Tuesday, 31 January 2017

കണ്ണടച്ച് ഇരുട്ടാക്കുന്നവർ

NB:- മുഴുവന്‍ വായിക്കാന്‍ കഴിയുന്നവരെ ഇത് വായിക്കാന്‍ മെനക്കെടാവു കാരണം, അല്ലെല്‍ നിങ്ങള്‍ക്ക് കാര്യങ്ങള്‍ വ്യക്തമാവില്ല.

2014 മെയ് 27 മുതല്‍ രാജ്യം ഭരിക്കുന്ന ഗവണ്‍മെന്റ് (അല്ല അവരെ നിയന്ത്രിക്കുന്ന പാര്‍ട്ടി) പുതിയ പുതിയ സത്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. നാം ഇതുവരെ സത്യമായി കരുതിയിരുന്നതും, പഠിച്ചതുമായ എല്ലാ കാര്യങ്ങളും പൊളിയാണ് എന്ന് സമര്‍ത്തിക്കാനും ചരിത്രത്തിന്റെ ഭാരമാവാനും ശ്രമിക്കുകയാണ് ഇവര്‍. ഭരണത്തിലേറി ആദ്യനാളുകളില്‍ ഗാന്ധിസം തങ്ങളുടെ അടിസ്ഥാന പ്രമാണമാണെന്ന് വരെ പ്രസ്ഥാവനയിറക്കി. ഇതിനു പുറമേ ഗാന്ധിയാന്‍ ആശയങ്ങളെ മലീമസമാക്കും വിധത്തില്‍ പ്രവര്‍ത്തനങ്ങളും കാഴ്ചവെച്ചതും എല്ലാവര്‍ക്കും അറിയാം. രാഷ്ട്രപിതാവെന്ന നിലയ്ക്ക് മഹാത്മ ഗാന്ധി ആരുടെയും സ്വകാര്യ സ്വത്ത് അല്ല. രാജ്യത്തെ ജനങ്ങളുടെ പൊതു സ്വത്താണ് അദ്ദേഹം. എന്നാലും ഗാന്ധിയെയും, അംബേദ്ക്കറെയും, സുബാഷ് ച്ന്ദ്ര ബോസിനെയും തുടങ്ങി 1947ന് മുന്‍പ് രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കളായിരുന്ന എല്ലാവരെയും BJP ഏറ്റെടുത്തു.

ആ ഏറ്റെടുക്കലിന് പിന്നില്‍ ഒരു ലക്ഷ്യം മാത്രം ഉണ്ടായിരുന്നുള്ളു. ഏതു വിധേനയും രാജ്യത്തെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിനെ തരം താഴ്ത്തുക. അദ്ദേഹത്തെ മോഷക്കാരനാക്കുക വഴി ചരിത്രത്തില്‍ സ്വാതന്ത്രത്തെ ഒറ്റുകൊടുത്തവര്‍ക്ക് പുണ്യാവളന്മാരാവുക എന്നാതായിരുന്നു ലക്ഷ്യം. ദേശീയ ഗാനം നെഹ്‌റുവിന്റെ ദുരുദ്ദേശ്ശ പ്രകാരം അപരോധിച്ചതാണെന്ന് ആദ്യം പ്രസ്ഥാപനയിറക്കി. പിന്നെ അതിനെ വെള്ളം തൊടാതെ വിഴുങ്ങി. https://www.youtube.com/watch?v=aE0o5DUDcM8     https://www.youtube.com/watch?v=vwOQyVkSsI0 ഇന്ന് ദേശിയ ഗാനം സിനിമ തീയറ്ററിലും കേള്‍പ്പിക്കാന്‍ ഈ ദേശസ്‌നേഹികള്‍ കാണിക്കുന്ന മനസ്സ് നമിക്കാതെ തരമില്ല. ദേശീയ ഗാനത്തിന് ശേഷം BJP കൈവെച്ചത് ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയെ ആണ്.

കാവി പതാകയായിരുന്നു ഇന്ത്യയ്ക്ക് വേണ്ടിയിരുന്നതെന്ന് പതാക നിര്‍മ്മാണക്കമ്മിറ്റി തീരുമാനിച്ചിരുന്നതായും ഇക്കൂട്ടര്‍ അവകാശപ്പെടുന്നു.       https://www.youtube.com/watch?v=vwOQyVkSsI0 എന്നാല്‍ അത്തരത്തില്‍ ഒരു സംഭവം നടന്നതായി ചരിത്രത്തില്‍ ഒരിടത്തും രേഖപ്പെടുത്തുകയോ, കൃത്യമായ തെളിവുകള്‍ കിട്ടുകയോ ചെയ്തിട്ടില്ല. http://moit1993.blogspot.in/2016/01/the-history-of-indian-falg.html      http://moit1993.blogspot.in/2016/01/indian-flag-manufacturing-process.html    ഇവരുടെ അടിസ്ഥാന ആവശ്യം ഇത്രമാത്രമായിരുന്നു, വര്‍ഗ്ഗിയമായി ഹിന്ദുമത വിശ്വാസികളെ ചിന്തിപ്പിക്കുക. എന്നാല്‍ മതേതര കേരളത്തിലും ഇന്ത്യയിലുടെ ഭൂരി ഭാഗ പ്രദേശത്തും ഈ ടെക്‌നിക്ക് വര്‍ക്കൗട്ടായില്ല. മുന്‍പ് ഒരു പാസ്റ്റര്‍ പതാകയെ അപമാനിച്ചതിന് കേസെടുത്ത https://www.youtube.com/watch?v=3XmNalAYcgw  കേരള പോലീസിന് വകുപ്പുകള്‍ അറിയാതെ പോയത് ശശികല ടീച്ചറുടെ ഭാഗ്യമാണ്. http://moit1993.blogspot.in/2016/01/national-flag-related-laws-in-india.html

പിന്നീട് ഇന്ത്യയുടെ ചരിത്രം ഉറങ്ങുന്ന, ചരിത്ര തെളിവുകള്‍ സൂക്ഷിക്കുന്ന ലൈബ്രറിസ്ഥിതി ചെയ്യുന്ന ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ അധികാരത്തിലൂടെ കയറിപ്പറ്റാനും (സവര്‍ക്കറുടെ കത്തിന്റെ ഒറിജിനല്‍ സൂക്ഷിച്ചിരിക്കുന്നത് ഇവിടെയാണ്.) ശ്രമം നടന്നു. വിദ്യാര്‍ത്ഥിയൂണിയാനെ കള്ളക്കേസ്സില്‍ക്കുടുക്കി രാജ്യ ദ്രോഹികളാക്കി അരങ്ങില്‍ കയറിപ്പറ്റാനായായിരുന്നു ശ്രമം. അതിനായി യൂണിവേഴ് സിറ്റിയില്‍ നടന്ന സമരത്തിനിടയില്‍ BJP യുടെ കുട്ടികള്‍ (ABVP പ്രവര്‍ത്തകര്‍) കയറിപ്പറ്റി ഇന്ത്യന്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുകയായിരുന്നു. എന്നാല്‍ ഡല്‍ഹി പോലീസ് വ്യക്തമായ അന്വഷണം നടത്താതെ യൂണിവേഴ്‌സിറ്റി പ്രതിനിധികള്‍ക്കെതിരെ കേസെടുത്തു. അതിലൂടെ ഡല്‍ഹി പോലീസ് പുലിവാലു പിടിച്ചു. http://www.thehindu.com/specials/in-depth/JNU-row-What-is-the-outrage-all-about/article14479799.ece

