‍ "ഇസ്ലാമിലും" വിശ്വസിക്കുന്നു, സാമൂഹ്യ പ്രവര്‍ത്തനത്തില്‍ "ബഹുജന്‍ സമാജ് പാര്‍ട്ടി" എന്ന മഹാപ്രസ്ഥാനത്തിനോടാണ് എന്റെ കൂറ്.

ഒരു ആമുഖമായി പറഞ്ഞു എന്ന് മാത്രം.......ഇനി കാര്യത്തിലെയ്ക്ക് വരാം, നീണ്ട ഇടവേളയ്ക്ക് ശേഷം facebook, twitter, whatsapp, blog എന്നിവയില്‍ വന്നത് ചിലത് പറയനാണ്. സത്യം മാത്രം കേള്‍ക്കില്ല എന്ന് സ്വയം താല്പര്യപ്പെടുന്ന വ്യക്തികള്‍ ഇനി വായിക്കരുതെന്ന് മാത്രം പറഞ്ഞ് തുടങ്ങുന്നു.

ഒരു കാലത്ത് പെണ്‍കുട്ടികള്‍ പിറക്കുന്നത് അപമാനത്തിന്റെ ലക്ഷണമായി കണ്ടിരുന്നു "മുസ്ലീം സമൂഹം". എന്നാല്‍ പ്രവാജകനിലൂടെ (നബി [സ] യുടെ) സര്‍വ്വശക്തനായ പടച്ചവന്‍ മുസ്ലീം സമൂഹത്തെ ഒരു കാര്യം അറിയിച്ചു. "മൂന്ന് പെണ്‍മക്കളെ പെറ്റ്-വളര്‍ത്തി നല്ല രീതിയില്‍ വിവാഹം നടത്തി അയക്കുന്ന മതാപിതാക്കള്‍ക്ക് സ്വര്‍ഗ്ഗം നല്‍കും". പിറക്കാന്‍ അനുവാദം ഇല്ലാത്ത ജന്മങ്ങള്‍ക്ക് ഇസ്ലാം ജനിക്കാന്‍ അവകാശം നല്‍കി. ഇതിനെ ചരിത്രം എന്ന് വിളിക്കുന്നവരോട് പറയാനുള്ളത്. ഭാരതത്തിലും ഇത്തരം ചിന്താഗതി ഉണ്ടായിരുന്നു അതിനെതിരെയാണ് ഭ്രുണഹത്യ നിരോദധന നിയമവും, ലിങ്ക നിര്‍ണയം തടയലും നിയമം മൂലം നിരോധിച്ചത്.

ആദ്യകാലത്തെ കാമക്കണ്ണുകളുടെ പ്രണയം, പ്രായം തികഞ്ഞ കൗമാരത്തോടും, യുവത്വത്തിനോടും ആയിരുന്നു. എന്നാല്‍ ഇന്ന് ശിശുക്കള്‍ മുതല്‍ ആപാലം വൃദ്ദജനങ്ങള്‍ ഇരയാവുന്നു. ഇരകളെ മലീമസ അക്ഷികളാല്‍ ദര്‍ശ്ശിക്കുന്ന സമൂഹവും, കാപാലികരെ സംരക്ഷിക്കുന്ന ജനാധിപത്യ പാര്‍ട്ടികളുമാണ് നമ്മുടെ, ഭാരതിയരുടെ ശാപം. ഇരകള്‍ അവരുടെ തെറ്റുകൊണ്ടല്ല ഇരയായതെന്ന് മനസ്സിലാക്കാന്‍ ആരും തയ്യാറാവുന്നില്ല. ചിലര്‍ നാക്കുകൊണ്ട് വ്യപിജരിക്കുമ്പോള്‍ അറിയുന്നില്ല, "എനിക്കും പെങ്ങളുണ്ട്, മകളുണ്ട്" എന്ന്.

ഇന്ന് പെണ്‍കുട്ടികള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ കൂടുകയാണ്. അതിന് ആരാണ് കാരണക്കാര്‍?

ഞാനും നിങ്ങളും അടങ്ങുന്ന സമൂഹമല്ലെ?

ഒന്ന് ചിന്തിച്ച് നോക്കു നമ്മുടെ നിശബ്ദം ഇതിന് കാരണമായിട്ടില്ലെ?

എനിക്കറിയുന്ന ഒരു സംഭവം വ്യക്തമാക്കാം. അതിന് മുമ്പേ നിയമപരമായ ഒരു അറിയിപ്പും പറയാം, "(കമന്റ് ബോക്‌സില്‍ മലിനമായ കമന്റിടുന്നവരോട്.) അമ്മ പെങ്ങന്മാരില്ലാത്ത വ്യക്തികള്‍ മാത്രം നാക്കുകൊണ്ട് വ്യപിജരിക്കട്ടെ."