ശേഷം ഓണത്തെയും, നോട്ടിലെ ഗാന്ധിജിയെയും, കലണ്ടറിലെ രാഷ്ട്രപിതാവിനെയും, സുബാഷ് ചന്ദ്രബോസിനെയും, എല്ലാം വിനിയോഗിച്ചു പല തരത്തില്‍. എന്നാല്‍ എല്ലാം പാളി എന്നു മാത്രമല്ല പലതരത്തിലും സത്യമാക്കുവാന്‍ ശ്രമിച്ച എല്ലാ പ്രസ്ഥാവനകളും വന്‍ തിരിച്ചടിയായും, ട്രോളുകളായും വന്നു. എന്നാലും തളരാതെ പുതിയ കണ്ടെത്തലുമായി എത്തിരിക്കുകയാണ് BJP യുടെ ഹിസ്റ്റോറിയന്‍മാര്. രക്തസാക്ഷി ദിനത്തിലാണ് ഇവരുടെ ഒരുപറ്റം സംശയം അടങ്ങിയ പോസ്റ്റ് വന്നിരിക്കുന്നത്. വായിച്ചപ്പോള്‍ അത്ഭുതവും ദുഃഖവും തോന്നിയ വാക്കുകള്‍. എന്നാല്‍ നിങ്ങള്‍ പറയുന്ന കള്ളത്തെ മറക്കാന്‍ ദൈവം ചില മാര്‍ഗ്ഗങ്ങള്‍ നെറ്റില്‍ ഒളിപ്പിച്ചിട്ടുണ്ടെന്ന് ആരും അറിഞ്ഞില്ല.

ദൈവനാമത്തില്‍ പുതിയ പോസ്റ്റും എന്റെ മറുപടിയും തുടരട്ടെ.......

<<<<'ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു.' 1948 ജനുവരിയിലെ അവസാനദിവസം ഇറങ്ങിയ പത്രങ്ങളിലെ തലക്കെട്ട് ഇങ്ങനെയായിരുന്നു. നാഥുറാം വിനായക് ഗോഡ്സെ എന്ന ഹിന്ദു മഹാസഭാ പ്രവര്‍ത്തകന്റെ 606824 സീരിയല്‍ നമ്പറുള്ള ഇറ്റാലിയന്‍ നിര്‍മ്മിത പിസ്റ്റോളില്‍ നിന്നും പോയിന്റ് ബ്‌ളാങ്ക് റേഞ്ചില്‍ ഉതിര്‍ത്ത മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിജിയുടെ ജീവനെടുത്തത്.

>>>>ഞാന്‍ പറയുന്നു അന്നത്തെ പത്രത്തിലെ വാര്‍ത്ത 'മഹാത്മ ഗാന്ധി ഡല്‍ഹിയില്‍ വധിക്കപ്പെട്ടു' എന്നായിരുന്നു. അല്ലാതെ താങ്കള്‍ പറയുന്ന പോലെ ആരും 'ഗാന്ധിജിയെ ഹിന്ദു തീവ്രവാദി വെടിവെച്ചു കൊന്നു' എന്ന വാര്‍ത്ത പുറത്തുവിട്ടതായി അറിയില്ല. തെളിവ്:-  https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaqYUykYYH5-KwWFPasztNtPb6mftCj1ApxU_SzwFuaBIgOdbFKjai0uoc2a2b1p5JgbR8sC24C-073Nv-G3EWbcuP2K8VGh82NNvSjI76ljmJbbq4MG-jFImfOZKtSonW7yzBRT6JC5w/s640/OldTimes-2.jpg

<<<<ഗാന്ധിജിക്ക് 4 വെടിയേറ്റുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ പത്രം റിപ്പോര്‍ട്ട് ചെയ്തത്
മൂന്ന് വെടിയുണ്ടകള്‍ മൂലം പരിക്കേറ്റ ഗാന്ധിജിയെ മറ്റാരെങ്കിലും കൊലപ്പെടുത്താന്‍ വെടി വെച്ചിരുന്നോ?

>>>>ഞാന്‍ പറയുന്നു ഇത്തരത്തില്‍ വാര്‍ത്ത തരിടത്തും വന്നിട്ടില്ല. തെളിവ്:-     https://www.google.co.in/search?q=mahatma+gandhi+ASSASSINATION&biw=1242&bih=557&source=lnms&tbm=isch&sa=X&ved=0ahUKEwjb_MiezurRAhUmTI8KHT6GBFYQ_AUIBygC#tbm=isch&q=mahatma+gandhi+ASSASSINATION+NEWS+IN+TIMES+OF+INDIA

<<<<അതൊരുപക്ഷേ ചെറിയ പിശകായിരിക്കാം.
കൊല്ലപ്പെട്ട ദിവസത്തെ എഫ്.ഐ.ആറില്‍ എന്താണ് പറയുന്നത്?
അതേ, മൂന്ന് വെടിയുണ്ടകള്‍ തന്നെ!

>>>>എനിക്ക് FIR കാണുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ താങ്കള്‍ തന്നെ പറയുന്നു താഴെ, 'ഇതൊക്കെ ചെറിയ പിശകുകള്‍ ആകണം, ആ കേസിന്റെ ചാര്‍ജ് ഷീറ്റ് പരിശോധിച്ചാല്‍ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ?
ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച ചാര്‍ജ് ഷീറ്റ് നഷ്ടപ്പെട്ടു പോയല്ലോ! അതെ, രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു!' നഷ്ടപ്പെട്ട രേഖകളെ പറ്റി ഇങ്ങനെ പറയാന്‍ താങ്കള്‍ക്ക് എങ്ങനെ കഴിയും. അതിന് ആദ്യം ഉത്തരം തെരെണ്ടത് ന്യായമായ കാര്യം അല്ലെ???

<<<<ഗാന്ധിജിക്ക് വെടിയേറ്റത് വൈകിട്ട് 5.17-നെങ്കില്‍ അദ്ദേഹം മരിക്കുന്നത് ഒരു മണിക്കൂറിന് ശേഷമാണ്.
പരിക്കേറ്റ അദ്ദേഹം വെള്ളം കുടിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പക്ഷെ എഫ്.ഐ.ആര്‍ രെജിസ്റ്റര്‍ ചെയ്തത് 5.45 നാണ്!
അതെങ്ങനെ?

>>>>ഇനി FIR നെ പറ്റി പറയാന്‍ അര്‍ഹത ഇല്ലത്ത സാഹചര്യത്തില്‍ ന്യൂയോര്‍ക്ക് ടൈംസിന്റെ വാര്‍ത്ത നോക്കാം. http://images.indianexpress.com/2017/01/nyt-new.jpg ചെറിയ വാര്‍ത്തയില്‍ ഒതുങ്ങിയിരിക്കുന്നു. അതില്‍ ന്യൂയോര്‍ക്ക് ടൈംസ് എന്ന് അല്ലാതെ ഒരു ടൈമും എഴുതിയിട്ടില്ല.

<<<<ഇതൊക്കെ ചെറിയ പിശകുകള്‍ ആകണം, ആ കേസിന്റെ ചാര്‍ജ് ഷീറ്റ് പരിശോധിച്ചാല്‍ ഇതൊക്കെ പരിഹരിക്കപ്പെടുമല്ലോ?
ശരിയാണ്, പക്ഷെ എന്തുചെയ്യാം? ഗാന്ധിജിയുടെ കൊലപാതകത്തെ സംബന്ധിച്ച ചാര്‍ജ് ഷീറ്റ് നഷ്ടപ്പെട്ടു പോയല്ലോ! അതെ, രേഖകള്‍ എല്ലാം നഷ്ടപ്പെട്ടു!

>>>>നശ്ടത്തെപ്പറ്റി എന്ത് പറയാന്‍. എന്നാലും തപ്പി നോക്കിയാല്‍ കിട്ടും http://www.indialawjournal.org/ilj_pdf/FIR_Historical_Trials.pdf

<<<<ഗാന്ധിജിയുടെ പോസ്റ്റ്‌മോര്‍ട്ടത്തില്‍ എന്താണ് പറഞ്ഞിരുന്നത്? വെടിയുണ്ടകള്‍ മൂന്നെന്നോ നാലെന്നോ?
ക്ഷമിക്കണം, ഗാന്ധിജിയുടെ ശരീരം പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടില്ല! ആവര്‍ത്തിക്കട്ടേ, പോസ്റ്റ്‌മോര്‍ട്ടം ചെയ്തിട്ടേയില്ല...

>>>>കാരണം എന്തായിരിക്കാം എന്ന് അന്വശ്ശിക്കാമായിരുന്നു. http://www.livelaw.in/rti-reply-says-no-postmortem-was-conducted-on-gandhis-body-cic-orders-mha-to-search-again-for-records-relating-to-gandhi-murder/

<<<<പോട്ടേ, ആരാണ് ആ പിസ്തോളിന്റെ ഉടമ?
ക്ഷമിക്കണം, അറിയില്ല., അന്വേഷിച്ചിട്ടില്ല.

>>>>സത്യ സന്തത തെളിയിക്കെണ്ടവര്‍ക്ക് ഇനിയും അവസരം ഉണ്ട് എന്നല്ലാതെ എന്ത് പറയാന്‍. ആദ്യം സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തിന്റെ ദുരൂഹത മറനീക്കി പുറത്തു കൊണ്ടുവരും എന്നിട്ട് ഗാന്ധിയെ വതിച്ച തോക്കും. https://www.quora.com/The-gun-used-to-assassinate-Gandhi-was-under-whose-licence

<<<<ഗാന്ധിജിയെ ഏത് ആശുപത്രിയിലേക്കാണ് വെടിയേറ്റയുടന്‍ കൊണ്ടുപോയത്?
ക്ഷമിക്കണം, 10 കിലോമീറ്ററിനുള്ളില്‍ സെയിന്റ് സ്റ്റീഫന്‍ ആശുപത്രിയുണ്ടായിരുന്നെങ്കിലും അദ്ദേഹത്തെ ബിര്‍ള ഹൌസിന്റെ മുറിയിലാണ് എത്തിച്ചത്. 'അതെന്താ അടുത്തെങ്ങും അന്ന് ഒരു കാര്‍ കിട്ടാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നോ?' എന്ന ചോദ്യം സ്വയം ചോദിക്കുക.

>>>>മൗനം വിദ്വാനു ഭൂഷണം. ഇത്തരത്തിലുള്ള മണ്ടത്തരം പറയുമ്പോള്‍ ഒന്ന് ചിന്തിക്കണം. https://en.wikipedia.org/wiki/Automotive_industry_in_India#History

<<<<ആരാണ് കൊലപാതകിയായ ഗോഡ്സെയെ പിടിച്ചത്?
ടോം റെയ്‌നര്‍ എന്നൊരു അമേരിക്കക്കാരനാണ് ഗോഡ്സെയെ പിടിച്ച് പോലീസില്‍ ഏല്‍പ്പിച്ചത്. ഇന്ത്യയില്‍ ആയിടെ മാത്രം എത്തിയ ഒരു അമേരിക്കക്കാരന്‍! അമേരിക്കക്കാരന് ബിര്‍ള വീട്ടില്‍ എന്തുകാര്യം?

>>>>ടോം റെയ്‌നറെ പറ്റി പറയുന്ന സത്യങ്ങള്‍ വളരെ പരിതാപകരമാണ്. അങ്ങനൊരാളെപ്പറ്റി എങ്ങും കണ്ടെത്താനായിട്ടില്ല. താങ്കള്‍ വ്യക്തമായ തെളിവ് നല്‍കുകയാണെല്‍ മനസ്സിലാക്കാന്‍ സാധിക്കുമായിരുന്നു.

<<<<ഗാന്ധിജി കൊല്ലപ്പെട്ട വൈകിട്ടിന് ശേഷത്തെ പ്രഭാതത്തില്‍ ഇറങ്ങിയ എല്ലാ പത്രങ്ങളും 'ഹിന്ദു' തീവ്രവാദമാണ് കൊലപാതകത്തിന് കാരണമെന്ന് സ്ഥിരീകരിച്ചിരുന്നു! ഈ ചുരുങ്ങിയ സമയം കൊണ്ട് ഇത്തരമൊരു പ്രചാരണം എങ്ങനെയുണ്ടായി?