ഞാന്‍ കഴിഞ്ഞ 7 വര്‍ഷമായി തലയ്ക്കും ഭാഗത്ത് ഇന്ത്യന്‍ ഭരണഘടന എന്ന മഹാപുസ്തകം സൂക്ഷിക്കുന്നു. അതിലെ എല്ലാ ആര്‍ട്ടിക്കിളുകളും പഠിക്കാന്‍ നിര്‍ബന്ധിതമായത് പരീക്ഷ എന്ന മഹാ "ദന്ദ്വം" കാരണമാണ്. "സന്‍സദ് ഭവനില്‍" നിന്നും നിയമമായി പരിണമിക്കുന്ന ബില്ലുകളെപറ്റി പഠിക്കാനും ഞാനടങ്ങുന്ന ചില വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധിതരാവുന്നു. ഇതിന് കാരണം പഠിക്കുന്ന വിഷയം ഇത്തരം കലാപരിപാടിയുമായി ബന്ധപ്പെട്ടതിനാലാണ്. IPC, CrPC, Indian Evidence Act തുടങ്ങി ചില തന്ത്രപ്രധാന മേഖലയിലും അത്യാവശ്യം നൈപുണ്യം ഉണ്ട്. ഇത്തിരിക്കൂടെ വിഷാലമായി പറഞ്ഞാല്‍ "തെറ്റ് കണ്ടാല്‍ പ്രതികരിക്കണം, സമൂഹത്തെ നേര്‍വഴിക്ക് നയിക്കേണ്ടവരാണ് ജനാധിപത്യത്തിന്റെ നാലാം തുണ്."

എനിക്ക് വ്യക്തമായി അറിയാം 'POCSO' (The Protection of Children From Sexual Offences Act, 2012.) നിയമത്തെപ്പറ്റി, അതിന്റെ പരിണിത ഫലം എത്ര കടിനമാണെന്നും വ്യക്തമായി അറിയാം. Child sexual abuse laws in India എന്ന നിലയില്‍ POCSO വളരെ അപകടകാരിയാണ്. ഇന്ത്യന്‍ ഭരണഘടനയിലെ 15-ാം ആര്‍ട്ടിക്കിളിലെ 3-ാം വകുപ്പാണ് POCSO നിയമത്തിന് മുലകാരണക്കാരന്‍. 2012 ല്‍ നിലവില്‍ വന്ന നിയമത്തിലൂടെ ഏതൊരു പ്രായപൂര്‍ത്തി ആവത്തെ കുട്ടിയെയും നിയമം സംരക്ഷിക്കുന്നു. ഒരു നോട്ടം മുതല്‍, ലൈഗീക അതിക്രമം വരെ നിയമത്തിന്റെ പരിധിയില്‍ വരുന്നു.

എത്ര വലിയ ആക്ടിവിസ്റ്റാണെലും നമുക്ക് പ്രതികരണ ശേഷി നഷ്ടമാവും. ഇത്തിരിക്കുടെ മൃദുവായി പറഞ്ഞാല്‍ 'ആരാന്റെ അമ്മയ്ക്ക് ഭ്രാന്ത് വരുന്നതും, സ്വന്തം മാതൃത്വത്തിന് വരുന്നതും തമ്മിലുള്ള അന്തരം.' എത്ര നിയമ ഞ്ജാനിയാണെങ്കിലും പ്രതികരണ ശേഷി നഷ്ടമാവും. പകരം ഗാന്ധിയന്‍ മാര്‍ഗ്ഗം സ്വീകരിച്ച് നിശബ്ദരായി അപേക്ഷിക്കും. എത്ര തലയില്‍ കയറി ഇറങ്ങിയാലും സ്വന്തം മകളുടെ/പെങ്ങളുടെ ഭാവി ഓര്‍ത്ത് നിശബ്ദരായി തുടരും.

എനിക്കറിയുന്ന ഒരു പെണ്‍കുട്ടി (പേരും മറ്റ് വിവരങ്ങളും ചര്‍ച്ച ചെയ്യുന്നത് വലിയ ശിക്ഷകള്‍ക്ക് കാരണമാവുന്നതിനാല്‍ അത് വ്യക്തമാക്കുന്നില്ല.) പെണ്‍കുട്ടി എന്ന് പറഞ്ഞാല്‍ ഒരു 17 വയസ്സ് പ്രായമുള്ള കുട്ടി. അവളുടെ അച്ഛന്‍ കിടപ്പിലാണ്. അവള്‍ വീട്ടിലെ സാഹജര്യം അറിഞ്ഞ് മതപരമായ മാമൂലുകളില്‍ വിശ്വസിച്ച് ജീവിക്കുന്നു. ഒരു ദിവസം അയല്‍ വാസിയായ കാമദേവന്‍ ഒരു 65,70 വയസ്സ് പ്രായം വരും അവളെ ഉടുതുണി അഴിച്ച് പിറന്ന പടി നിന്ന് ചില ആഗ്യങ്ങള്‍ കാട്ടുന്നു. ഇത് കണ്ട ഉടന്‍ അവള്‍ മാനസ്സികമായി തകര്‍ന്ന് വീട്ടില്‍ അഭയം തേടുന്നു.