>>>>തെറ്റായ പ്രസ്ഥാവന എങ്ങും ഹിന്ദു തീവ്രവാദി എന്നോ തീവ്രവാദമെന്നോ പറഞ്ഞിട്ടില്ല. RSS എന്ന് പറഞ്ഞിരുന്നു ചിലര്‍. സുഹൃത്തെ ഹൈന്ദവം എന്നാല്‍ RSS എന്നല്ല അര്‍ത്ഥം. https://www.google.co.in/search?q=mahatma+gandhi+ASSASSINATION&biw=1242&bih=557&source=lnms&tbm=isch&sa=X&ved=0ahUKEwjb_MiezurRAhUmTI8KHT6GBFYQ_AUIBygC#tbm=isch&q=mahatma+gandhi+ASSASSINATION+NEWS+IN+TIMES+OF+INDIA

<<<<ഗാന്ധിജി കൊല്ലപ്പെടുന്നതിന് തൊട്ടുമുന്പാണു ഒപ്പമുണ്ടായിരുന്ന സര്‍ദാര്‍ വല്ലഭായി പട്ടേല്‍ തിരിച്ചുപോയത്. ആരാണ് അദ്ദേഹത്തെ തിരികെ വിളിച്ചത്?






<<<<ഗോഡ്സെ ഗാന്ധിജിയുടെ ചങ്കിലേയ്ക് തുടരെ നിറയൊഴിച്ചുവെന്നാണ് ഒരുമാതിരിപ്പെട്ട എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. നിങ്ങള്‍ ഗാന്ധിജിയുടെ മൃതശരീരത്തിന്റെ ലഭ്യമായ ചിത്രങ്ങള്‍ പരിശോധിക്കുക. ഇല്ലാ, മാറില്‍  വെടിയേല്‍ക്കാത്ത ചിത്രങ്ങള്‍ മാത്രമേ കാണാന്‍ കിട്ടൂ.

>>>> http://www.7tint.com/wp-content/uploads/2016/08/Assassination-of-father-of-India-Mahatma-Gandhi.jpg

<<<<അദ്ദേഹത്തിന്റെ മൃതശരീരത്തിന്റെ കഴുത്ത് മറയ്ക്കാന്‍ ശ്രമിച്ചിട്ടുണ്ട്., അത് സ്വാഭാവികമല്ല. തലയ്ക്കും അരയ്ക്ക് മുകളിലും വെടിയേറ്റ ലക്ഷണങ്ങള്‍ കാണാന്‍ സാധിക്കുന്നില്ല. വളരെ അടുത്ത് നിന്ന് മൂന്നോ അല്ലെങ്കില്‍ നാലോ തവണ വെടിവെച്ചാല്‍ ഇങ്ങനെ സംഭവിക്കുമോ?

>>>> http://www.7tint.com/wp-content/uploads/2016/08/Assassination-of-father-of-India-Mahatma-Gandhi.jpg           http://www.kemmannu.com/uploaded/gandhidead_1346297f.jpg

<<<<വെടിയേറ്റയുടന്‍ 'ഹേ റാം' എന്ന് ഗാന്ധിജി മന്ത്രിച്ചുവന്ന കഥ മെനഞ്ഞത് ആരാണ്? എന്തിനാണ്?

>>>>ഗാന്ധി പിന്നെ എന്താണ് പറഞ്ഞത്???

<<<<ഇത്ര പ്രമാദമായ ഒരു കൊലപാതകത്തില്‍ തീര്‍ത്തും പ്രാഥമികമായ ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ പോലും എടുക്കാതെ ഈ കൊലപാതകത്തെ രാഷ്ട്രീയമായി ഉപയോഗിച്ചത് ആരാണ്?
അതുവരെ പ്രബലമായിരുന്നു ഹിന്ദു മഹാസഭയെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും ഒതുക്കാന്‍ കരുക്കള്‍ നീക്കിയത് ആരാണ്?

>>>>ആയിരക്കണക്കിന് ആളുകളെ സാക്ഷിയാക്കി നാഥുറാം എന്ന വ്യക്തി നടത്തിയ അറുകൊല ആരും രാഷ്ട്രീയമാക്കിയതല്ല. അദ്ദേഹം ഒരു പ്രത്യേക സമൂഹത്തിന്റെ ഭാഗമായി നിന്നപ്പോള്‍ ചെയ്ത തെറ്റ് സോഫാവികമായും ആ സംഘടനയെയും ബാദിച്ചു.

<<<<പോസ്റ്റുമോര്‍ട്ടമോ തോക്കിലെ വിരലടയാളമോ സംഭവത്തെ റീക്രിയേറ്റ് ചെയ്ത് ഉറപ്പിക്കുകയോ ചെയ്യാതെ കേസ് കോടതിയിലെത്തിയത് എങ്ങനെയാണ്?

>>>> http://www.indialawjournal.org/archives/volume2/issue_2/nathuram_godse_trial.html

<<<<പിന്നീട് എങ്ങനെയാണ് ഗാന്ധി എന്ന ലേബലില്‍ പതിറ്റാണ്ടുകളായി രാജ്യം ഭരിക്കുന്ന രീതിയില്‍ ഒരു കുടുംബം രാഷ്ട്രീയ ശക്തിയായി മാറിയത് എന്നതുകൂടി ഇതോടെല്ലാം ബന്ധപ്പെടുത്തി ചിന്തിക്കുക.

>>>>രസകരമായ സംശയം. ഫിറോസ് ഗാന്ധി എന്ന ജേര്‍ണലിസ്റ്റിനെ ഇന്ധിര വിവാഹം കഴിച്ചതിലൂടെ ഇന്ധിര മുതലുള്ള വര്‍ക്ക് ഗാന്ധി എന്ന പേര് ലഭിച്ചു.    https://en.wikipedia.org/wiki/Feroze_Gandhi   ഇന്ത്യന്‍ കീഴ്വഴക്കം അനുസരിച്ച് മക്കള്‍ക്ക് അച്ഛന്റെ പരമ്പര്യത്തിനാണ് അവകാശം.

<<<<ചില ചോദ്യങ്ങളുടെ ഉത്തരങ്ങള്‍, സ്വയം അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്..