ആരുമായും യാതൊരു സമ്പര്‍ക്കവുമില്ല. പെട്ടന്ന് ജീവിതത്തിന്റെ താളം തെറ്റുമ്പോള്‍ മാതാപിതാക്കളും, സഹോദരങ്ങളും കാര്യം അന്വഷിക്കുക സോഭാവികമാണ്. ഒടുക്കാം ആരും പ്രശ്‌നങ്ങള്‍ക്ക് പോവില്ല എന്ന വിശ്വാസത്തില്‍ കാര്യങ്ങള്‍ തുറന്ന് പറയുന്നു. മുത്തശ്ശന്റെ പ്രായമുള്ള വ്യക്തിയില്‍ നിന്ന് തനിക്ക് ഇത്തരം അനുഭവങ്ങള്‍ പലതരത്തില്‍ ഉണ്ടാവുന്നു എന്ന് തകര്‍ന്ന മനസ്സോടെ പെങ്ങള്‍/മകള്‍ പറയുന്നത് കേള്‍ക്കേണ്ടി വരുന്ന കുടുംബം. കാര്യങ്ങളുടെ ഗൗരവം വൃദ്ധനായ വ്യക്തിയോടും, ഭാര്യയോടും പറഞ്ഞ് മനസ്സിലാക്കുമ്പോള്‍ അതിനെ നിസാര വത്കരിക്കുന്ന വാര്‍ദ്ദിക്യം.

എത്ര പറഞ്ഞിട്ടും മനസ്സിലാക്കാതെ ഒടുക്കാം ആ പെണ്‍കുട്ടിയെപ്പറ്റി അനാവശ്യം പറഞ്ഞ് നടന്ന 65 കാരന്‍. അയാള്‍ സ്വയം കുഴിയില്‍ ചെന്ന് ചാടുകയാണെന്ന് പറഞ്ഞാല്‍ ആര്‍ക്കെങ്കിലും എതിര്‍ക്കാന്‍ കഴിയുമോ?

65 കാരന്‍ 17 കാരിയെ തന്റെ വാക്കുകള്‍ കൊണ്ട് ലൈഗീക ചൂഷണത്തിന് ഇരയാക്കിയപ്പോള്‍ സമൂഹത്തില്‍ പ്രതികരണ ശേഷിയുള്ള ഒരു വ്യക്തി ഉണ്ടായി (അത് ആര് ആയാലും അദ്ദേഹത്തെ അഭിനന്ദിക്കുന്നു.). എന്നാല്‍ ജയില്‍ വാസത്തിന് പോയ മാന്യ ദേഹത്തെ പുറത്തിറക്കിയത് പാവപ്പെട്ടവന്റെ പാര്‍ട്ടിയിലെ വിപ്ലവകാരികളാണെന്ന് അറിഞ്ഞപ്പോള്‍ അഭിമാനം തോനുന്നു സഖാക്കളെ. സ്വാര്‍ത്ഥ താല്പര്യം മുന്‍ നിര്‍ത്തി അവസരം വിനിയോഗിക്കാന്‍ നിങ്ങള്‍ കാണിക്കുന്ന ഈ വ്യഗ്രതയെ ഓര്‍ത്തിട്ടല്ല. മറിച്ച് നിങ്ങള്‍ പാര്‍ട്ടിക്ക് പോസ്റ്റര്‍ ഒട്ടിക്കാന്‍ അണികളെ കൂട്ടുന്ന രീതി ചിന്തിച്ചിട്ട്. പിന്നെ നിങ്ങള്‍ക്കുള്ള മക്കളും/പെങ്ങന്മാരും വളര്‍ന്ന് വരുന്നത് ഇത്തരക്കാര്‍ക്ക് ഇടയിലാണെന്ന് ചിന്തിച്ചിട്ട്.

ഭാരതത്തിലെ എല്ലാവരും ഒരമ്മ പെറ്റമക്കളാണ്, എനിക്കും പെങ്ങളുണ്ട് നിനക്കും പെങ്ങളുണ്ട്. സ്വന്തം രക്തബന്ധുക്കള്‍ക്ക് പോലും രക്തം നല്‍കാത്തവര്‍ക്ക് എങ്ങനെ ഭരതത്തിന്റെ സ്പന്ദനം അറിയാന്‍ കഴിയും. സഹോദരനെ സ്‌നേഹിക്കാത്തവന്‍ എങ്ങനെ സമുദായത്തെ ഉത്തരിക്കും. 'ഇന്ന് ഞാന്‍ നാളെ നീ'..........ഈ വജനം എന്നും ഓര്‍ത്തിരിക്കണം. 2 വയസ്സുകാരി പീഢനത്തിനിരയാവുന്നത് ആ കൂട്ടിടെ തെറ്റായി ആരെങ്കിലും കരുതുന്നു എങ്കില്‍, ആ ചിന്ത തെറ്റാണ്. തെറ്റ് ചെയ്തവര്‍ ശിക്ഷ അനുഭവിക്കണം. ഭാവിയല്ല ഭുതമാണ് പ്രധാനം എന്ന് പറഞ്ഞത് റൂസോയാണ്.