>>>>എല്ലാ ചോദ്യത്തിനും ഉത്തരം ഉണ്ട് സുഹൃത്തെ നാം കണ്ണു തുറന്ന് നോക്കിയാല്‍ എല്ലാത്തിനും വ്യക്തമായ ഉത്തരം കിട്ടും. പിന്നെ കണ്ണടച്ച് ഇരുട്ടാക്കാനാണ് ശ്രമം എങ്കില്‍, ചെയ്യുന്നതെല്ലാം വെറും കോമാളിത്തരമായി മാറും. പിന്നെ ഇത്തരം തെറ്റായ ധാരണകള്‍ പ്രജരിപ്പിക്കുമ്പോള്‍ സ്വയം ഒന്ന് ചിന്തിക്കുക കാരണം ചരിത്രം എന്നെങ്കിലും പഠിച്ചവര്‍ പ്രതികരിക്കും. ഒരു ഫോര്‍വേഡ് വാട്‌സ് ആപ്പ് നെസേജ് വായിച്ചപ്പോള്‍  എനിക്ക് തോന്നിയ കൗതുകമാണ് ഈ ലേഖനം. ഇത്തരം എഴുത്തുകള്‍ ആരോഗ്യപരമായ ചര്‍ച്ചകള്‍ക്ക് കാരണമാകും എങ്കില്‍ ഞാനും ചര്‍ച്ചയ്ക്ക് തയ്യാര്‍. പകരം രാജ്യ ദ്രോഹിയായി ചിത്രീകരിക്കാനാണെല്‍ എനിക്ക് പകരം മറ്റൊരു ഷെഫീഖ് വരും. കാലചക്രം ഉരുളുമ്പോള്‍ പുതിയ ലോകത്ത് നിങ്ങള്‍ ഒറ്റപ്പെടാതിരിക്കണെല്‍ സത്യം മാത്രം പ്രജരിപ്പിക്കുക.

ജയ് ഹിന്ദ്.

Saturday, 28 January 2017

we the people of India......

'എനിക്ക് നല്ല ആദര്‍ഷമുള്ളതിനാല്‍ ഞാന്‍ മുസല്‍മാനാണ്.

എനിക്ക് നല്ല സംസ്‌ക്കാരം ഉള്ളതിനാല്‍ ഞാന്‍ ഹിന്ദുവാണ്.

എനിക്ക് നല്ല ആത്മിയ പഠനം ഉള്ളതിനാല്‍ ഞാന്‍ ക്രിസ്ത്യാനിയാണ്.

എനിക്ക് നല്ല മനസ്സുള്ളതിനാല്‍ ഞാന്‍ ബുദ്ധിസ്റ്റാണ്.

ഞാന്‍ നല്ല കലാ ആസ്വാദകനായതിനാല്‍ ജൈനനാണ്.

എന്റെ ആത്മ ധൈര്യം എന്നെ സിക്കുകാരനാക്കുന്നു.

എന്റെ കാര്യത്തില്‍, ഷെഫീഖ് എന്ന പേരുള്ള ഈ ശരീരം സലീം എന്ന വ്യക്തിയുടെയും ഭാര്യയുടെയും ഔദാര്യമാണ്.
ദൈവത്തിനെ പലപേരില്‍ വിളിക്കുന്നതും, ജനിതക വ്യത്യാസവും ഒഴിച്ചാല്‍ നമുക്കെന്താണ് വ്യത്യസ്തമായി ഉള്ളത്.
ചോരയുടെ നിറം ചുവപ്പ്, ശ്വസിക്കുന്നത് ഓക്‌സിജന്‍, കാണുന്നത് കണ്ണുകള്‍ കൊണ്ട്, കേള്‍ക്കുന്നക് കാതിനാല്‍,
സംസാരിക്കുന്നത് തൊണ്ട കൊണ്ട്, നടക്കുന്ന്ത് പാദം കൊണ്ട്, രുചിക്കുന്നത് നാക്കു കൊണ്ട് മണക്കുന്നത് മൂക്ക് കൊണ്ട്.
ആര്‍ക്കും ദൈവം ഒന്നും അധികമായി നല്‍കിയിട്ടില്ല. ജാതിയും, കുലവും, മതവും, കുടുംബവും ഇറ്റില്ലത്തെ പേറ്റാട്ടിയുടെ ദാനമായി കരുതുക.
പരസ്പരം തല്ലിപ്പിരിയാതെ ഒന്നിച്ച് നിന്ന് കെട്ടിപ്പടുക്കാം പുതിയൊരു ഭാരതം.

ജയ് ഹിന്ദ്............

Thursday, 26 January 2017

കാജാബിഡിയുടെ മണമുള്ള ഹോസ്റ്റല്‍ മുറി. (നാടകം)

ഞാനിപ്പറയുന്ന ചരിത്ര (നാടകം) സംഭവം വെറും കെട്ടുകഥ മാത്രമാണ്. ഈ കഥയിലെ സംഭങ്ങളും, കഥാപാത്രവും വെറും സാങ്കല്പികം മാത്രം. ആരൊടെങ്കിലും സാമ്യമുള്ളതായി തോന്നിയാല്‍ ക്ഷമിക്കുക. കാരണം അത് നിങ്ങളുടെ തോന്നല്‍ മാത്രമാണ്.

കഥയുടെ (നാടകം) പേര് : കാജാബിഡിയുടെ മണമുള്ള ഹോസ്റ്റല്‍ മുറി.

കഥാ (നാടകത്തിന്റെ) പശ്ചാത്തലം: ഏതൊ ഒരു യൂണിവേഴ്‌സിറ്റി പരിക്ഷയുടെ അന്ന് രാവിലെ 4 അംഗങ്ങളുള്ള ഹോസ്റ്റല്‍ മുറിയില്‍ നടക്കുന്ന സംഭാഷണത്തിന്റെ ആവിഷ്‌ക്കാരമാണ് കാജാബിഡിയുടെ മണമുള്ള ഹോസ്റ്റല്‍ മുറി.

സീന്‍-1

ലെ ഒന്നാമന്‍ : എന്തിനാടെ ഈ കൊച്ചു വെളുപ്പാങ്കാലത്തെ കിടന്ന് ചിലക്കുന്നത്?

ലെ ചങ്ക് റൂമെറ്റ് : അളിയ സമയം 6 മണികഴിഞ്ഞ് 19 മിനിറ്റായി.

ലെ ഒന്നാമന്‍ : ഒ. അതിനാണോ ഇങ്ങനെ കിടന്ന് കാറുന്നെ? എന്ത സംഭവം?

ലെ ചങ്ക് റൂമെറ്റ് : മച്ചാനെ ഇന്ന് പരീക്ഷ.

ലെ ഒന്നാമന്‍ : എന്ന നീ കാര്യങ്ങള്‍ വായിച്ച് മനസ്സിലാക്കിയ ശേഷം എനിക്കുംകൂടെ പറഞ്ഞുത.

ലെ ചങ്ക് റൂമെറ്റ് : The copyright act 1957 came into effect from January 1958. This Act has been amended six times till date since then in 1983, 1984, 1991, 1994, 1999 and 2012. The copyright amendment Act, 2012 is the most substantial. The main reasons for amendments to the copyright act, 1957 include to bring the act in conformity with WCT and WPPT; to protect the music and film industry and address its concerns; to address the concerns of the physically disabled and to protect the interests of the author of any work; Incidental changes; to remove operational facilities; and enforcement of rights.

അളിയ കോപ്പി റൈറ്റ് സംബന്ധിച്ച ഡല്‍ഹിലെ ഹൈക്കേടതിയിലെ കേസിന്റെ നോട്ട് കൈയ്യിലുണ്ടോ?

ലെ ഒന്നാമന്‍ : അടി പൊളി. എന്ത് കേസ്? അത് എപ്പം സംഭവിച്ചു?

ലെ ചങ്ക് റൂമെറ്റ് : പൊന്നളിയ നീ എന്ത ഈ പറയണെ ഇന്ന് പരീക്ഷയ.

ലെ ഒന്നാമന്‍ : എന്ന മോന്‍ പഠിക്ക് ചേട്ടന് ഉറക്കം വരുന്നു.

ലെ ചങ്ക് റൂമെറ്റ് : പോട്ടെ പുല്ല്. (ബുക്ക് കട്ടിലിനടിയില്‍ ഇടുന്നു അവനും കിടക്കുന്നു.)

സീന്‍-2

പിന്നീട് ചേര്‍മാനായ ചങ്ക് റൂമെറ്റിന്റെ ആധുനിക ഹംസം നിലവിളിക്കുന്നു. (പുക്കള്‍......പനിനീര്‍ പുക്കള്‍....) അവനെ നിലക്ക് നിര്‍ത്തുന്ന വ്യക്തി ആണെന്ന് ആ ഭാവത്തില്‍ നിന്നും മനസ്സിലായി.

ലെ ചങ്ക് റൂമെറ്റ് : അതെ..........പഠിക്കുകയായിരുന്നു....ദേ ഇപ്പം ഇറങ്ങും...........നീ എവിടെത്തി.............ശരി......................കാണാം................ഒകെ...............

അളിയ എഴുന്നേല്‍ക്ക് സമയം 9 മണിയായി.

ലെ ഒന്നാമന്‍ : അതിനെന്ത?

ലെ ചങ്ക് റൂമെറ്റ് : 9.30ന് പരീക്ഷയ

സീന്‍-3

ഇരുവരും പത്തായപ്പുരയില്‍ പ്രഭാത കൃത്യത്യം കഴിഞ്ഞ് കാക്കക്കുളിയും നടത്തി റൂമിലെത്തുന്നു. ആ നേരം മറ്റ് രണ്ട് കഥാപാത്രങ്ങളും പ്രത്യക്ഷപ്പെടുന്നു. ഒന്ന് റൂമിലെ ആസ്ഥാന നളനും (എന്തുണ്ടാക്കിയാലും നല്ല കൈപ്പുണ്യമ ഓന്), മറ്റത് കോളേജിലെ ഫ്രീക്കനുമാണ്.

4 പേരും സംഗമിക്കുന്ന സമയം കര്‍ട്ടന്‍ വീഴുന്നു

ഇടവേള.............

Wednesday, 25 January 2017

മനുഷ്യത്തം

ചിതലു തിന്നെണ്ട ശരിരം ശ്വാസമുള്ളപ്പോള്‍ മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്നതാണത്രെ മനുഷ്യത്തം എന്ന് പറയുന്നത്

Tuesday, 24 January 2017

ഇന്ത്യൻ കോൻസ്റ്റിറ്റുഷൻ ആർട്ടിക്കിൾ 19 (1) (അ)

സുല്‍ത്താന്‍ അബ്ദുല്‍ മുജാഹിദ് മുഹമ്മദ് ബിന്‍ തുഗ്ലക്ക് (തുഗ്ലക്ക്) നല്ല വിദ്യാസമ്പന്നനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിദ്യഭ്യാസത്തിന് നല്ല സംഭവനകള്‍ ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുള്ളതായി ചരിത്രം പറയുന്നു. എന്നാല്‍ താന്‍ ചെയ്ത മണ്ടത്തരം മഹത്വല്‍ക്കരിച്ച് യുവാക്കള്‍ക്ക് പഠിക്കാന്‍ മാത്രം അദ്ദേഹം നല്‍കിയില്ല.

#ആരെയും_ഉദ്ദേശ്ശിച്ചല്ല_സുഹൃത്തുക്കളെ_ആരെയും_ഉദ്ദേശ്ശിച്ചല്ല.

Monday, 23 January 2017

അവനവന്‍ കുരുക്കുന്ന കുരുക്കഴിച്ചെടുക്കുമ്പോള്‍ ഗുലുമാല്‍

ഞാന്‍ കുഴിയില്‍ ചാടിയേ....................................................

സന്തോഷിക്കാന്‍ വരട്ടെ. ഈ കിടന്ന് കാറുന്നത് ഷെഫീഖ് റാവുത്തര്‍ കണിയാപറമ്പില്‍ അല്ല.

നമ്മുടെ തലമുതിര്‍ന്ന രാജ്യസ്‌നേഹിയ

അഭിപ്രായ പ്രകടനം രാജ്യദ്രോഹമല്ല

ഇന്നലെ വന്ന ജല്ലിക്കെട്ട് ഹര്‍ജിയെപ്പറ്റി വിവരം നല്‍കുന്ന സുപ്രീം കോടതി എന്ത നോട്ട് നിരോധനത്തെപ്പറ്റി നല്‍കിയ ഹര്‍ജിയെപ്പറ്റി പറയാത്തെ.......

Sunday, 22 January 2017

മഹാത്മാവ്

80% ജനസംഖ്യയുള്ള പിന്നോക്ക വിഭാരത്തിന് വോട്ടവകാശം നേടിക്കൊടുത്തവനാണ്, എന്റെ അറിവിലും കാഴ്ചപ്പാടിലും മഹാനും, മഹാത്മാവും.

Saturday, 21 January 2017

വിമർശ്ശനമല്ല രാജ്യദ്രോഹം

               ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു അന്തസ്സുണ്ട്. അത് നമ്മുടെ പൂര്‍വ്വീകര്‍ നേടിത്തന്ന മഹിമയാണ്. അംബേദ്ക്കറും, നെഹ്‌റുവും, പട്ടേലും, രാജേന്ദ്രപ്രസാദും തുടങ്ങി ഒരു പറ്റം നല്ല മനുഷ്യരുടെ പ്രവര്‍ത്തന ഭലമാണ് നമ്മുടെ ആ സ്വകാര്യ അഹങ്കാരം. രാഷ്ട്രീയ പരമായ തീണ്ടലും വ്യക്തിപരമായ ശത്രുതയും ഇവര്‍ക്കിടയില്‍ ഉണ്ടായിരുന്നു എങ്കിലും, പാര്‍ളമെന്റിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ പൊതുവികാരമായി ഉയര്‍ന്നു നിന്നത് രാജ്യത്തിന്റെ വളച്ചമാത്രമായിരുന്നു.

              ചോദ്യ-ഉത്തര വേളകളിലും, ഇടവേളകളിലും രസകരമായ ചര്‍ച്ചയും, ആരോഗ്യ പരമായ സംവാദങ്ങളുമാണ് നടന്നതെന്ന് പലരും വ്യക്തമാക്കിയിട്ടുണ്ട്. നെഹ്‌റു എന്ന രാഷ്ട്ര ശില്പി ജനാധിപത്യത്തിന് നല്‍കിയ ഏറ്റവും വലിയ സംഭാവനയായിരുന്നു പ്രതിപക്ഷ സങ്കല്‍പ്പം. ഒരു പക്ഷെ അദ്ദേഹം ഫാസിസത്തെ പിന്തുണച്ചിരുന്നു എങ്കില്‍ ഇന്ന് രാജ്യത്ത് കോണ്‍ഗ്രസ്സും, സോഷ്യലിസ്റ്റ് ചിന്താഗതിയുള്ള പാര്‍ട്ടിയും മാത്രമാകുമായിരുന്നു അധികാരം കൈയ്യാളുന്നത്.


                   ഏകാദിപത്യത്തെ എതിര്‍ത്തിരുന്ന നെഹ്‌റുപ്രതിപക്ഷത്തിന്റെ അഭിപ്രായത്തെയും മാനിച്ചിരുന്നു. ഏത് പാര്‍ട്ടിയും തങ്ങളുടെ പാര്‍ളമെന്റേറിയനെ ഇലക്ഷന്‍ സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കുമ്പോഴും അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. കാരണം രാജ്യത്തിന്റെ വളര്‍ച്ച മാത്രമായിരുന്നു എല്ലാവരുടെയും അത്തന്തികമായ ലക്ഷ്യം.

                എന്നാല്‍ ഇന്ന് അതിനെല്ലാം മാറ്റം വന്നു തുങ്ങി. വാതുറക്കാത്ത പ്രധാനമന്ത്രിയും, വാതുറന്നാല്‍ മണ്ടത്തരം മാത്രം പുലമ്പുന്നതുമായ പ്രധാനമന്ത്രിയും രാജ്യത്തുണ്ടായി. മന്‍മോഹന്‍ സിങ്ങ് നല്ല സാമ്പത്തിക വിദഗ്ദനാണ്. ചെയ്യുന്ന കാര്യങ്ങളില്‍ അതീവ ജഗ്രത പുലര്‍ത്തുകയും. ഒപ്പം വിശദമായ പഠനം നടത്തുകയും ചെയ്തിരുന്ന വ്യക്തി.

        ആര്‍ക്കും അദ്ദേഹത്തിന്റെ നയങ്ങളെ പരിഹസ്സിക്കാനോ, തീരുമാനങ്ങളെ വിമര്‍ശ്ശിക്കുവാനോ അവസരം നല്‍കിയിട്ടില്ല. 2004-2014 വരെയുള്ള നീണ്ട 10 വര്‍ഷം ഇന്ത്യ നേടിയ നേട്ടങ്ങളില്‍ എടുത്ത് പറയേണ്ടതാണ് ലോക സാമ്പത്തിത പ്രതിസന്ധി. അമേരിക്ക പോലും സാമ്പത്തിക പ്രതിസന്ധി നേരിട്ടപ്പോള്‍ ഇന്ത്യ ലോകത്തിന് മുമ്പില്‍ തല ഉയര്‍ത്തിപ്പിടിച്ച് നിന്നു. 32 പേരടങ്ങുന്ന സംഘമായി ഒബാമ ഇന്ത്യയിലെത്തി 20 ഓളം കരാറില്‍ ഒപ്പിട്ടതും ആരും മറക്കാനിടയില്ല.





              എന്നാല്‍ ഇന്ന് നമ്മുടെ സാമ്പത്തിക സ്ഥിതി എന്താണ്. 69 വര്‍ഷത്തെ സാമ്പത്തിക മുന്നേറ്റം വെറും 69 സെക്കന്റില്‍ തകര്‍ക്കാന്‍ കഴിഞ്ഞത് അത്ര ചെറിയ കാര്യമല്ല. വലിയ കാര്യം തന്നെയാണ്. കാരണം, ഇന്ദിരാ ഗാന്ധി ആരും അറിയാതെ നടത്തിയ അടിയന്ത്രാവസ്ഥ സൃഷ്ടിച്ച മുറിവുകള്‍ പതിറ്റാണ്ടുകളായിട്ടും ഉണങ്ങിയിട്ടില്ല. അതിലും വലിയ മുറിവാണിതെന്ന് മനസ്സിലാക്കാന്‍ സാമ്പത്തിയ ശാസ്ത്രത്തിലെ ബിരുദ പഠനത്തിന്റെ ആവശ്യമില്ല. പകരം ചിന്താശേഷി മാത്രം മതി.

              ചുരുക്കത്തില്‍, ജനാധിപത്യം എന്നാല്‍ ഭരിക്കുന്നവനെ ഭരിക്കപ്പെടുന്നവന് ചോദ്യം ചെയ്യുവാനുള്ള അധികാരമാണ്. അധികാരത്തിന്റെ ഉന്നതങ്ങളില്‍ കടിച്ച് ഞാലുമ്പോള്‍ അഹങ്കരിക്കരുത്, ഭയവും വിനയവും ആയിരിക്കണം മനസ്സില്‍. കാരണം ഓരോ 5 വര്‍ഷവും ജനങ്ങള്‍ക്ക് മാറി ചിന്തിക്കാനുള്ള അവകാശമുണ്ട്. അന്ന് അതിര്‍ത്തിയും, പട്ടാളവും, സീറോ ഡിഗ്രി അന്തരീക്ഷ ഊഷ്മാവും, പാക്കിസ്ഥാനും, പശുവും....... ഓന്നും കാണില്ല. വ്യക്തികള്‍ മാത്രമാണ് തമ്മില്‍ തമ്മില്‍ കാണുക.....

Sunday, 15 January 2017

ധന്വന്തരി നെല്ലി മരം

https://www.facebook.com/muhammedshafeekm1/posts/1160702197380541?notif_t=like&notif_id=1484462904123414



ബിനു (Binu Kottayam) സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് ചിറക്കടവ് L.P സ്‌കൂളില്‍ വെച്ചാണ്. അന്ന് ഞാനും സുബാഷ് ചേട്ടനും (Subash James), സ്‌കൂള്‍ മുറ്റത്തെ മുത്തശ്ശി ആഞ്ഞിലിക്ക് 'വൃക്ഷായുര്‍വേദ വിധിപ്രകാരം ചികിത്സ' റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയാതായിരുന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ഞങ്ങളെ, കരുമ്പനടിച്ച മുണ്ടും, നിറം മങ്ങിയ ജുബ്ബയും വേശധാരിയായ വ്യക്തി ക്ഷണിച്ചിരുത്തി.

ഒറ്റക്കാഴ്ചയില്‍ ഒരു അധ്യാപകനാണെന്ന് ആരും പറയില്ല. നമസ്‌ക്കാരം അങ്കിള്‍ എന്നും പറഞ്ഞ്, ഞാന്‍ സ്വയം പരിജയപ്പെടുത്തി. തിരികെ അദ്ദേഹവും

''ഞാന്‍ ബിനു. അധ്യാപകനാണ്.''

പിന്നീട് കുറെ സംസാരങ്ങളുമായി ആത്മ ബന്ധം പുലര്‍ത്തി. (നല്ല വ്യക്തി, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി. എത്ര സംശയം ചോദിച്ചാലും വ്യക്തമായി മറുപടി സൌമ്യമായി പറയും.) ആയുര്‍വേദത്തിന്റെ പ്രസക്തിയും, വൃക്ഷങ്ങള്‍ക്കും ചികിത്സ ഉണ്ടെന്ന പുതിയ അറിവും എനിക്ക് നല്ല അനുഭവമായിരുന്നു. വൃക്ഷത്തെ ചികിത്സിക്കാനും സംരക്ഷിക്കാനും അദ്ദേഹം കാണിക്കുന്ന ജാഗ്രത അദ്ദേഹത്തെ മഹമനുജനാക്കുന്നു. ഗവണ്‍മെന്റ് നല്‍കിയ വനമിത്ര അവാര്‍ഡിന് എന്തു കൊണ്ടും അര്‍ഹന്‍ അദ്ദേഹമാണെന്ന് തോന്നി.

പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ റിപ്പോര്‍ട്ടിനെ പ്രശംസിക്കുകയും തൊടുപുഴയിലെ (ധന്വന്തരി ആയുര്‍വേദയുടെ ഹെഡ് ഓഫീസിലെ) നെല്ലിമരത്തിന് ചികിത്സ നടത്തുന്ന കാര്യം പറയുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങള്‍ കുടെ പോകുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് വളരെ സന്തോശമുണ്ട് എന്റെ അധ്യാപക സുഹൃത്തിനെ കേരളം അംഗീകരിക്കുന്നതിന്.

വിജയാശംസകള്‍ Binu Kottayam

http://www.manoramanews.com/daily-programs/pulervala/Ayurvedic-treatment-conducted-in-125-year-old-Nelly-wood.html
https://www.facebook.com/muhammedshafeekm1/posts/1160702197380541?notif_t=like&notif_id=1484462904123414



ബിനു (Binu Kottayam) സാറിനെ ഞാന്‍ ആദ്യമായി കാണുന്നത് ചിറക്കടവ് L.P സ്‌കൂളില്‍ വെച്ചാണ്. അന്ന് ഞാനും സുബാഷ് ചേട്ടനും (Subash James), സ്‌കൂള്‍ മുറ്റത്തെ മുത്തശ്ശി ആഞ്ഞിലിക്ക് 'വൃക്ഷായുര്‍വേദ വിധിപ്രകാരം ചികിത്സ' റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയാതായിരുന്നു. സ്‌കൂളില്‍ എത്തിയപ്പോള്‍ ഞങ്ങളെ, കരുമ്പനടിച്ച മുണ്ടും, നിറം മങ്ങിയ ജുബ്ബയും വേശധാരിയായ വ്യക്തി ക്ഷണിച്ചിരുത്തി.

ഒറ്റക്കാഴ്ചയില്‍ ഒരു അധ്യാപകനാണെന്ന് ആരും പറയില്ല. നമസ്‌ക്കാരം അങ്കിള്‍ എന്നും പറഞ്ഞ്, ഞാന്‍ സ്വയം പരിജയപ്പെടുത്തി. തിരികെ അദ്ദേഹവും

''ഞാന്‍ ബിനു. അധ്യാപകനാണ്.''

പിന്നീട് കുറെ സംസാരങ്ങളുമായി ആത്മ ബന്ധം പുലര്‍ത്തി. (നല്ല വ്യക്തി, ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി. എത്ര സംശയം ചോദിച്ചാലും വ്യക്തമായി മറുപടി സൌമ്യമായി പറയും.) ആയുര്‍വേദത്തിന്റെ പ്രസക്തിയും, വൃക്ഷങ്ങള്‍ക്കും ചികിത്സ ഉണ്ടെന്ന പുതിയ അറിവും എനിക്ക് നല്ല അനുഭവമായിരുന്നു. വൃക്ഷത്തെ ചികിത്സിക്കാനും സംരക്ഷിക്കാനും അദ്ദേഹം കാണിക്കുന്ന ജാഗ്രത അദ്ദേഹത്തെ മഹമനുജനാക്കുന്നു. ഗവണ്‍മെന്റ് നല്‍കിയ വനമിത്ര അവാര്‍ഡിന് എന്തു കൊണ്ടും അര്‍ഹന്‍ അദ്ദേഹമാണെന്ന് തോന്നി.

പിന്നീട് ഒരിക്കല്‍ കണ്ടപ്പോള്‍ റിപ്പോര്‍ട്ടിനെ പ്രശംസിക്കുകയും തൊടുപുഴയിലെ (ധന്വന്തരി ആയുര്‍വേദയുടെ ഹെഡ് ഓഫീസിലെ) നെല്ലിമരത്തിന് ചികിത്സ നടത്തുന്ന കാര്യം പറയുകയും ചെയ്തു. എന്നാല്‍ ചില കാരണങ്ങള്‍ കുടെ പോകുവാന്‍ കഴിഞ്ഞില്ല. എന്നാല്‍ ഇന്ന് വളരെ സന്തോശമുണ്ട് എന്റെ അധ്യാപക സുഹൃത്തിനെ കേരളം അംഗീകരിക്കുന്നതിന്.

വിജയാശംസകള്‍ Binu Kottayam

http://www.manoramanews.com/daily-programs/pulervala/Ayurvedic-treatment-conducted-in-125-year-old-Nelly-wood.html

Thursday, 12 January 2017

സ്വതന്ത്ര ചിന്ത (മതം)

എന്റെ മതം, നിന്റെ മതം, അവരുടെ മതം......എന്നിങ്ങനെ പല മതങ്ങള്‍ ഉണ്ടോ??